ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പോകുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇവയാണ്

ഇന്ന് ഇന്ത്യയായാലും ആഗോള മാര്‍ക്കറ്റായാലും വാഹന ലോകത്തെ ചൂടുള്ള സംസാര വിഷയം ഇലക്ട്രിക് വാഹനങ്ങളാണ്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ വിട്ട് ജനങ്ങള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് ചുവട് മാറുന്നത് തിരിച്ചറിഞ്ഞ് പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്ന തിരക്കിലാണ്.

എല്ലാവരും ഇതിനോടകം ബാറ്ററി ഇവികള്‍ പുറത്തിറക്കുകയോ അല്ലെങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെന്നതാണ് സത്യം. ഇവികള്‍ക്ക് നിരവധി ആരാധകരോടൊപ്പം അത്ര തന്നെ വിമര്‍ശകരുണ്ട്. എന്നാല്‍ ഭാവിയുടെ ഇന്ധനം വൈദ്യുതിയാണെന്ന കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും സംശയം കാണില്ല. ഇന്ന് എല്ലാ ഇടത്തും ഇലക്ട്രിക് വാഹനങ്ങളാണ് സംസാര വിഷയമെന്ന് കരുതി നിങ്ങള്‍ നാളെ തന്നെ ഇറങ്ങി ഒരെണ്ണം വാങ്ങണമെന്നുണ്ടോ.

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പോകുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇവയാണ്

മലിനീകരണം കുറവ്, വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, താങ്ങാനാവുന്ന സര്‍വീസ് ചെലവുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇവികള്‍ക്കുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചില്ലറ പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യ പോലെ ഒരു രാജ്യത്ത് അവ പരിഹരിക്കപ്പെടാന്‍ കുറച്ച് സമയം എടുക്കുമെന്ന് മാത്രം. ഇലക്ട്രിക് കാര്‍ ഉടമകള്‍ നേരിടുന്ന ചില സുപ്രധാന പ്രശ്‌നങ്ങളാണ് ചുവടെ പട്ടികപ്പെടുത്താന്‍ പോകുന്നത്.

ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ച് ഉത്കണ്ഠ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പോകുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇവയാണ്

നഗരത്തിലാണെങ്കില്‍ കൂടി ഒരുപക്ഷേ നിങ്ങള്‍ വാഹനത്തിലെ ചാര്‍ജ് തീരാറായ ഘട്ടത്തില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനില്‍ എത്തി. അപ്പോള്‍ അത് പ്രവര്‍ത്തനരഹിതമാണെങ്കില്‍ വഴിയില്‍ കുടുങ്ങിയെന്ന് ചിന്തിച്ചാല്‍ മതി. ഇന്നും നമ്മുടെ നാട്ടില്‍ അടുത്തടുത്ത് ചാര്‍ജിംഗ് സ്‌റ്റേഷന്‍ വരുന്നതേയുള്ളൂ. രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വലിയ രീതിയില്‍ വിപുലീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും താഴേ തട്ടില്‍ അത് അങ്ങനെയല്ലെന്നതാണ് യാഥാര്‍ഥ്യം. ഇവികളുടെ ഉയര്‍ന്ന വിലയാണ് രണ്ടാമത്തെ പോയിന്റ്.

ഇതിലും കുറഞ്ഞ വിലയില്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ കിട്ടാനുള്ളപ്പോള്‍ ഇത്രയും പണം തുടക്കത്തില്‍ തന്നെ മുടക്കി ഇവി വാങ്ങണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. നിങ്ങള്‍ ഓരോ ദിവസവും ദീര്‍ഘദൂരം സഞ്ചരിക്കുന്നില്ലെങ്കില്‍ ഇന്ധനച്ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുടക്കുന്ന പൈസ മുതലാകാന്‍ കാലങ്ങള്‍ എടുക്കും. 1.40 ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയാല്‍ മാത്രമേ ഒരാള്‍ക്ക് ഇന്ധനച്ചെലവിനെ അപേക്ഷിച്ച് മുടക്കുന്ന പണം മുതലാകൂകയുള്ളൂവെന്നാണ് ചില കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ സംഖ്യ കൂടുതലാണെന്ന് തോന്നിയാലും ലിറ്ററിന് ചെലവാകുന്ന പണം, ഡ്രൈവിംഗ് രീതികള്‍ എന്നിവ അനുസരിച്ച് മാറ്റം വരാം. നിങ്ങള്‍ 10 ലക്ഷത്തില്‍ താഴെ വിലയുള്ള കാര്‍ നോക്കിയാല്‍ നിരവധി ഐസിഇ ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടാകും. എന്നാല്‍ 10 ലക്ഷത്തില്‍ താഴെയുള്ള ഒരു ഇവി കിട്ടണമെന്ന് വിചാരിച്ചാല്‍ ഓപ്ഷനുകള്‍ ചുരുക്കമാണ്. ടാറ്റ ടിയാഗോ ഇവിയും വരാനിരിക്കുന്ന സിട്രണ്‍ C3 ഇലക്ട്രിക്കും മാത്രമാകും മുന്നിലുണ്ടാകുക.

എന്നാല്‍ സിട്രണ്‍ C3 ഇലക്ട്രിക്കിന്റെ വില ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അതും ഉറപ്പിക്കാനൊക്കില്ല. നേരെ മറിച്ച് 10 ലക്ഷം രൂപയില്‍ താഴെയുള്ള പെട്രോളില്‍ ഓടുന്ന കാര്‍ ആണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ നിരവധി ഓപ്ഷനുകള്‍ നിങ്ങളുടെ മുന്നില്‍ എത്തും. ഹാച്ച്ബാക്ക്, സബ്-കോംപാക്റ്റ് സെഡാന്‍, ക്രോസ്ഓവര്‍, മൈക്രോ എസ്യുവി എന്നിങ്ങനെ ഏത് ഓപ്ഷനില്‍ നിന്നും തെരഞ്ഞെടുക്കാം. നിലവില്‍, ഇന്ത്യയിലെ ഇവികളുടെ കാര്യം നോക്കിയാല്‍ എല്ലാ ബോഡി ടൈപ്പിലും ഓപ്ഷനുകള്‍ പരിമിതമാണ്.

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പോകുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇവയാണ്

കാലക്രമേണ ഇതില്‍ മാറ്റം വന്നേക്കാമെങ്കിലും നിലവിലെ അവസ്ഥ ഇതാണ്. ബാറ്ററിയുടെ കാര്യത്തിലാകും അടുത്തതായി പ്രശ്‌നങ്ങള്‍ നേരിടാന്‍ പോകുന്നത്. ബാറ്ററിക്ക് എട്ട് വര്‍ഷത്തെ വാറന്റിയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഇതിന് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. ബാറ്ററിയുടെ വില കുറയുന്നുണ്ടെങ്കിലും, ഒരു ഇവിയുടെ അന്തിമ വിലയില്‍ ഇത് ഒരു പ്രധാന ഘടകമായി തുടരുന്നു. ബാറ്ററി ശരിയാക്കുന്നതിനോ മാറ്റാനോ പണം മുടക്കേണ്ടി വരുന്നത് ഒരാളുടെ താളംതെറ്റിച്ചേക്കും.

ഇലക്ട്രിക് കാറുകളുടെ പുനര്‍വില്‍പ്പനയാണ് അടുത്ത പ്രശ്‌നം. യൂസ്ഡ് കാര്‍ വിപണിയില്‍ ഇവികളുടെ കൃത്യമായ മതിപ്പ് വില ആര്‍ക്കും തീര്‍ച്ചയില്ല. ഇവികള്‍ വ്യാപകമായി വരുന്ന സമയമായതിനാല്‍ തന്നെ ആരും ധൈര്യത്തോടെ സെക്കന്‍ഡ് ഹാന്‍ഡ് ഇവികള്‍ വാങ്ങാന്‍ മുന്നോട്ട് വരില്ലെന്ന പ്രശ്‌നമുണ്ട്. ബാറ്ററി സാങ്കേതികവിദ്യയോടെ വരുന്ന ഇവികള്‍ക്ക് ഘടങ്ങള്‍ കുറവായതിനാല്‍ തകരാറുകള്‍ കുറവായിക്കുമെന്നതിനാല്‍ യൂസ്ഡ് ഇവികള്‍ വാങ്ങുന്നതിന് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എങ്കിലും ഇതിന് സ്ഥിരീകരണമൊന്നുമില്ല.

ഇലക്ട്രിക് കാര്‍ വാങ്ങാന്‍ പോകുകയാണോ? ഉറപ്പായും അറിഞ്ഞിരിക്കേണ്ട പ്രശ്‌നങ്ങള്‍ ഇവയാണ്

ഇലക്ട്രിക് കാറുകള്‍ അടക്കം ഇവികള്‍ പല കാരണങ്ങള്‍ കൊണ്ടും മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലിനീകരണം കുറക്കുന്ന ഈ നിശബ്ദ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും 'പരമ്പരാഗത' വാഹനങ്ങളുടെ പകരക്കാരാകാന്‍ പറ്റും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങിയവരില്‍ നിന്നും അതിന്റെ പ്രശ്‌നങ്ങളും ഗുണങ്ങളും പഠിച്ച ശേഷം വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ജനകീയമാകുമ്പോള്‍ ചുവടുമാറാന്‍ നില്‍ക്കുന്നവരും നിരവധിയാകും. മുകളില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിച്ച് വരുന്നതോടെ ഇവികള്‍ നിരത്തുകള്‍ ഭരിക്കും.

More from DriveSpark

Article Published On: Wednesday, February 22, 2023, 8:30 [IST]
English summary
These are the problems faced by electric car owners keep in mind before buying an ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X