ടെസ്‌ല മറ്റൊരു പപ്പടമാണോ; അമേരിക്കൻ റിപ്പോർട്ടിൽ ഞെട്ടി ഇവി ആരാധകർ
ലോകത്തിലെ ഇലക്ട്രിക് വാഹന നിർമാതാക്കളിൽ ഒന്നാമതാണ് ഇലോൺ മസ്കിൻ്റെ ടെസ്‌ല എന്ന ബ്രാൻഡ്. അമേരിക്കയിലെ ലെൻഡിംഗ് ട്രീ എന്ന ഓൺലൈൻ വായ്പാ സ്ഥാപനം നടത്തിയ ഒരു പഠനത്തിൽ ടെസ്‌ല വാഹനങ്ങൾ മറ്റ് 29 വാഹന ബ്രാൻഡുകളെ അപേക്ഷിച്ച് കൂടുതൽ അപകടങ്ങളിൽപെട്ടതായി കണ്ടെത്തിയിരിക്കുകയാണ്. 1,000 ഡ്രൈവർമാരിൽ 23 അപകടങ്ങളിൽ ടെസ്‌ല ഡ്രൈവർമാർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുഎസിൽ ലഭ്യമായ ബ്രാൻഡുകളിൽ മാത്രമാണ് വിശദമായി വിശകലനം നടത്തിയിരിക്കുന്നത്.
അപകടങ്ങൾക്ക് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം. എന്നിരുന്നാലും, ഇത് ടെസ്‌ലയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ചും യുഎസ് ആസ്ഥാനമായുള്ള ഇവി ഭീമൻ അതിന്റെ ഓട്ടോപൈലറ്റിലോ സെൽഫ് ഡ്രൈവ് സാങ്കേതികവിദ്യയിലോ സംശയിക്കുന്ന തകരാർ പരിശോധിച്ച് ശരിയാക്കാൻ ഏകദേശം രണ്ട് ദശലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടുകൾ കൂടെ വരുന്നത് എന്നത് കമ്പനിക്ക് വലിയ തിരിച്ചടിയാണ്.

ഓട്ടോപൈലറ്റ് അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റത്തിന്റെ സുരക്ഷാ സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനായി അമേരിക്കയിൽ 2 ദശലക്ഷത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചിരിക്കുകയാണ്. സിസ്റ്റത്തിന്റെ നിരീക്ഷണ ശേഷി സംബന്ധിച്ച് ഒരു ഫെഡറൽ സുരക്ഷാ റെഗുലേറ്റർ ഉന്നയിച്ച ആശങ്കകളെ തുടർന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. 2015 ൽ അവതരിപ്പിച്ച, ടെസ്‌ലയുടെ ഓട്ടോപൈലറ്റ് ഫീച്ചർ കാറുകളിലെ മികച്ച ഒരു സവിശേഷതയായി അന്ന് കരുതിയിരുന്നു.
2012 ഒക്‌ടോബർ 5 മുതൽ 2023 ഡിസംബർ 7 വരെ നിർമ്മിച്ച ടെസ്‌ല മോഡലുകളായ Y, S, 3, X എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഡ്രൈവർ മോണിറ്ററിംഗ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഓട്ടോപൈലറ്റ് ഉപയോഗത്തിലിരിക്കുമ്പോൾ സംഭവിച്ച അപകടങ്ങളെക്കുറിച്ചുള്ള രണ്ട് വർഷത്തെ അന്വേഷണത്തിൽ നിന്നാണ് തിരിച്ചുവിളിക്കുന്നത്. 2030-ഓടെ ഓരോ വർഷവും 20 ദശലക്ഷം കാറുകൾ നിർമ്മിക്കുക എന്ന വൻ അഭിലാഷ പദ്ധതികളോടെ, കമ്പനി അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാൾ ഇരട്ടി ഉൽപ്പാദന ശേഷി കൈവരിക്കാൻ ശ്രമിക്കുകയാണ്.

ചൈനയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അതിന്റെ ഏറ്റവും വലിയ വിപണികളാണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വിപണിയിൽ പക്ഷേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ ഗവൺമെൻ്റിന് പകുതി മനസുണ്ടെങ്കിലും പൂർണമായി ചർച്ചകളൊന്നും നടക്കുന്നില്ല. ടെസ്‌ലയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും 2024-ൽ രാജ്യത്തേക്ക് ഇവി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ടെസ്‌ല മോഡലുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യയോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.
മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ EV-കളുടെ പങ്ക് വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്നാണ് നിർമാതാക്കളും സർക്കാരും പ്രതീക്ഷിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്‌സാണ് വിപണിയിൽ ലീഡർ, എന്നാൽ ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, സിട്രോൺ, എംജി മോട്ടോർ ഇന്ത്യ, ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ തുടങ്ങിയ കമ്പനികൾക്ക് കുറഞ്ഞത് ഒരു പൂർണ-ഇലക്‌ട്രിക് മോഡലെങ്കിലും ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പോലും 2024-ലെ ലോഞ്ചിനായി പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മോഡലുമായി തയ്യാറായി നിൽക്കുകയാണ്.

ഇന്ത്യയിലെ ഇറക്കുമതി തീരുവ കണക്കിലെടുത്താൽ ഒരു ബെൻസിൻ്റെ കാശ് ആകും ടെസ്‌ലയുടെ മോഡലുകൾ ഇന്ത്യയിൽ എത്തണമെങ്കിൽ. ടെസ്‌ല മെക്‌സിക്കോയിലെ ന്യൂവോ ലിയോണിൽ അടുത്ത മെഗാ ഫാക്ടറി നിർമ്മിക്കുകയും ഇവിടെ 10 ബില്യൺ ഡോളർ പമ്പ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്. 40,000 ഡോളറിന് മുകളിലുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവയ്ക്ക് 70 ശതമാനവുമാണ് നിലവില്‍ നികുതി. കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ടെസ്‌ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും.


Click it and Unblock the Notifications








