സ്വന്തം വണ്ടിയാണേലും ഒരു വർഷത്തിന് മുമ്പേ വിറ്റാൽ കമ്പനിക്ക് കാശ് കൊടുക്കണം; വിവാദ ഉടമ്പടിയുമായി ടെസ്‌ല

നീണ്ട കാത്തിരിപ്പിനൊടുവിൽ ടെസ്‌ല സൈബർട്രക്ക് അടുത്തിടെയാണ് വിൽപ്പനയ്ക്കെത്തിയത്. വളരെ വ്യത്യസ്തമായി കാണപ്പെടുന്ന ഓൾ-ഇലക്‌ട്രിക് പിക്കപ്പ് ട്രക്ക് ഒന്നു പറന്നുയരാൻ തുടങ്ങിയപ്പോൾ തന്നെ, വിവാദങ്ങളുടെ ന്യായമായ പങ്കും ഉളവാക്കുന്നുണ്ട് എന്ന് വേണം പറയാൻ. സൈബർട്രക്ക് ഉടമകൾക്കായി ടെസ്‌ല അവതരിപ്പിച്ച ക്ലോസ്/ ഉടമ്പടി അത്തരത്തിലുള്ള ഒരു വിവാദമായിരുന്നു.

വാഹനം വാങ്ങിയതിന്റെ ആദ്യ വർഷത്തിനുള്ളിൽ ട്രക്ക് വിറ്റാൽ 50,000 ഡോർ പിഴ ഈടാക്കുമെന്ന് ഇത് മുന്നറിയിപ്പ് നൽകിയിരുന്നു. കുറച്ച് ആഴ്‌ചകൾക്ക് മുമ്പ് കാര്യമായ തിരിച്ചടി നേരിട്ടതിന് ശേഷം ടെസ്‌ല ഈ വിവാദ ഉടമ്പടി പിൻവലിച്ചു, എന്നിരുന്നാലും, ഈ ക്ലോസ് വീണ്ടും നിലവിലുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വിവാദ ഉടമ്പടിയുമായി ടെസ്‌ല

വാങ്ങിയ തീയതി മുതൽ ആദ്യ വർഷത്തിനുള്ളിൽ തന്നെ ഇലക്ട്രിക് പിക്കപ്പ് വിൽക്കാൻ ആഗ്രഹിക്കുന്ന സൈബർട്രക്ക് ഉപഭോക്താക്കളിൽ നിന്ന് 50,000 ഡോളർ പിഴ ഈടാക്കാനുള്ള വ്യവസ്ഥ ടെസ്‌ല വീണ്ടും കൂട്ടിച്ചേർത്തിരിക്കുകയാണ്. പർച്ചേസ് ലക്ഷ്യത്തോടെ സൈബർട്രക്ക് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ടെസ്‌ല ആദ്യം ഈ വിവാദ വ്യവസ്ഥ അവതരിപ്പിച്ചത്. ശക്തമായ തിരിച്ചടിയാണ് ഈ ഉടമ്പടി നേരിട്ടത്, പ്രത്യേകിച്ച് ടെസ്‌ല സൈബർട്രക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കളിൽ നിന്ന്.

ഒരു മുൻകരുതൽ നീക്കം എന്ന നിലയിൽ, ടെസ്‌ല ഈ ക്ലോസ് പിൻവലിക്കുകയും തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു, ഇത് ഇത്തരമൊരു ഉടമ്പടി നിലവിലില്ല എന്ന് പലരേയും ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ടെസ്‌ലയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ടെസ്‌ല സൈബർട്രക്ക് ഉടമയ്ക്കും തങ്ങളുടെ വാഹനം വിൽക്കാൻ കഴിയില്ല എന്ന വ്യക്തമായ സൂചനയോടെ, ടെസ്‌ല തങ്ങളുടെ കമ്പനി വെബ്‌സൈറ്റിൽ വീണ്ടും ലൈവായി ഈ ക്ലോസ് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

വിവാദ ഉടമ്പടിയുമായി ടെസ്‌ല

അല്ലാത്ത പക്ഷം വാഹനത്തിന്റെ ഉടമ 50,000 ഡോളർ കമ്പനിയ്ക്ക് പിഴ അടയ്‌ക്കാൻ ബാധ്യസ്ഥനാണ്. കൊവിഡ്-19 മഹാമാരി, സെമി-കണ്ടക്ടർ ചിപ്പുകളുടെ അഭാവം/ ലഭ്യത കുറവ്, വാഹനത്തെ ചുറ്റിപ്പറ്റിയുള്ള വിവിധ വിവാദങ്ങൾ എന്നിവയെല്ലാം കാരണം പ്രൊഡക്ഷനും ഡെലിവറിയും സാരമായി ബാധിച്ചു എങ്കിലും, 2019 -ൽ ടെസ്‌ല സൈബർട്രക്ക് ഒരു പൊതു പരിപാടിയിൽ തന്നെ അരങ്ങേറ്റം കുറിച്ചു.

ടെസ്‌ല സൈബർട്രക്കിന്റെ ആദ്യ ബാച്ചിന്റെ ഡെലിവറികൾ 2023 നവംബർ അവസാനത്തോടെ യുഎസിലെ ടെക്‌സാസിൽ നടന്ന ഒരു പരിപാടിയിൽ കമ്പനി ആരംഭിച്ചു, അതിൽ ഇലോൺ മസ്‌ക് തന്നെ സൈബർട്രക്കുകൾ അവയുടെ ആദ്യ 12 ഉടമകൾക്ക് കൈമാറി. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ്, ട്രൈ മോട്ടോർ സൈബർബീസ്റ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ആണ് ടെസ്‌ല സൈബർടക്ക് പുറത്തിറക്കിയിരിക്കുന്നത്.

വിവാദ ഉടമ്പടിയുമായി ടെസ്‌ല

വാഹനത്തിന്റെ എക്സ്-ഷോറൂം വില 60,000 ഡോളർ മുതൽ 99,990 ഡോളർ വരെയാണ്. ടെസ്‌ല സൈബർട്രക്ക് 845 bhp മാക്സ് പവർ ഔട്ട്‌പുട്ടും വേരിയന്റിനെ ആശ്രയിച്ച് 544 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും അവകാശപ്പെടുന്നു. ഡ്യുവൽ മോട്ടോർ സജ്ജീകരണവും ട്രൈ മോട്ടോർ സൈബർബീസ്‌റ്റും അടങ്ങുന്ന ഓൾ വീൽ ഡ്രൈവ് മോഡലിന്റെ വിൽപ്പന ആരംഭിച്ചു.

എങ്കിലും, ബേസ് സ്പെക്ക് റിയർ വീൽ ഡ്രൈവ് പതിപ്പിന്റെ വിൽപ്പന 2025 -ൽ മാത്രമേ ആരംഭിക്കൂ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിൽ ഉടൻ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്ന് ടെസ്‌ല സൂചിപ്പിച്ചു. എന്നിരുന്നാലും സൈബർട്രക്ക് എപ്പോൾ ഇന്ത്യൻ നിരത്തുകളിൽ എത്തും എന്നതിനെ കുറിച്ച് വ്യക്തമല്ല.

More from DriveSpark

Article Published On: Friday, December 15, 2023, 11:09 [IST]
English summary
Tesla threatens cybertruck owners with a clause to pay 50000 dollars fine if they sells the vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X