2023 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാത്ത കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്; നിങ്ങളുടെ ഇഷ്ട കമ്പനി ഉണ്ടോ?

വാഹനപ്രേമികളുടെ ഉത്സവമായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ രാജ്യത്തേക്ക് മടങ്ങിയെത്തുകയാണ്. കോവിഡ് രണ്ടാം തരംഗം കാരണം കഴിഞ്ഞ വര്‍ഷത്തെ ഇവന്റ് റദ്ദാക്കിയതിനാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. നിരവധി വാഹന നിര്‍മ്മാതാക്കള്‍ ദ്വിവത്സര ഓട്ടോമൊബൈല്‍ ഷോയില്‍ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് ചില പ്രമുഖര്‍ വിട്ടുനില്‍ക്കും.

മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, കിയ ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍, എംജി മോട്ടോര്‍ എന്നീ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഷോയ്ക്ക് നേതൃത്വം നല്‍കും. എന്നിരുന്നാലും, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സ്‌കോഡ, ഫോക്സ്വാഗണ്‍, നിസാന്‍ എന്നിവര്‍ക്കൊപ്പം ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവരുടെ അഭാവം ഓട്ടോ എക്‌സ്‌പോയില്‍ അനുഭവപ്പെട്ടേക്കും.

2023 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാത്ത കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്; നിങ്ങളുടെ ഇഷ്ട കമ്പനി ഉണ്ടോ?

'ഞങ്ങള്‍ നിരവധി വര്‍ഷങ്ങളായി എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടേത് പോലുള്ള ആഡംബര ബ്രാന്‍ഡുകളുടെ പ്രസക്തി നോക്കുമ്പോള്‍, അവിടെ വരുന്ന ഉപഭോക്താക്കളില്‍ നിന്ന് ചെറിയ സാധ്യതകള്‍ മാത്രമാണ് കാണാനാകുന്നത്' ഈ വര്‍ഷം ഷോയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു,

2022-ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഷോയില്‍ അഞ്ച് ആഗോള ലോഞ്ചുകള്‍ക്കും 75 ഉല്‍പ്പന്ന ലോഞ്ചുകള്‍ക്കും അവതരണങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നിവ എഥനോള്‍ പവലിയനില്‍ ഫ്‌ലെക്സ് ഫ്യുവല്‍ പ്രോട്ടോടൈപ്പ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തും. റോയല്‍ എന്‍ഫീല്‍ഡും ഹാര്‍ലി-ഡേവിഡ്സണും ഓട്ടോ എക്സ്പോയില്‍ വളരെക്കാലമായി പങ്കെടുക്കുന്നില്ല. പുതിയ മോഡലുകളുടെ ലോഞ്ചുകളും കണ്‍സെപ്റ്റുകളും പ്രദര്‍ശിപ്പിച്ച് ടിവിഎസ് വര്‍ഷങ്ങളായി ഓട്ടോ എക്‌സ്‌പോയില്‍ അവരുടെ സാന്നിധ്യം അറിയിച്ച് വരാറുണ്ടായിരുന്നതാണ്.

2023 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാത്ത കാര്‍ നിര്‍മാതാക്കള്‍ ഇവരാണ്; നിങ്ങളുടെ ഇഷ്ട കമ്പനി ഉണ്ടോ?

മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ വളരെ ജനപ്രിയമായ റോയല്‍ എന്‍ഫീല്‍ഡിന്റെ റൈഡര്‍ മാനിയയും പുതുതായി ലോഞ്ച് ചെയ്ത ടിവിഎസ് മോട്ടോ സോളും പോലെ സ്വന്തമായി തന്നെ ഫെസ്റ്റുകളും ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനാലാണ് അവര്‍ ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് പിന്‍വാങ്ങുന്നത്. പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ വലിയ പങ്കാളിത്തവും മോട്ടോര്‍ ഷോയില്‍ കാണാം. ഇലക്ട്രിക് വാഹന വിഭാഗത്തില്‍ അവരായിരിക്കും ഭരണം. ഓട്ടോ എക്സ്പോയുടെ ഈ പതിപ്പ് ജനുവരി 13 മുതലാണ് ആരംഭിക്കുന്നത്.

ജനുവരി 11, 12 തീയതികള്‍ മാധ്യമങ്ങളുടേതാണ്. തുടര്‍ന്ന് 2023 ജനുവരി 14-18 വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് എക്‌സ്‌പോ മാര്‍ട്ട് സന്ദര്‍ശിക്കാം. വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോ 2023 ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ജെപി ഗോള്‍ഡ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കും. രാജ്യത്ത് ഓട്ടോ എക്‌സ്‌പോയുടെ കഴിഞ്ഞ ഏതാനും പതിപ്പുകള്‍ നടത്തിയതും ഇതേ വേദിയാണ്. ഓട്ടോ എക്സ്പോയുടെ ഭാഗമായി നടക്കുന്ന കംപോണന്റ് ഷോ ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കും.

ജനുവരി 14 നും 15 നും രാവിലെ 11 നും രാത്രി 8 നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്സ്പോ വേദി സന്ദര്‍ശിക്കാം. ജനുവരി 16, 17 തീയതികളില്‍ ക്ലോസിംഗ് സമയം വൈകീട്ട് 7 മണി വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. അവസാന ദിവസം എക്സ്പോയിലെ സന്ദര്‍ശിക്കാനുള്ള സമയം വീണ്ടും കുറയും. 1 മണിക്കൂര്‍ കൂടി കുറഞ്ഞ് ക്ലോസിംഗ് സമയം വൈകുന്നേരം 6 മണിക്കായിരിക്കും. പ്രദര്‍ശന സ്റ്റാളുകള്‍ അതാത് ക്ലോസിംഗ് സമയത്തിന് 30 മിനിറ്റ് മുമ്പ് അടച്ചിടുമെന്നതും ഓട്ടോ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്ന വാഹനപ്രേമികള്‍ ശ്രദ്ധിക്കേണ്ടതാണ്.

'2020-ലെ മുന്‍ പതിപ്പിനെ അപേക്ഷിച്ച് മൊത്തത്തില്‍ വ്യവസായ പങ്കാളികളുടെ എണ്ണം കൂടുതലാണ്. 46 വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ 80 ഓളം വ്യവസായ പങ്കാളികള്‍ മോട്ടോര്‍ ഷോയില്‍ പങ്കെടുക്കുന്നു,' സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (SIAM) ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈദ്യുതീകരണത്തിന്റെ ഇന്‍ഡസ്ട്രി ട്രെന്‍ഡ് കാരണം ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വലിയ പങ്കാളിത്തത്തിലേക്ക് നയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അവരില്‍ ഭൂരിഭാഗവും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ മുതല്‍ പാസഞ്ചര്‍, വാണിജ്യ ഇലക്ട്രിക് വാഹനങ്ങള്‍ വരെയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നു.

More from DriveSpark

Article Published On: Monday, January 9, 2023, 18:00 [IST]
English summary
These are the prominent carmakers not attending auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X