Just In
- 16 min ago
പുതിയ കാറിന് ഹാന്‍ഡ് ബ്രേക്ക് ഉണ്ടാകില്ല! സംഗതി യാഥാര്‍ത്ഥ്യമായാല്‍ പൊളിക്കും
- 46 min ago
എൻ്റമ്മോ സൂപ്പർ മീറ്റിയോറിനേക്കാൾ വിലയോ? പുത്തൻ പുതിയ ഇലക്ട്രിക് സൈക്കിളുകളുമായി ഇ-മോട്ടോറാഡ്
- 1 hr ago
ചെയര്‍മാന്റെ കൈകളിലും എത്തി; വിഡ V1 ഇലക്ട്രിക് സ്കൂട്ടര്‍ സ്വന്തമാക്കി പവന് മുഞ്ജാല്‍
- 1 hr ago
അൽപം അന്തസ് ആവാം കേട്ടോ; ശമ്പള കുടിശിക നൽകാതെ ജനറൽ മോട്ടോർസ്
Don't Miss
- Movies
മോഹന്‍ലാല്‍ അല്ലാതെ ബിഗ് ബോസ് അവതാരകനാവാന്‍ യോഗ്യന്‍ മമ്മൂട്ടി; പൃഥ്വിരാജും സുരേഷ് ഗോപിയും പിന്നില്‍
- Lifestyle
ഗുരുചണ്ഡാല യോഗം: വരുന്ന ആറ് മാസം ഓരോ ചുവടും ശ്രദ്ധിച്ച് വേണം: ദു:ഖ ദുരിതങ്ങള്‍ ക്ഷണിച്ച് വരുത്തും
- News
'അത് ജാക്കറ്റല്ല, റെയിൻകോട്ട് '; രാഹുലിന്റെ കോട്ടിൽ കോൺഗ്രസ് വിശദീകരണം
- Travel
റിപ്പബ്ലിക് ദിനം 2023: രാജ്യം ഒരുങ്ങുന്നത് ഏറ്റവും മികച്ച ആഘോഷങ്ങള്‍ക്ക്, 50 യുദ്ധ വിമാനങ്ങളുമായി വ്യോമസേന
- Sports
സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
- Finance
എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാം
ജിംനിയില്‍ ഉണ്ട് ഥാറില്‍ ഇല്ല; ഇക്കാര്യങ്ങളില്‍ പുലി മാരുതി തന്നെ
കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സമാപിച്ച 2023 ഓട്ടോ എക്സ്പോയിലെ ഏറ്റവും വലിയ അവതരണങ്ങളില്‍ ഒന്നായിരുന്നു മാരുതി സുസുക്കി ജിംനി 5 ഡോര്‍. ജിംനി 3 ഡോര്‍ പതിപ്പ് ആഗോള വിപണിയില്‍ വില്പ്പനക്കുണ്ടെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റിനായുള്ള 5 ഡോര്‍ പതിപ്പ് വരാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നത് മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

രാജ്യത്ത് ഇതിനകം തന്നെ വലിയ ആരാധകരുള്ള മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ മുഖ്യ എതിരാളി ആയാണ് പുതിയ ജിംനി അവതാരമെടുക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ലൈഫ്സ്റ്റൈല്‍ എസ്യുവി വിപണിയില്‍ രണ്ട് അതികായന്മാരുടെ പൊടിപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

പുതിയ ജിംനി 5 ഡോര്‍ പതിപ്പിന്റെ വില മാരുതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടുത്ത ഉത്സവ സീസണില്‍ വാഹനം മാരുതി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിംനി വാഗ്ദാനം ചെയ്യുന്നതും മഹീന്ദ്ര ഥാര്‍ നല്‍കാത്തതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് നമ്മള് ഇന്ന് ആദ്യം നോക്കാന്‍ പോകുന്നത്.

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ
പുതിയ മാരുതി ജിംനിക്ക് 9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സ്ക്രീന്‍ ആണ് മാരുതി നല്‍കിയിരിക്കുന്നത്. അതേ സമയം മഹീന്ദ്ര ഥാര്‍ എസ്യുവിയില് ഒരു 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനാണ് നമ്മള്‍ക്ക് കാണാനാകുക. ജിംനിയിലെ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്്പ്ലേ ഥാറിനേക്കാള്‍ വലുതാണ്. എന്നിരുന്നാലും, രണ്ട് എസ്യുവികളിലെയും ഇന്‍ഫോടെയിന്‍മെന്റ് സ്ക്രീനുകളും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിങ്ങനെ ഒന്നിലധികം ഫംഗ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ എയര്‍ബാഗുകള്‍
മാരുതി സുസുക്കി ജിംനിയില്‍ 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. അതേസമയം മഹീന്ദ്ര ഥാറിന്റെ എല്ലാ വേരിയന്റുകളിലും ഫ്രണ്ട് ഭാഗത്ത് രണ്ട് എയര്‍ബാഗുകള്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. മാരുതി ജിംനി ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല. എന്നാല്‍ മഹീന്ദ്ര ഥാര്‍ GNCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് കരസ്ഥമാക്കിയിട്ടുണ്ട്.

കൂടുതല്‍ ഡോറുകള്‍
മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് ജിംനി വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാര്യം കൂടുതല്‍ ഡോറുകളാണ്. ഥാര്‍ എസ്യുവിയില് നിന്ന് വ്യത്യസ്തമായി രണ്ടാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്കുന്ന 5 ഡോറുകളോടെയാണ് ജിംനി വരുന്നത്.

കൂടുതല്‍ കളര്‍ ഓപ്ഷന്‍സ്
മാരുതി സുസുക്കി ജിംനി എസ്യുവി വാങ്ങാന്‍ ഒരുങ്ങുന്നവരുടെ മുമ്പില്‍ നിരവധി കളര്‍ ഓപ്ഷന്‍സ് ലഭ്യമാണ്. 5 സോളിഡ് കളര്‍ ഓപ്ഷനുകളിലും രണ്ട് ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളിലും (ബ്ലൂവിഷ്് ബ്ലാക്ക് റൂഫ്) വാങ്ങാം. എന്നാല്‍ നേരെ മറിച്ച് മഹീന്ദ്ര ഥാര്‍ നിങ്ങള്‍ക്ക് ആറ് സോളിഡ് കളര്‍ ഓപ്ഷനുകളില്‍ മാത്രമേ കാണാന്‍ സാധിക്കൂ.

വാഷറുകളുള്ള ഓട്ടോ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്
പുതിയ ജിംനിയിലുള്ള പലര്‍ക്കും അത്ര അറിയാത്ത ഒരു ഹൈലൈറ്റാണ് വാഷറുകളുള്ള ഹെഡ്ലാമ്പ്. ചെറിയ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് ഇതിനുള്ളത്. ഇതിന് ഹെഡ്ലാമ്പ് വാഷറുകളും ലഭിക്കുന്നു. അതേസമയം ഹാലൊജന്‍ ഹെഡ്ലാമ്പുകളാണ് മഹീന്ദ്ര ഥാറിന് ലഭിക്കുന്നത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നതും മാരുതി ജംനി വാഗ്ദാനം ചെയ്യാത്തതുമായ ചില കാര്യങ്ങള്‍ കൂടി നമുക്ക് പരിശോധിക്കാം.

കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ്: പുതിയ ഥാര്‍ എസ്യുവിക്ക് 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ലഭിക്കുന്നു. അതേസമയം മാരുതി ജിംനി 5 ഡോര്‍ എസ്യുവിക്ക് 210 എംഎം മാത്രമാണ് ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തില്‍ ഥാര്‍ ആണ് മികച്ച് നില്‍ക്കുന്നത്.

വീലുകള്‍
R16, R18 എന്നിങ്ങനെ രണ്ട് വീല്‍ സൈസുകള്‍ മഹീന്ദ്ര ഥാര്‍ വാഗ്ദാനം ചെയ്യുന്നു. 245/75 R16, 255/65 R18 ട്യൂബ്ലെസ്സ് ഓള്-ടെറൈന്‍ ടയറുകളാണ് ഇതിന് നല്‍കിയിരിക്കുന്നത്. അതേ സമയം ചെറിയ 195/80 R15 ടയര്‍ ആണ് മാരുതി ജിംനിക്ക് ലഭിക്കുന്നത്.

എഞ്ചിന് ഓപ്ഷനുകള്‍
104 bhp പവറും 134 Nm പീക്ക് ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന് മാത്രമാണ് ജിംനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം മഹീന്ദ്ര ഥാര്‍ 1.5 സിസി, 117 CRDe, 2.0 ലിറ്റര്‍ എംഹോക് 130 CRDe എഞ്ചിന് ഓപ്ഷനുകളില്‍ ഥാര്‍ ലഭ്യമാണ്.

ഇന്ധനശേഷി
പുതിയ ജിംനിക്ക് 40 ലിറ്റര്‍ മാത്രമാണ് ഇന്ധനശേഷി. എന്നാല്‍ മഹീന്ദ്ര ഥാറിന്റെ ഇന്ധനശേഷി 57 ലിറ്റര്‍ ആണ്.

വാട്ടര്‍ വേഡിംഗ് കപ്പാസിറ്റി
650 മില്ലിമീറ്റര്‍ ആണ് മഹീന്ദ്ര ഥാറിന്റെ വാട്ടര്‍ വേഡിംഗ് കപാസിറ്റിയായി കണക്കാക്കുന്നത്. എന്നാല്‍ ജിംനിയുടെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആഗോള വിപണിയിലുള്ള ജിംനി 3-ഡോറില്‍ നിന്നുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ ഈ എസ്യുവിക്ക് 300 മില്ലിമീറ്റര്‍ വരെ മാത്രമേ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുള്ള. അപ്പോള്‍ വാട്ടര്‍ വേഡിംഗിന്റെ കാര്യത്തിലും മഹീന്ദ്ര ഥാര്‍ ജിംനിയെ പിന്നിലാക്കുന്നു.