ആദ്യമാസം തന്നെ ടോപ്പ് 10 പട്ടികയിൽ; ഏപ്രിൽ വിൽപ്പനയിൽ ഷൈൻ ചെയ്ത് മാരുതി ഫ്രോങ്ക്സ്

സെഗ്‌മെന്റിലേക്ക് നിരവധി പുതിയ മോഡലുകളുടെ വരവിനൊപ്പം ഇന്ത്യയിലെ എസ്‌യുവി വിൽപ്പന വളരെ സ്റ്റെഡിയായ ഒരു വളർച്ച നിരക്കിൽ തന്നെയാണ് തുടരുന്നത്. ടോപ്പ് 10 ലിസ്റ്റിൽ ഇടം പിടിച്ച മൊത്തം എസ്‌യുവികളുടെ വിൽപ്പന 2023 ഏപ്രിലിൽ 1,05,400 യൂണിറ്റോളമാണ്. 2022 ഏപ്രിലിൽ വിറ്റഴിച്ച 72,032 യൂണിറ്റുകളിൽ നിന്ന് 46.32 ശതമാനം വർധനവാണ് സെഗ്മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാരുതി ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര എന്നീ രണ്ട് പുതിയ എൻട്രികൾ കൂടി ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ വിഭാഗത്തിലെ താരതമ്യേന പുതിയ ലോഞ്ചുകളാണ് ഇരു മോഡലുകളും. 2023 മാർച്ചിൽ മാരുതി സുസുക്കി ബ്രെസയുടെ പ്രകടനം കാരണം രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട ടാറ്റ നെക്സോൺ ഈ പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ്.

ഏപ്രിൽ വിൽപ്പനയിൽ ഷൈൻ ചെയ്ത് മാരുതി ഫ്രോങ്ക്സ്

2022 ഏപ്രിലിൽ വിറ്റ 13,471 യൂണിറ്റുകളേ അപേക്ഷിച്ച് 2023 ഏപ്രിലിൽ നെക്‌സോണിന്റെ വിൽപ്പന 11.37 ശതമാനം വർധനയോടെ 15,002 യൂണിറ്റായി. 1,531 യൂണിറ്റ് വളർച്ചയോടെ 14.23 ശതമാനം വിഹിതമാണ് ഈ ലിസ്റ്റിൽ നെക്സോണിനുള്ളത് എന്നതും ശ്രദ്ധേയമാണ്. 2022 ഏപ്രിലിൽ വിറ്റ 12,651 യൂണിറ്റുകളിൽ നിന്ന് 2023 ഏപ്രിലിൽ 12.13 ശതമാനം വളർച്ചയോടെ 14,186 യൂണിറ്റുകളോടെ ഹ്യുണ്ടായി ക്രെറ്റയാണ് രണ്ടാം സ്ഥാനത്ത്.

2022 ഏപ്രിലിൽ വിറ്റഴിച്ച 11,764 യൂണിറ്റുകളിൽ നിന്ന് 0.61 ശതമാനം വളർച്ചയോടെ 11,836 യൂണിറ്റ് വിൽപ്പന നേടാനേ മാരുതി ബ്രെസയ്ക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് എസ്‌യുവികളുടെ ലിസ്റ്റിൽ ടാറ്റ പഞ്ചും സ്ഥാനം പിടിച്ചു. 2022 ഏപ്രിലിൽ വിറ്റ 10,132 യൂണിറ്റുകളിൽ നിന്ന് 2023 ഏപ്രിലിൽ 7.92 ശതമാനം വളർച്ചയോടെ 10,934 യൂണിറ്റുകളുടെ വിൽപ്പനയാണ് മൈക്രോ എസ്‌യുവി കൈവരിച്ചിരിക്കുന്നത്. ടാറ്റ പഞ്ചിന് ഇപ്പോൾ 6.0 ലക്ഷം മുതൽ 9.42 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.

ഏപ്രിൽ വിൽപ്പനയിൽ ഷൈൻ ചെയ്ത് മാരുതി ഫ്രോങ്ക്സ്

അഞ്ചാം സ്ഥാനം കരസ്ഥമാക്കുന്ന ഹ്യുണ്ടായി വെന്യുവിന്റെ വിൽപ്പനയിൽ 23.24 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2022 ഏപ്രിലിൽ 8,392 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ മാസം 10,342 യൂണിറ്റായി മെച്ചപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ഇത് 1,950 യൂണിറ്റുകളുടെ വോളിയം വളർച്ചയാണ് മോഡലിന് നേടി കൊടുത്തത്, ഈ ലിസ്റ്റിൽ ഹ്യുണ്ടായി മോഡലിന് 9.81 ശതമാനം വിഹിതമുണ്ട്.

കിയ സോനെറ്റിന്റെ വിൽപ്പന 2022 ഏപ്രിലിൽ വിറ്റഴിച്ച 5,404 യൂണിറ്റിൽ നിന്ന് 2023 ഏപ്രിലിൽ 80.31 ശതമാനം വർധിച്ച് 9,744 യൂണിറ്റായി. 2022 ഏപ്രിലിൽ വിറ്റ 2,712 യൂണിറ്റുകളിൽ നിന്ന് 2023 ഏപ്രിലിൽ വിൽപ്പനയിൽ 254.61 ശതമാനം വർധനയോടെ 9,617 യൂണിറ്റുകളുമായി മഹീന്ദ്ര സ്കോർപിയോ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കഴിഞ്ഞ മാസത്തിൽ സ്കോർപിയോ N, ക്ലാസിക് എന്നിവയുടെ വിൽപ്പനയാണ് ഈ നേട്ടത്തിന് കാരണമായത്.

ഏപ്രിൽ വിൽപ്പനയിൽ ഷൈൻ ചെയ്ത് മാരുതി ഫ്രോങ്ക്സ്

മുകളിൽ സൂചിപ്പിച്ചതു പോലെ മാരുതി സുസുക്കിയുടെ രണ്ട് പുതിയ എസ്‌യുവികളും ഈ പട്ടികയിൽ തങ്ങളുടെ സ്ഥാനം കൈവശപ്പെടുത്തി. കഴിഞ്ഞ മാസം ഈ ലിസ്റ്റിൽ 8.33 ശതമാനം ഓഹരിയുമായി 8,784 യൂണിറ്റുകളുടെ വിൽപ്പനയാണ് പുതിയ മാരുതി ഫ്രോങ്ക്‌സിന് ലഭിച്ചത്. ഫ്രോങ്ക്സ് സബ്-ഫോർ മീറ്റർ എസ്‌യുവി 2023 മാർച്ചിലാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള മോഡലിന് 7.56 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില തുടങ്ങുന്നത്. 2023 ഏപ്രിലിൽ 7,742 യൂണിറ്റുകളുടെ വിൽപ്പനയുമായി ഗ്രാൻഡ് വിറ്റാര ഒമ്പതാം സ്ഥാനത്താണ്.

ഈ പട്ടികയിൽ കിയ സെൽറ്റോസ് 10-ാം സ്ഥാനത്താണ്. എന്നിരുന്നാലും, മികച്ച 10 എസ്‌യുവി ലൈനപ്പിലെ വിൽപ്പനയിൽ പ്രതിവർഷ കണക്കിൽ (YoY) വളർച്ച രേഖപ്പെടുത്തിയ ഏക മോഡൽ കൂടിയായിരുന്നു മിഡ് സൈസ് മോഡൽ എന്നത് ശ്രദ്ധേയമാണ്. 2022 ഏപ്രിലിൽ 7,506 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 2023 ഏപ്രിലിൽ വിൽപ്പന 3.90 ശതമാനം ഇടിഞ്ഞ് 7,213 യൂണിറ്റായി കുറഞ്ഞു. ഈ വർഷാവസാനം ഉത്സവ സീസണിൽ അപ്പ്ഡേറ്റഡ് 2023 മോഡൽ നിർമ്മാതാക്കൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ്. ലോഞ്ച് ചെയ്യുമ്പോൾ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഒരു പനോരമിക് സൺറൂഫ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകളും സ്പൈ ചിത്രങ്ങളും വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Wednesday, May 10, 2023, 15:31 [IST]
English summary
Top 10 best selling suvs in 2023 april in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X