ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ ഏത്? ചാറ്റ്ജിപിടിയുടെ ഉത്തരം ഇങ്ങനെ

കുടുംബവും കുട്ടികളുമായാല്‍ ഒരു കാര്‍ വളരെ അത്യാവശ്യമായി വരും. എന്നാല്‍ കുടുംബത്തിന് അനുയാജ്യമായ കാര്‍ തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ജോലിയായി ചിലര്‍ക്ക് തോന്നാം. വാഹനങ്ങളെ കുറിച്ച നല്ല കമ്പമുള്ള ആളുകള്‍ അത്യവശ്യം ഗവേഷണമെല്ലാം നടത്തി അനുയോജ്യമായ കാര്‍ തെരഞ്ഞെടുക്കും.

രാജ്യത്തെ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കാര്‍ തിരഞ്ഞെടുക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഏത് മോഡല്‍ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി പലരും സ്വന്തം സുഹൃത്തുക്കളില്‍ നിന്നും ഡീലര്‍മാരെ പോലെ വാഹന രംഗത്തുള്ള ആളുകളില്‍ നിന്നുമെല്ലാം ഉപദേശം സ്വീകരിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും പല ഭാഗത്ത് നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു തീരുമാനത്തിലെത്താനാകാതെ ആശയക്കുഴപ്പത്തിലാകുന്നവരുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ ഏത്? ചാറ്റ്ജിപിടിയുടെ ഉത്തരം ഇങ്ങനെ

നിങ്ങളെല്ലാവരും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്ഥിരം കേട്ടുകൊണ്ടിരിക്കുന്ന സംഗതിയാകും ചാറ്റ് ജിപിടി (ChatGPT). ഓപ്പണ്‍എഐ (OpenAI) എന്ന കമ്പനി വികസിപ്പിച്ച ഈ ചാറ്റ് ബോട്ട് ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിളിന്റെ സമഗ്രാധിപത്യം ചാറ്റ് ജിപിടി അവസാനിപ്പിക്കുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പോകുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ്‌ബോട്ട് ഏതു ഭാഷയിലുള്ള ഏത് രീതിയിലുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാര്‍ ഏതാണെന്ന് ഒരു ദേശീയ മാധ്യമം ചാറ്റ് ജിപിടിയോട് ചോദിച്ചു. അതിന്റെ ഉത്തരമാണ് രസകരം. ഡേറ്റ വിശകലനം ചെയ്ത് ചാറ്റ്ജിപിടി നല്‍കിയ ഉത്തരത്തില്‍ ഏതെങ്കിലും ബ്രാന്‍ഡിന്റെയോ മോഡലിന്റെ പേര് പറയുന്നില്ലെന്നതാണ് രസകരം.

ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ ഏത്? ചാറ്റ്ജിപിടിയുടെ ഉത്തരം ഇങ്ങനെ

അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു കാര്‍ നിര്‍മ്മിക്കുന്നതിന്, റോഡിന്റെ അവസ്ഥ, ട്രാഫിക്, കാലാവസ്ഥ, ഉപഭോക്തൃ മുന്‍ഗണനകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് ചാറ്റ്ജിപിടി നല്‍കുന്ന മറുപടി. ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്ക് അനുയോജ്യമായ ഒരു കാറിന് ഉണ്ടായിരികേണ്ട സുപ്രധാന ഫീച്ചറുകളും മറ്റുമാണ് ഇനി പറയാന്‍ പോകുന്നത്.

ആദ്യം പറയാന്‍ പോകുന്നത് ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഇന്ത്യയിലെ റോഡുകള്‍ പലപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ് അസമമായാണ് കാണപ്പെടുന്നതെന്ന് നമുക്കറിയാം. കൂടാതെ റോഡുകളില്‍ സ്പീഡ് ബ്രേക്കറുകളും കുഴികളും ഒപ്പം മറ്റ് പല വസ്തുക്കളും കാണാം. അതിനാല്‍ തന്നെ അസമമായി കിടക്കുന്ന ഇന്ത്യന്‍ റോഡുകള്‍ കാരണം അടിതട്ടി കാറിന് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാനായി കുറഞ്ഞത് 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുള്ള ഒരു കാര്‍ അനുയോജ്യമായിരിക്കുമെന്നാണ് ചാറ്റ്ജിപിടി പറയുന്നത്.

ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ കാര്‍ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട രണ്ടാമത്തെ കാര്യം സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ്. ഒരു നല്ല സസ്പെന്‍ഷന്‍ സംവിധാനം കുണ്ടും കുഴികളും നിറഞ്ഞ റോഡുകളില്‍ നിന്നുള്ള ആഘാതങ്ങള്‍ കുറക്കും. ഇതുവഴി യാത്രക്കാര്‍ക്ക് യാത്ര കൂടുതല്‍ സുഖകരമായി മാറും. രാജ്യത്തെ പരുക്കന്‍ റോഡുകളും കുഴികളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശക്തമായ സസ്‌പെന്‍ഷന്‍ സംവിധാനം ഒരു മികച്ച കാറില്‍ അത്യാവശ്യമാണ്.

ഇന്ത്യക്കാര്‍ക്ക് പറ്റിയ കാറിന് പറ്റിയ യോഗ്യതകളില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ഇന്ധനക്ഷമത അഥവ മൈലേജ് ആണെന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ട് പറയുന്നത്. ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരങ്ങളിലേക്ക് തന്നെ പോകുന്ന സാഹചര്യത്തില്‍ നല്ല ഇന്ധനക്ഷമതയുള്ള ഒരു കാര്‍ അത്യാവശ്യമാണ്. ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്ന കാറാണ് അഭികാമ്യമെന്നാണ് ഉപദേശം.

ഇന്ത്യയിലെ ഏറ്റവും മികച്ച കാര്‍ ഏത്? ചാറ്റ്ജിപിടിയുടെ ഉത്തരം ഇങ്ങനെ

ഇന്ത്യന്‍ നഗരങ്ങള്‍ പലപ്പോഴും കനത്ത ട്രാഫിക്കിനും ഇടുങ്ങിയ റോഡുകള്‍ക്കും പേരുകേട്ടതാണ്. അതുകൊണ്ട് കാര്‍ വാങ്ങാന്‍ ഒരുങ്ങുമ്പോള്‍ അതിന്റെ വലിപ്പത്തിലും ശ്രദ്ധിക്കണമെന്നാണ് ചാറ്റ് ജിപിടി പറയുന്നത്. ഇന്ത്യയിലെ റോഡ് സാഹചര്യങ്ങളില്‍ എപ്പോഴും നല്ലത് ഒരു ഒതുക്കമുള്ള കാര്‍ ആയിരിക്കും.
രാജ്യത്തെ കാലവസ്ഥ കൂടി പരിഗണനയില്‍ എടുത്ത് അതിനൊത്ത ഉപദേശവും ചാറ്റ്ജിപിടി നല്‍കുന്നു. കാര്‍ വാങ്ങുമ്പോള്‍ അതിലെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം ഉഷാറായിരിക്കണമെന്നാണ് പറയുന്നത്.

വര്‍ഷത്തില്‍ ഭൂരിഭാഗവും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് രാജ്യത്ത് എന്നതിനാലാണ് ഇങ്ങനെ. ക്യാബിന്‍ വേഗത്തില്‍ തണുപ്പിക്കാന്‍ കഴിയുന്ന ശക്തമായ എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ള ഒരു കാര്‍ സുഗമമായ യാത്രക്ക് അത്യന്താപേക്ഷിതമാണ്. ഇന്ന് ഇന്ത്യന്‍ ജനത വളരെ പ്രധാന്യം നല്‍കുന്ന ഒരു കാര്യമാണ് സേഫ്റ്റി ഫീച്ചറുകള്‍. മികച്ച സുരക്ഷ സംവിധാനമുള്ള കാര്‍ തന്നെ നോക്കി വാങ്ങണമെന്നാണ് ചാറ്റ്ജിപിടിയും നമ്മളോട് പറയുന്നത്. താറുമാറായിക്കിടക്കുന്ന ഇന്ത്യന്‍ റോഡുകളില്‍ അപകടങ്ങള്‍ സാധാരണമാണ്.

എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി) തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കാര്‍ ഇവിടെ മികച്ച ചോയ്‌സായിരിക്കും. മുകളില്‍ വിവരിച്ച കാര്യങ്ങള്‍ പോലെ തന്നെ കാര്‍ വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന മറ്റൊരു സുപ്രധാന കാര്യത്തെ കുറിച്ചും ചാറ്റ്ജിപിടി പരാമര്‍ശിക്കുന്നു. താങ്ങാവുന്ന വിലയാണ് അത്. ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളും വാഹനത്തിന്റെ വില കൂടി പരിഗണിച്ച ശേഷമായിരിക്കും മോഡല്‍ ഉറപ്പിക്കുക.

ഒപ്പം തന്നെ പണത്തിനൊത്ത മൂല്യമുണ്ടോ എന്നും അവര്‍ നോക്കും. അതിനാല്‍ തന്നെ ഇന്ത്യന്‍ റോഡുകള്‍ക്ക് അനുയോജ്യമായ കാര്‍ വിലയുടെ കാര്യത്തിലും ഒത്തുപോകുന്നതായിരിക്കണം.
ഇന്ത്യയിലെ പരുക്കന്‍ റോഡുകളില്‍ ആയുസ്സ് ലഭിക്കാന്‍ കാറിന് നല്ല ബില്‍ഡ് ക്വാളിറ്റിയും വേണമെന്നാണ് ചാറ്റ്ജിപിടി പറയുന്നത്.

മൊത്തത്തില്‍ നോക്കിയാല്‍ നല്ല ഗ്രൗണ്ട് ക്ലിയറന്‍സ്, കരുത്തുറ്റ സസ്‌പെന്‍ഷന്‍, ഇന്ധനക്ഷമത, വില, ഒതുക്കമുള്ള വലിപ്പം, സുരക്ഷാ സവിശേഷതകള്‍, ബില്‍ഡ് ക്വാളിറ്റി എന്നിവയിലെല്ലാം മികച്ച് നില്‍ക്കുന്ന ഒരു കാര്‍ ആയിരിക്കും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ മികച്ച കാര്‍ എന്നാണ് ചാറ്റ്ജിപിടി നല്‍കുന്ന മറുപടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ജിപിടി നല്‍കിയ മറുപടി കൃത്യമാണോ?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Tuesday, February 21, 2023, 14:48 [IST]
English summary
These are the features of perfect car for indian road conditions according to chatgpt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X