ഒന്നു മുതൽ പത്തുവരെ; മെയ് മാസ വിൽപ്പന പൊടിപൊടിച്ച കാറുകൾ
2023 മെയ് മാസത്തിൽ, മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ മികച്ച വിൽപ്പന കൈവരിച്ച 10 കാറുകളുടെ ചാർട്ടിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നിലനിർത്തിക്കൊണ്ട് തങ്ങളുടെ ജനപ്രീതി പ്രകടമാക്കി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിറ്റ 13,970 യൂണിറ്റുകളിൽ നിന്ന് 34.09 ശതമാനം വാർഷിക വളർച്ചയോടെ 18,733 യൂണിറ്റുകൾ വിറ്റഴിച്ച ബലേനോയാണ് ഒന്നാം സ്ഥാനത്ത്.
മുൻ വർഷത്തെ അപേക്ഷിച്ച് 4,763 യൂണിറ്റുകൾ കൂടി നേടിയതോടെ, ഈ പട്ടികയിൽ 13.34 ശതമാനം വിപണി വിഹിതവും ബലേനോ കൈവശപ്പെടുത്തി. 17,346 യൂണിറ്റുകളുമായി സ്വിഫ്റ്റാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്, ഇതേ കാലയളവിൽ 22.73 ശതമാനം വാർഷിക വളർച്ചയും 3,213 യൂണിറ്റുകളുടെ വോളിയം വിൽപ്പനയും ഹാച്ച്ബാക്ക് മോഡൽ നേടി.

16,258 യൂണിറ്റുകളുടെ വിൽപ്പനയുമായി വാഗൺആർ മൂന്നാം സ്ഥാനത്തുണ്ട്, എന്നാൽ വാർഷിക വിൽപ്പനയിൽ 3.31 ശതമാനം ഇടിവ് മോഡൽ രേഖപ്പെടുത്തി. നാലാം സ്ഥാനത്തുള്ള ക്രെറ്റയും അഞ്ചാം സ്ഥാനത്തുള്ള നെക്‌സണും മാരുതി സുസുക്കിയുടെ ഹോംറൺ തകർത്തു, എന്നിരുന്നാലും ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളും ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തന്നെ നേടി.
ക്രെറ്റ 2023 മെയിൽ 14,449 യൂണിറ്റുകളും നെക്‌സോൺ 14,423 യൂണിറ്റുകളും വിറ്റഴിച്ചു. ക്രെറ്റ 31.68 ശതമാനം വാർഷിക വളർച്ച കൈവരിച്ചപ്പോൾ, നെക്‌സോണിന് വാർഷിക വിൽപ്പനയിൽ 1.31 ശതമാനം നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്, വോളിയം വിൽപ്പനയിൽ 191 യൂണിറ്റുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ക്രെറ്റ മാറുന്നു.

ഒരു വർഷം മുമ്പ് വിറ്റ 10,312 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 13,398 യൂണിറ്റുകളുടെ വിൽപ്പനയാണ് ബ്രെസ കൈവരിച്ചത്. ഇത് എസ്‌യുവിയ്ക്ക് 29.93 ശതമാനം വാർഷിക വളർച്ച നൽകി. മാരുതി ഇക്കോ കഴിഞ്ഞ മാസം 12,818 യൂണിറ്റുകൾ വിറ്റഴിച്ചു, പാസഞ്ചർ വാഹന സെഗ്മെന്റിനായുള്ള ഏക ബജറ്റ് വാൻ എന്ന നിലയിൽ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്, കൂടാതെ 22.29 ശതമാനം വാർഷിക വളർച്ചയും കരസ്ഥമാക്കുകയും ചെയ്തു.
| Rank | Cars | May'23 | May'22 | Growth (%) YOY |
| 1 | Maruti Baleno | 18,733 | 13,970 | 34.09 |
| 2 | Maruti Swift | 17,346 | 14,133 | 22.73 |
| 3 | Maruti Wagonr | 16,258 | 16,814 | -3.31 |
| 4 | Hyundai Creta | 14,449 | 10,973 | 31.68 |
| 5 | Tata Nexon | 14,423 | 14,614 | -1.31 |
| 6 | Maruti Brezza | 13,398 | 10,312 | 29.93 |
| 7 | Maruti Eeco | 12,818 | 10,482 | 22.29 |
| 8 | Maruti Dzire | 11,315 | 11,603 | -2.48 |
| 9 | Tata Punch | 11,124 | 10,241 | 8.62 |
| 10 | Maruti Ertiga | 10,528 | 12,226 | -13.89 |
11,315 യൂണിറ്റുകളുടെ വിൽപ്പനയുമായി ഡിസയറിന് വാർഷിക വിൽപ്പനയിൽ 2.48 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ടാറ്റ പഞ്ച് കഴിഞ്ഞ മാസം 11,124 യൂണിറ്റുകൾ വിറ്റഴിക്കുകയും 883 യൂണിറ്റുകളുടെ വോളിയം കൈവരിക്കുകയും ചെയ്തുകൊണ്ട് 8.62 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. മാരുതി എർട്ടിഗ 10,528 യൂണിറ്റുകളോടെ 13.89 ശതമാനം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മൊത്തത്തിൽ, ടോപ്പ് 10 ബെസ്റ്റ് സെല്ലിംഗ് കാറുകൾ ചേർന്ന് 1,40,392 യൂണിറ്റുകളാണ് വിറ്റഴിച്ചത്, ഇതേ ലിസ്റ്റ് കഴിഞ്ഞ വർഷം വിറ്റഴിച്ച 1,25,368 യൂണിറ്റുകളിൽ നിന്ന് വാർഷിക വിൽപ്പനയിൽ 11.98 ശതമാനം വളർച്ച കൈവരിക്കുകയും 15,024 യൂണിറ്റ് കൂടുതൽ വോളിയം നേടുകയും ചെയ്തു.
മുകളിൽ സൂചിപ്പിച്ചതു പോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ക്രെറ്റ, അതിന് തൊട്ടു പിന്നാലെ തന്നെ നെക്സോണുമുണ്ട്. ഈ ജോഡിക്ക് പിന്നാലെ ബ്രെസയും പഞ്ചും യഥാക്രമം മൂന്നും, നാലും സ്ഥാനങ്ങൾ നേടുന്നു. 2023 മെയ് മാസത്തിൽ 10,213 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായി വെന്യു അഞ്ചാം സ്ഥാനത്താണ്, 1,913 യൂണിറ്റുകളോടെ വോളിയത്തിൽ 23.05 ശതമാനം ആരോഗ്യകരമായ വളർച്ചയാണ് മോഡൽ കൈവരിച്ചത്.
| Rank | SUVs | May'23 | May'22 | Growth (%) YOY |
| 1 | Hyundai Creta | 14,449 | 10,973 | 31.68 |
| 2 | Tata Nexon | 14,423 | 14,614 | -1.31 |
| 3 | Maruti Brezza | 13,398 | 10,312 | 29.93 |
| 4 | Tata Punch | 11,124 | 10,241 | 8.62 |
| 5 | Hyundai Venue | 10,213 | 8,300 | 23.05 |
| 6 | Maruti Fronx | 9,683 | 0 | - |
| 7 | Mahindra Scorpio / N | 9,318 | 4,348 | 114.31 |
| 8 | Maruti Grand Vitara | 8,877 | 0 | - |
| 9 | Kia Sonet | 8,251 | 7,899 | 4.46 |
| 10 | Mahindra XUV700 | 5,245 | 5,069 | 3.47 |
മാരുതി സുസുക്കി ഫ്രോങ്ക്‌സാണ് ഈ ഗ്രൂപ്പിൽ ഏറ്റവും പുതിയതായി രംഗപ്രവേശനം നടത്തിയിരിക്കുന്നത് , ഇത് ലോഞ്ച് ചെയ്‌ത് രണ്ടാം മാസത്തിൽ 9,683 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. ക്രോസ്ഓവർ പ്രതിമാസ വിൽപ്പനയിൽ ഏകദേശം 1K യൂണിറ്റ് വർധനയാണ് വാഹനത്തിന് ലഭിക്കുന്നു. ക്ലാസിക്ക് & N മോഡലുകൾ ചേർന്ന് സ്കോർപിയോയുടെ 9,318 യൂണിറ്റുകൾ വിറ്റഴിക്കുകയും വിൽപ്പന ഇരട്ടിയായി 114.31 ശതമാനം വളർച്ച കൈവരിക്കുകയും ചെയ്തു. ഇരു മോഡലുകളും ചേർന്നുള്ള വളർച്ച 4,970 യൂണിറ്റാണ്.
ഗ്രാൻഡ് വിറ്റാര നിലവിൽ മാരുതിയുടെ ഷ്ലാഗ്ഷിപ്പ് മോഡലാണ്, 8,877 യൂണിറ്റുകളുടെ വിൽപ്പനയാണ് മോഡൽ കൈവരിച്ചത്. കഴിഞ്ഞ മാസം 8,251 യൂണിറ്റുകൾ വിറ്റഴിച്ച കിയ സോനെറ്റ് ടോപ്പ് 10 എസ്‌യുവി ലിസ്റ്റിൽ ഒമ്പതാം സ്ഥാനത്തെത്തി, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ വിറ്റഴിച്ച 7,899 യൂണിറ്റുകളിൽ നിന്ന് 4.46 ശതമാനം വാർഷിക വളർച്ചയും 352 യൂണിറ്റ് നേട്ടവും വാഹനം കൈവരിച്ചു.
3.47 ശതമാനം വാർഷിക വളർച്ചയോടെ 5,245 യൂണിറ്റുകളുമായി പത്താം സ്ഥാനത്ത് മഹീന്ദ്ര XUV700 ആണുള്ളത്. മൊത്തത്തിൽ, ടോപ്പ് 10 എസ്‌യുവി സ്‌പേസ് 2023 മെയ് മാസത്തിൽ 46.30 ശതമാനം വാർഷിക വളർച്ചയോടെ 1,04,981 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു. 2022 മെയ് മാസത്തിൽ 71,756 എസ്‌യുവികൾ വിറ്റഴിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ സെഗ്‌മെന്റ് വോളിയം വിൽപ്പയിൽ 33,225 യൂണിറ്റുകളുടെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.


Click it and Unblock the Notifications








