ഡൽഹി സർക്കാരിൻ്റെ ഉത്തരവിനെതിരെ പ്രതികരണവുമായി യൂബർ ഇന്ത്യ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഡൽഹി സർക്കാർ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരായ യൂബർ, ഒല, റാപ്പിഡോ എന്നിവരോട് തങ്ങളുടെ എല്ലാ ബൈക്ക് ടാക്സികളും ഇലക്ട്രിലേക്ക് മാറ്റിയില്ലെങ്കിൽ നിരോധിക്കുമെന്ന് ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂബർ ഇന്ത്യ.

യൂബർ ഇന്ത്യയുടെ സൗത്ത് ഏഷ്യ, ഓപ്പറേഷൻസ് ഡയറക്ടർ ശിവ ശൈലേന്ദ്രനാണ് തൻ്റെ ബ്ലോഗിലൂടെ ഇതിനെതിരെ പ്രതികരിച്ചത്. അദ്ദേഹം പറയുന്ന്ത് എന്താണെന്ന് വച്ചാൽ സീറോ എമ്മിഷൻ എന്ന ഒരു ലക്ഷ്യത്തിലേയ്ക്കാണ് തങ്ങളും നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാൽ അത് ഒരു ദിവസം കൊണ്ട് നടക്കുന്ന ഒരു പ്രവർത്തിയല്ല, ഒരുപാട് പേരുടെ കൂട്ടായ്മ ശ്രമത്തിലൂടെ മാത്രമേ ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയു.അത് കൊണ്ട് തന്നെ ഡ്രൈവർമാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയതിന് ശേഷമേ അത് സാധ്യമാകു.

ദില്ലി സർക്കാരിൻ്റെ ഉത്തരവിനെതിരെ പ്രതികരണവുമായി ഊബർ ഇന്ത്യ

ഡൽഹി സർക്കാരിൻ്റെ ഉത്തരവിനെ കുറിച്ച് അറിഞ്ഞിട്ടാല്ലത്തവർക്കായി പറയാം, ദില്ലി ഗതാഗത വകുപ്പ് വഴിയായി പ്രമുഖ അഗ്രഗേറ്ററുമാരായ യൂബർ, ഓല, റാപ്പിഡോ എന്നിവരോട് തങ്ങളുടെ എല്ലാ ബൈക്ക് ടാക്സികളുടേയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ഉത്തരവിട്ടത്. നിയമം ലംഘിക്കുന്ന ഏതെങ്കിലും സ്ഥാപനമോ ആരെങ്കിലുമോ ആദ്യ കുറ്റത്തിന് 5,000 രൂപ പിഴയും 10,000 രൂപ പിഴയും രണ്ടാമത്തേതോ തുടർന്നുള്ളതോ ആയ ലംഘനത്തിന് ജയിൽ ശിക്ഷ അനുഭവിക്കുമെന്നാണ് ഡൽഹി ഗതാഗത വകുപ്പ് അറിയിച്ചത്.

എന്നാൽ മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹി സർക്കാർ എല്ലാ വാണിജ്യ വാഹനങ്ങൾക്കും സമഗ്രമായ ക്യാബ് അഗ്രഗേറ്റർ നയം ഉടൻ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.എന്തായാലും ഇത്തരത്തിലൊരു പ്രഖ്യാപനത്തിൻ്റെ ഭാഗമായി ഇതിൽ നിന്ന് ബൈക്ക് ടാക്സികൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ ഇലക്ട്രിക് ആക്കുക എന്നത് മാത്രമാണ് ഒരു പോംവഴിയായി ഉളളത്.

ദില്ലി സർക്കാരിൻ്റെ ഉത്തരവിനെതിരെ പ്രതികരണവുമായി ഊബർ ഇന്ത്യ

2022 ഒക്ടോബറിൽ കർണാടകയിൽ ഓല,യൂബർ ടാക്സി സർവീസുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഓല, യൂബർ, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടത്.

അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്. നേരത്തെ, ഓട്ടോ അഗ്രഗേറ്റര്‍മാര്‍ കണ്‍വീനിയന്‍സ് ഫീസായി ഒരു യാത്രയ്ക്ക് 40 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബര്‍ 6-ലെ കര്‍ണാടക ഗതാഗത വകുപ്പിന്റെ നോട്ടീസ് 2016ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റര്‍ റൂള്‍സ് അനുസരിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ഓലയുടെയും ഊബറിന്റെയും അഭിഭാഷകര്‍ വാദിച്ചത്.

ദില്ലി സർക്കാരിൻ്റെ ഉത്തരവിനെതിരെ പ്രതികരണവുമായി ഊബർ ഇന്ത്യ

ഈ ബൈക്ക് ടാക്സികൾ ആദ്യമായിട്ടാണ് ഒരു നിയമ പ്രശ്നത്തിൽ അകപ്പെടുന്നത്. ജനുവരി മാസത്തിൽ റാപ്പിഡോയുടെ മോട്ടോർബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നതിൽ മഹാരാഷ്ട്ര സർക്കാർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു, കാരണം മറ്റൊന്നുമല്ല റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളും നിരക്കും സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകിയിട്ടില്ല.

വാണിജ്യപരമായ ഉപയോഗത്തിന് ലൈസൻസിന് അപേക്ഷിച്ചുവെങ്കിലും അത് നടപ്പായില്ല എന്നതാണ് സത്യം. അത് കൊണ്ട് സംഭവിച്ചത് മറ്റൊന്നും അല്ല, അനധികൃതമായി ബൈക്ക് ടാക്സികൾ സർവീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ അനധികൃതമായി സർവീസ് നടത്തുന്ന റാപ്പിഡോ പോലെയുളള ബൈക്ക് ടാക്സികൾ നിയമപരമായി എല്ലാ പ്രതിബന്ധങ്ങളും നേരിടുന്നുണ്ട് എന്നതാണ് സത്യം. മറ്റ് സംസ്ഥാനങ്ങളും ഇനി ഇത് പോലെയുളള നിയമങ്ങൾ നിലവിൽ വരുത്തുമോ എന്ന് കണ്ടറിയുക തന്നെ വേണം.കേരളത്തിൽ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നാൽ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ചിട്ടുണ്ടോ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ അറിയിക്കാൻ മറക്കരുത്.

More from DriveSpark

Article Published On: Saturday, March 4, 2023, 12:30 [IST]
English summary
The bike taxi sector will be destructed if electric vehicles are made requirements
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X