ടെസ്‌ലയുടെ വില കുറഞ്ഞ കാര്‍ ആദ്യമെത്തുക ജര്‍മനിയിലും ഇന്ത്യയിലും; ടാറ്റയും മാരുതിയും കരുതിയിരുന്നോ...

ഇന്ത്യയിലെ ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഗോള ഇവി ഭീമന്‍മാരായ ടെസ്‌ലയുടെ ഇന്ത്യന്‍ എന്‍ട്രി അടുത്ത വര്‍ഷം ഉണ്ടാകുമെന്ന വാര്‍ത്തയായിരുന്നു അത്. ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

തുടക്കത്തില്‍ ഇവികള്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുകയും ശേഷം ഉല്‍പാദനം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോള്‍ പദ്ധതികള്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ടെസ്ല ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി നിരക്കുകള്‍ മൂലം മാറിനിനില്‍ക്കുകയായിരുന്നു. ടെസ്‌ല ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരുമെന്നാണ് പലരും പേടിക്കുന്നത്.

tesla

നിലവില്‍ ഇറക്കുമതി തീരുവ 100 ശതമാനത്തിന് മുകളില്‍ ആയതിനാല്‍ ടെസ്ലയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ വില ഇരട്ടിയാകും. എന്നാല്‍ ഭാവിയില്‍ ഇന്ത്യയില്‍ ഫാക്ടറി തുറക്കാമെന്ന് കരാര്‍ ഒപ്പു വെയ്ക്കുന്ന ഇനി നിര്‍മാതാക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഇത് ടെസ്ല ഉള്‍പ്പെടെയുള്ള നിരവധി ബ്രാന്‍ഡുകള്‍ക്ക് നേട്ടമാകും.

ഇന്ത്യന്‍ എന്‍ട്രി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഇവി നിര്‍മാതാക്കള്‍ ഇന്ത്യയില്‍ വാഹനം ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ ടെസ്‌ല കാറുകള്‍ ഏകദേശം 20,000 ഡോളറിന് ലഭ്യമാക്കാനായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 16.6 ലക്ഷം രൂപ മാത്രമാകും വരിക.

tesla ev

അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ മോഡലായ ടാറ്റ നെക്സോണ്‍ ഇവിക്ക് വലിയ വെല്ലുവിളിയാകുമത്. ഇപ്പോള്‍ ടെസ്‌ലയുടെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോഡലിനെ കുറിച്ചുള്ള ചില പുത്തന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 25,000 യൂറോ ( ഏകദേശം 20 ലക്ഷം രൂപ) വില വരുന്ന ടെസ്ലയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മോഡല്‍ ആദ്യം ജര്‍മനിയില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

ഒരു 2 ഡോര്‍ കാറായിരിക്കും ഇത്. ഇതേ ഇലക്ട്രിക് കാര്‍ പിന്നീട് ഇന്ത്യയിലും അവതരിപ്പിക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡല്‍ 3 സെഡാന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇവിയാണ് ടെസ്‌ല മോഡല്‍ Y. ഈ മിഡ്‌സൈസ് ക്രോസ്ഓവര്‍ ഇവി 2020 മുതല്‍ ടെസ്ല വില്‍പ്പനക്കെത്തിക്കുന്നു. ഈ വര്‍ഷം മെയില്‍ ടൊയോട്ട കൊറോളയെ മറികടന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായി ടെസ്‌ല മോഡല്‍ Y മാറിയിരുന്നു.

tesla model y

ഈ വര്‍ഷം യൂറോപ്പിലെ നമ്പര്‍ വണ്‍ കാറും മറ്റൊന്നല്ല. മിഡ്-സൈസ് മോഡല്‍ എക്സിനേക്കാള്‍ ചെറുതും ചെലവുകുറഞ്ഞതുമായ ഒരു സെഗ്മെന്റിലാണ് ഇത് ഇടംപിടിക്കുന്നത്. മോഡല്‍ എക്സിനെപ്പോലെ ഏഴ് യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന മൂന്നാം നിര സീറ്റുകളും ഓപ്ഷണലായി മോഡല്‍ Y വാഗ്ദാനം ചെയ്യുന്നു. നിലവില്‍ ജര്‍മ്മനിയില്‍ 45 ലക്ഷം രൂപയാണ് മോഡല്‍ Y-യുടെ വില വരുന്നത്. ഇറക്കുമതി തീരുവയും നികുതിയും കൂടി വരുമ്പോള്‍ ഇന്ത്യക്കാര്‍ മുടക്കേണ്ട തുക കൂടും.

ലോകത്തിലെ ഏറ്റവും വലിയ ഇവി വിപണിയായ ചൈനയില്‍ ടെസ്‌ല കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ഷാങ്ഹായ്‌യില്‍ വമ്പനൊരു ഇവി നിര്‍മാണശാലയും ടെസ്‌ലക്കുണ്ട്. എന്നാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കാരണം ഷാങ്ഹായ്‌യില്‍ നിര്‍മിച്ച കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ ടെസ്‌ലക്ക് സാധിക്കില്ല. ചൈനക്ക് പകരം ജര്‍മ്മനിയിലെ ജിഗാ ഫാക്ടറിയില്‍ നിന്നായിരിക്കും തുടക്കത്തില്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ എത്തുക. ജര്‍മ്മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗില്‍ ജിഗാ ഫാക്ടറി സ്ഥാപിക്കാന്‍ ടെസ്ല 5 ബില്യണ്‍ യൂറോയാണ് നിക്ഷേപിച്ചത്.

tesla model y rear

യൂറോപ്പിലെ ടെസ്‌ലയുടെ ആദ്യ പ്ലാന്റാണിത്. പ്ലാന്റില്‍ നിന്നാണ് മോഡല്‍ Y ക്രോസ്ഓവര്‍ പുറത്തിറക്കുന്നത്. പ്രതിവര്‍ഷം 1 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിക്കുന്നത്. വരാനിരിക്കുന്ന വില കുറഞ്ഞ മോഡല്‍ കൂടി ലോഞ്ച് ചെയ്യുന്നതോടെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കും. അഞ്ച് ലക്ഷം കാര്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് ടെസ്ല ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തില്‍ ടെസ്ല ഇന്ത്യയില്‍ നിക്ഷേപിക്കുക.

More from DriveSpark

Article Published On: Thursday, November 23, 2023, 16:00 [IST]
English summary
Teslas most affordable car will be launched in germany followed by india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X