ടിയാഗോ ജീവൻ രക്ഷിച്ചു; ടാറ്റയുടെ കട്ടഫാനായി ഉപഭോക്താവ് നെക്സോൺ വാങ്ങി
ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന ഒരാൾ കുറച്ച് അപ്ഡേറ്റ് ചെയ്യാനായി ഒരു കോംപാക്ട് എസ്‌യുവി എടുക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷേ ഒരേ ബ്രാൻഡിൻ്റെ എസ്‌യുവി തന്നെ വാങ്ങുന്നത് ചിലപ്പോൾ സാധാരണ കാര്യമല്ല. ടിയാഗോയിൽ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിക്കുകയും എന്നാൽ ഒരു പോറൽ പോലും സംഭവിക്കാതെ തന്നെ സംരക്ഷിച്ചത് വാഹനമായത് കൊണ്ട് അപകടത്തിന് ശേഷം ടാറ്റയുടെ തന്നെ പുതിയ വാഹനം വാങ്ങുന്ന ഉപഭോക്താവ് വൈറലായിരിക്കുകയാണ്.
ഒഡീഷയിലായിരുന്നു അപകടം സംഭവിച്ചത്, തൻ്റെ മുന്നിൽ വന്ന സ്കൂട്ടറുകാരനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിക്കുകയും വാഹനത്തിൻ്റെ നിയന്ത്രണ നഷ്ടപ്പെട്ടു മറിയുകയും ചെയ്യുകയുമായിരുന്നു. വാഹനം കീഴ്മേൽ മറിഞ്ഞുവെങ്കിലും ഡ്രൈനർക്ക് ഒന്നും സംഭവിച്ചില്ല. വാഹനം മറിഞ്ഞതിന് ശേഷം ഓടിച്ചിരുന്ന വ്യക്തി വിൻഡോകളുടെ ഇടയിലൂടെ ഇറങ്ങുകയും തനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് കാണിക്കുകയും ചെയ്തു.

ടാറ്റയുടെ മറ്റ് കാറുകളെ പോലെ തന്നെ GNCAP ക്രാഷ് ടെസ്റ്റില്‍ മിന്നിത്തിളങ്ങിയ താരകമാണ് ടാറ്റ ടിയാഗോ. ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് ടാറ്റ ടിയാഗോ സ്വന്തമാക്കിയത്. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം ഫ്യുവല്‍ ഓപ്ഷനില്‍ ടാറ്റ ടിയോഗോ സ്വന്തമാക്കാന്‍ സാധിക്കും. 5.6 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലിന്റെ വില ആരംഭിക്കുന്നത്. ഇതില്‍ ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി ഫീച്ചറുകളായി ടാറ്റ സജ്ജീകരിച്ചിരിക്കുന്നു.
1.2 ലിറ്റര്‍-3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ടാറ്റ ടിയാഗോയുടെ പെട്രോള്‍, പെട്രോള്‍-സിഎന്‍ജി മോഡലുകള്‍ക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 84 bhp പവറും 115 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിഎന്‍ജി മോഡിലാണെങ്കില്‍ 72 bhp പവറും 95 Nm ടോര്‍ക്കുമായിരിക്കും പവര്‍ഔട്ട്പുട്ട്. ടാറ്റ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പിലേക്ക് വന്നാല്‍ ഇതിന് 72 bhp പവറും 114 Nm ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്.

19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്റി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റ ടിയാഗോ ഇവി വരുന്നത്. ചെറിയ ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് പറയപ്പെടുന്നത്. 8.49 ലക്ഷം രൂപ മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
പെട്രോള്‍, സിഎന്‍ജി വേരിയന്റുകളെ പോലെ ടിയാഗോ ഇവിയിലും ഇരട്ട എയര്‍ബാഗുകളും എബിഎസും സ്റ്റാന്‍ഡേര്‍ഡാണ്. പണ്ടത്തെ കാലത്ത് നിന്ന് വ്യത്യസ്തമായി ആളുകള്‍ സേഫ്റ്റി നോക്കിയാണ് ഇന്ന് കാറുകള്‍ വാങ്ങുന്നത്. ടിയാഗോയെ പോലെ എന്‍ട്രി ലെവല്‍ കാറുകള്‍ വരെ മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ ഒരു കാര്‍ വാങ്ങാനൊരുങ്ങുമ്പോള്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന മികച്ച സേഫ്റ്റി റേറ്റിംഗുള്ള കാര്‍ തന്നെ നോക്കി വാങ്ങാന്‍ ശ്രമിക്കുക.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടാറ്റ പുറത്തിറക്കിയ ഈ ചെലവ് കുറഞ്ഞ ഫോർ ഡോർ ഇലക്ട്രിക് കാറായ ടിയാഗോ ഇവി ഇതിനകം തന്നെ 15,000 യൂണിറ്റുകളുടെ വിൽപ്പന കരസ്ഥമാക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടാറ്റ ടിയാഗോ ഇവിയുടെ വിജയത്തിനു പിന്നിലെ മറ്റൊരു രസകരമായ കാര്യം എന്നത് വാഹനത്തിന്റെ ഉപഭോക്താക്കളിൽ ഗണ്യമായ എണ്ണം സ്ത്രീകളാണ് എന്നതാണ്.
ടിയാഗോ ഇവിയുടെ വിജയത്തിന്റെ ഏറ്റവും പ്രചോദനാത്മകമായ ഒരു വശം എന്നത് പരമ്പരാഗതമായി വേണ്ടത്ര പ്രതിനിധീകരണം ഇല്ലാതിരുന്ന ഒരു സമൂഹത്തിൽ അത് ഉണ്ടാക്കിയെടുത്ത സ്വാധീനമാണ്. ടിയാഗോ ഇവി വാങ്ങിയവരിൽ ഗണ്യമായ 24 ശതമാനവും സ്ത്രീകളാണ്, ഇത് വനിത കാർ ഉപഭോക്താക്കളുടെ ഇൻഡസ്ട്രി ശരാശരിയായ 12 ശതമാനം മറികടക്കുന്നു എന്നതും ശ്രദ്ധേയമാണ്.
സ്ത്രീകൾ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്ന ശ്രദ്ധേയമായ ഒരു മാറ്റവും ഇത് കാണിക്കുന്നു, ഒപ്പം വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അവരുടെ വർധിച്ചുവരുന്ന സ്വാതന്ത്ര്യവും ആത്മവിശ്വാസവും ഇത് സൂചിപ്പിക്കുന്നു. ആദ്യമായി കാർ വാങ്ങുന്നവരെ വളരെ ആകർഷിക്കുന്ന ഒരു മോഡലായി ടിയാഗോ ഇവി മാറിയിരിക്കുന്നു എന്നതാണ് മറ്റൊരു സത്യം.


Click it and Unblock the Notifications