ഒന്ന് നോക്കി വെച്ചോളൂ; ഓട്ടോ എക്സ്പോ 2023-ല്‍ തിളങ്ങാന്‍ പോകുന്ന മികച്ച 7 സീറ്റര്‍ എസ്‌യുവികളും എംപിവികളും

ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഇവന്റായ ഓട്ടോ എക്‌സ്‌പോ 2023 അടുത്ത ആഴ്ച ഉത്തര്‍ പ്രദേശിലെ നേയിഡയില്‍ നടക്കാന്‍ പോകുകയാണ്. വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും വിപണിക്ക് പരിചയപ്പെടുത്തുന്നതിനും പരിപാടി ഉപയോഗിക്കുന്നു.

നിങ്ങള്‍ അടുത്ത കാലത്ത് ഒരു 7 സീറ്റര്‍ എസ്‌യുവി അല്ലെങ്കില്‍ എംപിവി വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെടും. ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്ന മോഡലുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ ശ്രദ്ധ നേടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒന്ന് നോക്കി വെച്ചോളൂ; Auto Expo 2023-ല്‍ തിളങ്ങാന്‍ പോകുന്ന മികച്ച 7 സീറ്റര്‍ എസ്‌യുവികളും എംപിവികളും

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300

2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട പുതിയ ലാന്‍ഡ് ക്രൂയിസര്‍ LC300 പ്രദര്‍ശിപ്പിക്കും, ഐതിഹാസിക എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മോഡലുകളില്‍ ഒന്നാണ്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 ടൊയോട്ട പവലിയനില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്സ്പോയില്‍ GR സ്പോര്‍ട്ട് ലാന്‍ഡ് ക്രൂയിസര്‍ LC300-നെ ടൊയോട്ട പ്രദര്‍ശിപ്പിച്ചേക്കും.

ടാറ്റ സഫാരി ഫെയ്സ്ലിഫ്റ്റ്

ടാറ്റ സഫാരി എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റഡ് പതിപ്പ് രാജ്യത്ത് ഏറ്റവുമധികം കാത്തിരിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ്. കൂടാതെ ഈ മോഡല്‍ രാജ്യത്ത് പല തവണ പരീക്ഷണയോട്ടം നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മോഡലിനെ കാലികമായി നിലനിര്‍ത്തുന്നതിനായി ടാറ്റ മോട്ടോര്‍സ് സഫാരി എസ്‌യുവിയുടെ ചില പ്രത്യേക പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, വാഹന നിര്‍മ്മാതാവ് ഇതുവരെ എസ്‌യുവി മുഖംമിനുക്കി ഒരു പതിപ്പ് പുറത്തിറക്കിയിട്ടില്ല. അതുപോലെ, ടാറ്റ സഫാരി എസ്‌യുവിയുടെ വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റഡ് പതിപ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ADAS ഫീച്ചര്‍ സജ്ജീകരിച്ച് എസ്‌യുവി എത്തിയേക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഒന്ന് നോക്കി വെച്ചോളൂ; Auto Expo 2023-ല്‍ തിളങ്ങാന്‍ പോകുന്ന മികച്ച 7 സീറ്റര്‍ എസ്‌യുവികളും എംപിവികളും

കിയ സോറെന്റോ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാവ് ഇന്ത്യയില്‍ സോറെന്‍േറാ അവതരിപ്പിച്ചേക്കും. കിയ സോെറന്‍േറാ ആഭ്യന്തര മാര്‍ക്കറ്റില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, ഇസുസു MU-X തുടങ്ങിയ വലിയ 7 സീറ്റര്‍ എസ്‌യുവികളോട് മത്സരിക്കും. വളരെ ആകര്‍ഷകമായ ഒരു 7 സീറ്റര്‍ എസ്‌യുവിയാണ് കിയ സോറെന്റോ. കിയ സോറന്‍േറാ എസ്‌യുവി അതിന്റെ വലിപ്പവും ഫീച്ചറുകളാല്‍ സമ്പന്നമായ ഇന്റീരിയറും നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

പുതിയ തലമുറ കിയ കാര്‍ണിവല്‍

പുതിയ കിയ കാര്‍ണിവല്‍ ഇതിനകം തന്നെ പല രാജ്യങ്ങളിലും വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. അതുപോലെ, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് കാര്‍ണിവല്‍ എംപിവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പറ്റിയ സമയമാണിത്. മാത്രമല്ല, കാര്‍ണിവല്‍ എംപിവിയുടെ ഏറ്റവും പുതിയ ആവര്‍ത്തനം കുറച്ച് കൂടി മെച്ചപ്പെട്ട എസ്‌യുവിക്ക് സമാനമായ ഡിസൈന്‍ ഭാഷയില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഒന്ന് നോക്കി വെച്ചോളൂ; Auto Expo 2023-ല്‍ തിളങ്ങാന്‍ പോകുന്ന മികച്ച 7 സീറ്റര്‍ എസ്‌യുവികളും എംപിവികളും

ടൊയോട്ട ഇന്നോവ ഹൈക്രോസ്

ടൊയോട്ട പുതിയ ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ 7 സീറ്റര്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ടൊയോട്ട പവലിയനില്‍ കാണികളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മികച്ച വില്‍പ്പന നേടി പുതിയ ഇന്നോവ ഹൈക്രോസ് ഇന്ത്യയില്‍ അതിന്റെ മുന്‍ഗാമികളുടെ വിജയം ആവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷ.

ഇന്ത്യന്‍ കുടുംബങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ വലിയ എസ്യുവികളെ ഇഷ്ടപ്പെടുന്നു. അതുപോലെ, ഈ 7-സീറ്റര്‍ എസ്‌യുവികള്‍ / എംപിവികള്‍ വരാനിരിക്കുന്ന ഓട്ടോ എക്സ്പോ 2023-ല്‍ ധാരാളം ആളുകളെ ആകര്‍ഷിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. ഈ എസ്‌യുവികള്‍ / എംപിവികള്‍ രാജ്യത്ത് ഹിറ്റായി മാറയേക്കാം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2020-ലാണ് അവസാനമായി ഓട്ടോ എക്സ്പോ രാജ്യത്ത് അരങ്ങേറിയത്. കോവിഡ് മഹാമാരിയുടെ രണ്ടം തരംഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ഓട്ടോ എക്‌സ്‌പോ 2022 എഡിഷന്‍ റദ്ദാക്കിയത്.

ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. ഇക്കുറിയും നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ട് ആണ് വേദിയാകുക. ജനുവരി 12 മുതല്‍ ജനുവരി 14 വരെ മാധ്യമങ്ങള്‍ക്കും ഡീലര്‍മാര്‍ക്കും മറ്റ് ബിസിനസ് സന്ദര്‍ശകര്‍ക്കുമായി ഓട്ടോ ഷോ തുറന്നിരിക്കും. ജനുവരി 14 നും 15 നും രാവിലെ 11 നും രാത്രി 8 നും ഇടയില്‍ പൊതുജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാം. ഓട്ടോ എക്‌സ്‌പോയുടെ ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Sunday, January 8, 2023, 9:00 [IST]
English summary
These models expected to garn most attention in 7 seater suv mpv category at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X