Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശില്‍ രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ ഷോ ആയ ഓട്ടോ എക്സ്പോക്ക് തിരശ്ശീല ഉയരാന്‍ പോകുകയാണ്. ഓട്ടോ എക്‌സ്‌പോയില്‍ എംജി മോട്ടോര്‍ കമ്പനി തങ്ങളുടെ MG4 എന്ന ചെറു ഇലക്ട്രിക് കാര്‍ പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കാന്‍ പോകുകയാണ്. അതിനെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ നടക്കാന്‍ പോകുന്നത്. വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കാനുള്ള തയാറെടുപ്പുകളിലാണ്. ഈ പരിപാടിയില്‍ നിരവധി പുതിയ കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് തോന്നുന്നു. ഈ സാഹചര്യത്തില്‍, ഓട്ടോ എക്സ്പോയില്‍ MG4 എന്ന ഇവി അവതരിപ്പിക്കാന്‍ എംജി മോട്ടോര്‍ തീരുമാനിച്ചു.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

എംജിയില്‍ നിന്നുള്ള ഇലക്ട്രിക് ഹാച്ച്ബാക്കാണ് MG4 ഇവി. ഓട്ടോ എക്സ്പോയില്‍ എംജിയുടെ പവലിയനില്‍ ഈ കാര്‍ ഒരു പ്രമുഖ സ്ഥാനം പിടിക്കാന്‍ പോകുകയാണ്. ഇതോടൊപ്പം മറ്റ് ചില കാറുകളും പൊതു ജനങ്ങള്‍ക്ക് ഓട്ടോ എക്‌സ്‌പോയി കാണാനാകും. MG4 ഇവി ഇതിനകം തന്നെ ആഗോള തലത്തില്‍ മികച്ച വില്‍പ്പന നേടുന്ന ഒരു മോഡലാണ്. അടുത്തിടെ യൂറോ NCATP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് ഈ കാര്‍ നേടിയിട്ടുണ്ട്.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് കാര്‍ എന്നാണ് ഈ കാര്‍ അറിയപ്പെടുന്നത്. എംജിയുടെ മാതൃ കമ്പനിയായ എസ്എഐസിയുടെ മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാറിന് ഇന്ത്യയിലെ എംജിയുടെ ZS ഇവിയുടെ അതേ വലിപ്പമുണ്ട്.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഈ കാറിന്റെ അളവുകളെ സംബന്ധിച്ചിടത്തോളം 4,287 മില്ലിമീറ്റര്‍ ആണ് ഇതിന്റെ നീളം. വീല്‍ബേസിന് മാത്രം 2705 എംഎം ആണ്. കാറിന്റെ സ്‌റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം, സൈബര്‍സ്റ്റര്‍ റോഡ്സ്റ്റര്‍ ആശയത്തിന്റെ സവിശേഷതകള്‍ വഹിക്കുന്നു. ഈ കാറിന്റെ ബാറ്ററി പാക്കിനെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ഇത് 2 തരം ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് വില്‍ക്കുന്നത്. 51 kWh അല്ലെങ്കില്‍ 64 kWh ബാറ്ററി പാക്കിനൊപ്പം ലഭ്യമാണ്.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഫുള്‍ ചാര്‍ജില്‍ 450 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും. ഡിസി ഫാസ്റ്റ് ചാര്‍ജറാണ് കാറില്‍ നല്‍കിയിരിക്കുന്നത്. വെറും 35 മിനിറ്റിനുള്ളില്‍ 10-80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയും. ഈ കാറില്‍ പിഎംഎസ് ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു. ഇത് റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ നല്‍കുന്നു. 201 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

വെറും 7.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. മാത്രവുമല്ല, പരമാവധി 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ കാറിന് V2L എന്ന ഒരു പ്രധാന സവിശേഷതയുണ്ട്. വെഹിക്കിള്‍ ടു ലോഡ് എന്നതിന്റെ ചുരുക്ക രൂപമാണ് ഇത്.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

7 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, വയര്‍ലെസ് ചാര്‍ജര്‍, iസ്മാര്‍ട് UI ഉള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എംജി പൈലറ്റുള്ള ADAS സിസ്റ്റം, ലെതര്‍ സീറ്റുകള്‍ എന്നീ ഫീച്ചറുകളുമായുമായാണ് ഇത് വരുന്നത്. ഈ MG4 ഇലക്ട്രിക് കാര്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. MG4 കൂടാതെ, കമ്പനി MG5, MG6 എന്നിവയും ഹെക്ടര്‍ ഫെയ്സ്ലിഫ്റ്റും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഇത് മാത്രമല്ല, എംജി തങ്ങളുടെ എയര്‍ ഇവി കാറും ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഓട്ടോ എക്സ്പോയില്‍ MG 4 ഇവി പ്രദര്‍ശിപ്പിച്ചെങ്കിലും ഇന്ത്യയില്‍ എപ്പോള്‍ വില്‍പ്പനയ്ക്കെത്തുമെന്ന് എംജി മോട്ടോര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. എംജി ഇന്ത്യ നിലവില്‍ MG 4 ഇവിയുടെ ഉപഭോക്തൃ താല്‍പര്യം കൂടി വിലയിരുത്തിയായിരിക്കും വില്‍പ്പനക്കെത്തിക്കുക. സിബിയു അല്ലെങ്കില്‍ സികെഡി മോഡ് വഴിയോ ആയിരിക്കും മോഡല്‍ വില്‍പ്പനക്കെത്തുക.

Tata Motor-ന്റെ നല്ല സമയം തീരുന്നു? ആ വജ്രായുധം പ്രയോഗിക്കാനൊരുങ്ങി MG

ഈ കാര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുകയാണെങ്കില്‍, വിപണിയില്‍ ഇത് ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയുമായി മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇവയെക്കാളും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 4, 2023, 17:42 [IST]
English summary
This electric hatchback will be one of the main attraction at mg s auto expo 2023 pavilion
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X