ടൊയോട്ടയെ 'ഓടി' തോല്‍പിച്ച് ടെസ്‌ല; ഇതുവരെ പിന്നിട്ടത് 19 ലക്ഷം കിലോമീറ്റര്‍!

വിശ്വാസ്യതക്ക് ഒരു പര്യായമുണ്ടെങ്കില്‍ വാഹനപ്രേമികള്‍ പറയുന്ന പേര് ടൊയോട്ട എന്നായിരിക്കും. ഒരു ടൊയോട്ട വണ്ടി വാങ്ങിയിട്ടാല്‍ ഓടിക്കുഴങ്ങുന്നത് വരെ അത് പണിയെടുക്കുമെന്നാണ് വെയ്പ്പ്. ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഓടിയ ടൊയോട്ട കാറുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നാം നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ ഇലക്ട്രിക് കാറുകളുടെ കാര്യം അങ്ങനെയാണോ?.

ഇലക്ട്രിക് കാറുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഇന്നും ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. എന്നാല്‍ 1.2 ദശലക്ഷം മൈല്‍ ഓടിയ ഒരു ടെസ്‌ല മോഡല്‍ S കാറാണ് ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്. ഇത് കിലോമീറ്ററിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 19 ലക്ഷം കിലോമീറ്റര്‍ വരും. 2014 മോഡല്‍ ടെസ്‌ല കാറാണ് ഈ അവിശ്വസിനീയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഐസി എഞ്ചിന്‍ വാഹനങ്ങള്‍ മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇവി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമായിരിക്കും.

tesla with 19 lakh kms

ഹാന്‍യോര്‍ഗ് വോണ്‍ ജെമ്മിംഗ്-ഹോണ്‍ബെര്‍ഗ് ആണ് ഈ ടെസ്‌ല മോഡല്‍ S കാറിന്റെ ഉടമ. ജര്‍മനിക്കാരനായ ഇദ്ദേഹം മോഡല്‍ S വാങ്ങുന്നതിന് മുമ്പ് ഒരു ടെസ്‌ല റോഡ്‌സ്റ്റര്‍ സ്വന്തമാക്കിയിരുന്നു. നിര്‍ത്താതെ ഓടിയിരുന്ന ആ ഇവിയില്‍ 400,000 മൈലാണ് അദ്ദേഹം സഞ്ചരിച്ചത്. ഇന്നുള്ള രീതിയില്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ആ നേട്ടം. ചാര്‍ജിംഗ് പ്രശ്‌നങ്ങള്‍ നേരിട്ടുവെങ്കിലും അടുത്ത കാറും ഇവി മതിയെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ഒരു ടെസ്ല മോഡല്‍ S വാങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ പുത്തന്‍ പുതിയൊരെണ്ണമല്ല മറിച്ച് 18,641 മൈല്‍ ഓടിയ കാറാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ കാറില്‍ അവിശ്വസിനീയമായ ദുരം എങ്ങനെ പിന്നിട്ടുവെന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഈ കാറിന്റെ ഉടമ ഒരു യാത്രാപ്രിയനാണെന്നതാണ് അതിന്റെ ഉത്തരം. ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം സ്വന്തം കാറില്‍ ലോകം ചുറ്റിയടിക്കുകയാണ്.

tesla with 19 lakh kms

ഈ ടെസ്‌ല മോഡല്‍ S ഇവിയും കൊണ്ട് ഓസ്ട്രി, ചൈന എന്നീ രാജ്യങ്ങള്‍ കൂടാതെ ആഫ്രിക്കന്‍ വന്‍കരയും അദ്ദേഹം സന്ദര്‍ശിച്ചു. കാറില്‍ വല്ലാതെ പ്രഷര്‍ ചെലുത്താതെ യാത്ര ചെയ്യുന്നത് കൊണ്ട് കൂടി കാരണമാണ് തനിക്ക് ഇത്രയും ദൂരം സഞ്ചരിക്കാനായതെന്ന് ഉടമ സാക്ഷ്യപ്പെടുത്തുന്നു. യാത്രകള്‍ക്കിടയല്‍ തനിക്കും കാറിനും ആവശ്യമായ ഇടവേള നല്‍കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഓരോ 62 മൈല്‍ പൂര്‍ത്തിയായി കഴിയുമ്പോഴും ബ്രേക്ക് എടുക്കുന്നതാണ് പതിവ്.

ബാറ്ററി 20 ശതമാനമായി കുറഞ്ഞതിന് ശേഷം മാത്രമാണ് ചാര്‍ജിംഗില്‍ ഇടുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കാര്‍ ഇതുവരെ പിന്നിട്ട ദൂരത്തിനിടയില്‍ ചില പ്രശ്‌നങ്ങളും ഉടമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മറ്റേതൊരു ഇവിയെയും പോലെ മോട്ടോര്‍ തന്നെയായിരുന്നു ഇവിടെയും വില്ലന്‍. 1.2 ദശലക്ഷം മൈല്‍ സഞ്ചരിക്കുന്നതിനിടെ 13 തവണയാണ് ഇവിയുടെ റിയര്‍ മോട്ടോര്‍ മാറ്റിയത്. കാറിനൊപ്പം വന്നത് കൂടി ചേര്‍ക്കുമ്പോള്‍ അത് 14 ആകും.

tesla with 19 lakh kms

റീഫര്‍ബിഷ്ഡ് മോട്ടോറുകളായിരുന്നു മിക്കപ്പോഴും മാറ്റിസ്ഥാപിച്ചിരുന്നത്. എന്നാല്‍ ടെസ്‌ലക്കും പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് അത്ഭുതം. ഈ മോട്ടോറുകളില്‍ ചിലതിന് വാറണ്ടി കിട്ടിയെന്നതാണ് ഒരു ആശ്വാസമായി എടുത്തുകാണിക്കാന്‍ പറ്റുന്നത്. ഇക്കാലത്തിനിടെ വണ്ടിയുടെ അകവും പുറവും ഈടുറ്റ് നിന്നുവെന്ന് പറയുമ്പോഴും ബ്രേക്കും ടയറും പോലുള്ള മറ്റ് ഭാഗങ്ങളെ കുറിച്ച് ഇവി ഉടമ കൂടുതലായി ഉള്ളുതുറന്നിട്ടില്ല.

ഇലക്ട്രിക് മോട്ടോറിന് മാത്രമല്ല മോഡല്‍ S ഇവിയിലെ ബാറ്ററി പായ്ക്കും പലകുറി മാറ്റിയിട്ടുണ്ട്. നിലവില്‍ നാലാമത്തെ ബാറ്ററി പാക്കിലാണ് ടെസ്‌ല കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഏതായാലും ഈ ഇവിയില്‍ ഇത്രയധികം ദൂരം സഞ്ചരിക്കാനും പാര്‍ട്‌സുകള്‍ മാറ്റിസ്ഥാപിക്കാനുമായി അദ്ദേഹം നല്ലൊരു സംഖ്യ പൊട്ടിച്ചിട്ടുണ്ടാകുമെന്ന കാര്യം തീര്‍ച്ച.

tesla with 19 lakh kms

ഏതായാലും ഇലക്ട്രിക് കാറുകളുടെ വിശ്വാസ്യതയെ കുറിച്ച് കുറച്ച് പേരുടെയെങ്കിലും ആശങ്കകള്‍ ഈ ടെസ്‌ല മോഡല്‍ Y ഉടമയുടെ അനുഭവത്തിന് ശേഷം മാറിയിട്ടുണ്ടാകും. ഈ പറഞ്ഞ ഇവിയെയും സഞ്ചാരപ്രിയനായ അതിന്റെ ഉടമയെയും കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, December 7, 2023, 18:31 [IST]
English summary
This tesla model s from germany clocked 19 lakh kilometers on odometer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X