10 ലക്ഷത്തിലധികം ബുക്കിംഗ് 5 -വർഷം കാത്തിരിപ്പ്; സൈബർട്രക്കിന്റെ ഡെലിവറികൾ നവംബർ 30 -ന് ആരംഭിക്കാൻ ടെസ്‌ല

കോളിളക്കം സൃഷ്ടിച്ചായിരുന്നു അവതരണം എങ്കിലും ഇതുവരെ കാര്യമായ മറ്റ് അപ്പ്ഡേറ്റുകൾ ഒന്നും തന്നെ ഇല്ലാതെയിരുന്നതിനാൽ ടെസ്‌ലയുടെ സൈബർട്രക്ക് ഉണ്ടാക്കിയ ആ ഓളം പതിയെ കെട്ടടുങ്ങി വരികയായിരുന്നു.

ഒരിടയ്ക്ക് വാഹന ലോകത്ത് വൻ ചർച്ചാവിഷയമായിരുന്നു സൈബർട്രക്കിന്റെ പേര് പതിയെ മങ്ങി വന്നിരുന്ന സമയത്താണ് ടെസ്‌ല വാഹനത്തിന്റെ ഡെലിവറിയെ കുറിച്ചുള്ള വാർത്തയുമായി എത്തിയിരിക്കുന്നത്. 2023 നവംബർ 30 -ന് ഉപഭോക്താക്കൾ കാത്തിരിക്കുന്ന സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

സൈബർട്രക്കിന്റെ ഡെലിവറികൾ നവംബർ 30 -ന് ആരംഭിക്കാൻ ടെസ്‌ല

സൈബർട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ്/ ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കൻ ഇവി നിർമ്മാതാക്കളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് നിക്ഷേപകരോടും മാധ്യമങ്ങളോടും പറഞ്ഞു. ഓരോന്നിനും ഏകദേശം 100 USD ഇനീഷ്യൽ റീഫണ്ടബിൾ ടോക്കൺ തുകയ്ക്കാണ് കമ്പനി ബുക്കിംഗ് സ്വീകരിച്ചിരിക്കുന്നത്.

നിലവിലെ മുൻകൂർ ബുക്കിംഗുകളും ടെസ്‌ലയുടെ പ്രൊഡക്ഷൻ പ്ലാനുകളും വിലയിരുത്തിയാൽ, ബുക്കിംഗുകൾ പൂർണ്ണമായി ക്ലിയർ ചെയ്യാൻ നാലോ അഞ്ചോ വർഷത്തിലധികം എടുത്തേക്കാം. തുടക്കത്തിൽ പ്രതിവർഷം 1.25 ലക്ഷം യൂണിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ടെസ്‌ല ഉത്പാദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനു ശേഷം ഈ ദശകത്തിന്റെ മധ്യത്തോടെ ഇത് 2.50 ലക്ഷം യൂണിറ്റായി ഉയർത്തുമെന്ന് മസ്‌ക് പറയുന്നു.

സൈബർട്രക്കിന്റെ ഡെലിവറികൾ നവംബർ 30 -ന് ആരംഭിക്കാൻ ടെസ്‌ല

ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടന ഉൾപ്പെടെ സൈബർട്രക്കിൽ സജ്ജീകരിച്ചിരിക്കുന്ന നൂതന സാങ്കേതികവിദ്യകൾ കണക്കിലെടുക്കുമ്പോൾ തുടക്കത്തിൽ ഉൽപ്പാദനം അല്പം മന്ദഗതിയിലാകാം. കാത്തിരിപ്പ് കാലയളവ് മാത്രം പ്രൊജക്റ്റ് ചെയ്യപ്പെടുമ്പോൾ, പ്രത്യേക രാജ്യങ്ങളിലെ ലഭ്യത, ലോജിസ്റ്റിക്സ്, മുൻകൂട്ടി ബുക്ക് ചെയ്ത എല്ലാ ഉപഭോക്താക്കളും യഥാർത്ഥത്തിൽ ഡെലിവറി എടുത്തേക്കില്ല എന്നതുൾപ്പെടെയുള്ള ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ടെസ്‌ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, രണ്ട് വർഷത്തിന് ശേഷം ഇത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്, എന്നാൽ ലോകമെമ്പാടുമുള്ള വാഹന വ്യവസായത്തെ പിടിച്ചുകുലുക്കിയ ആരോഗ്യ പ്രതിസന്ധി ഉൾപ്പെടെ നിരവധി തടസ്സങ്ങൾ ബ്രാൻഡ് നേരിട്ടു. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തിൽ അതും നടന്നില്ല.

സൈബർട്രക്കിന്റെ ഡെലിവറികൾ നവംബർ 30 -ന് ആരംഭിക്കാൻ ടെസ്‌ല

ടെക്‌സാസ് പ്ലാന്റിലെ ഫിനാൻഷ്യൽ പ്രെസന്റേഷന് മുന്നോടിയായിട്ടാണ് ഏറ്റവും പുതിയ സമയപരിധി മസ്ക് സ്ഥിരീകരിച്ചത്, കൂടാതെ ആദ്യ സെറ്റ് വാഹനങ്ങളുടെ താക്കോൽ നവംബർ 30 -ന് കൈമാറുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ് (40,000 ഡോളറിനടുത്ത്).

ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ സൈബർട്രക്കിൻ്റെ വിലയും മറ്റ് വിവരങ്ങളും ബ്രാൻഡ് പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ല സൈബർട്രക്ക് ബുക്കിംഗ് ട്രാക്കർ നൽകുന്ന കണക്കനുസരിച്ച്, 48 ശതമാനം ബുക്കിംഗുകളും മിഡ് ലെവൽ ഡ്യുവൽ മോട്ടോർ വേരിയന്റിനും 44.5 ശതമാനം ട്രൈ-മോട്ടോർ വേരിയന്റിനും ബാക്കി 7.5 ശതമാനം എൻട്രി ലെവൽ സിംഗിൾ-മോട്ടോർ പതിപ്പിനുമാണ്. മാത്രമല്ല ഇവയിൽ, 74.3 ശതമാനം ബുക്കിംഗുകളിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ഓപ്ഷനുകളും ഉപഭോക്താക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സൈബർട്രക്കിന്റെ ഡെലിവറികൾ നവംബർ 30 -ന് ആരംഭിക്കാൻ ടെസ്‌ല

ടെസ്‌ല സൈബർട്രക്കിന്റെ ക്യാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം അത് പോലെ തന്നെ പുതിയ യൂസർ ഇന്റർഫേസും ഒപ്പം ആറ് പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇടവുമുണ്ട്. വെറും 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് പിക്ക് അപ്പിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കൂടാതെ സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല പറയുന്നത്. മാത്രമല്ല സൈബർട്രക്കിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ലഭിക്കുന്നതിനാൽ കൂടുതൽ സുഖപ്രദമായ ഒരു ഡ്രൈവ് വാഗ്ദാനം ചെയ്യും, അത് പോലെ തന്നെ വാഹനം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നാല് ഇഞ്ച് താഴ്ത്തുകയോ ഉയർത്തുകയോ ചെയ്യാം എന്നതും പ്രത്യേകം നോട്ട് ചെയ്യണം.

മോഡൽ S പ്ലെയ്‌ഡിന്റെ അതേ ട്രിപ്പിൾ മോട്ടോർ സജ്ജീകരണമാണ് സൈബർട്രക്ക് ഉപയോഗിക്കുക എന്നും ജൂലൈ പകുതി മുതൽ പ്രൊഡക്ഷൻ ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ മോഡൽ 3, മോഡൽ Y എന്നിവയുടെ 13 ലക്ഷം യൂണിറ്റുകളും മോഡൽ S, മോഡൽ Y എന്നിവയുടെ 44,000 യൂണിറ്റുകളും ടെസ്‌ല ഡെലിവർ ചെയ്തു.

More from DriveSpark

Article Published On: Friday, October 20, 2023, 11:52 [IST]
English summary
Tesla to commence cybertruck deliveries from november 30 over 10 lakh bookings to be cleared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X