ചെറുകാറുകളുടെ കാലം കഴിഞ്ഞു? വില്‍പ്പന ചാര്‍ട്ടില്‍ ആദ്യ പത്തില്‍ ആറും എസ്‌യുവികള്‍

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഒരുപിടി പുത്തന്‍ വാഹനങ്ങളാണ് വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. പുത്തന്‍ ലോഞ്ചുകള്‍ക്കൊപ്പം അര്‍ധചാലക ക്ഷാമം കുറഞ്ഞതും വില്‍പ്പന മെച്ചപ്പെടുത്തിയതായാണ് പുറത്ത് വരുന്ന കണക്കുകള്‍. ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടോപ് 10 പട്ടികയില്‍ എസ്‌യുവികളുടെ ആധിപത്യമാണ്. ആദ്യ പത്തില്‍ ആറ് സ്ഥാനങ്ങള്‍ എസ്‌യുവികള്‍ കൈയ്യടക്കിയുപ്പോള്‍ ഹാച്ച്ബാക്കുകള്‍ നാലിലേക്ക് ഒതുക്കപ്പെട്ടു.

2023 ജൂണ്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച കൈവരിച്ച മാസമാണ്. പോയ മാസം മൊത്തം 3.27 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022 ജൂണില്‍ 3.21 ലക്ഷം യൂണിറ്റാണ് വില്‍പ്പന. മുന്‍ വര്‍ഷത്തെ ഇതേ കലയളവുമായി താരതമ്യം ചെയ്യു്മ്പോള്‍ രണ്ട് ശതമാനമാണ് വളര്‍ച്ച. എന്നിരുന്നാലും 2023 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ ഇടിവാണ്.

maruti wagonr

മെയില്‍ വിറ്റ 3.35 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 2 ശതമാനമാണ് കുറവ് വന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ചുള്ള ഉയര്‍ന്ന ഡിമാന്‍ഡും പുത്തന്‍ മോഡലുകളുടെ വരവും കൂടിയായപ്പോള്‍ എസ്‌യുവി വില്‍പ്പന കുത്തനെ കൂടി. 2023 ജൂണില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 കാറുകളുടെ പട്ടികയിലെ ആറ് മോഡലുകള്‍ എസ്‌യുവികളാണ്.

പട്ടികയില്‍ എസ്‌യുവികളുടെ ആധിപത്യമാണെങ്കിലും ആദ്യ സ്ഥാനങ്ങള്‍ ഹാച്ച്ബാക്കുകളാണ് സ്വന്തമാക്കിയത്. 17,481 യൂണിറ്റുകള്‍ വിറ്റ് മാരുതി വാഗണ്‍ആര്‍ ആണ് പോയ മാസത്തില്‍ വില്‍പ്പനയില്‍ നമ്പര്‍ വണ്‍. മാരുതിയുടെ തന്നെ സ്വിഫ്റ്റ് 15,955 യൂണിറ്റ് വില്‍പ്പനയുമായി രണ്ടാമതെത്തി. ബലേനോയും (14,077 യൂണിറ്റ്) ആള്‍ട്ടോയുമാണ് (11,323) ടോപ് 10 പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഹാച്ച്ബാക്കുകള്‍. ബലേനോ ചാര്‍ട്ടില്‍ നാലാം സ്ഥാനത്തെത്തിയപ്പാള്‍ ആള്‍ട്ടോ ഏഴാമതെത്തി.

hyundai venue

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് ലീഡര്‍ ഹ്യുണ്ടായി ക്രെറ്റയാണ് ടോപ് 10 ചാര്‍ട്ടില്‍ മൂന്നാമതെത്തിയത്. 2023 ജൂണില്‍ 14,447 ക്രെറ്റയാണ് ഹ്യുണ്ടായി വിറ്റത്. 2022 ജൂണില്‍ 13,790 യൂണിറ്റുകള്‍ വിറ്റഴിച്ചിരുന്ന ക്രെറ്റ 5 ശതമാനം വളര്‍ച്ചയോടെ എസ്‌യുവികളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ മോഡല്‍ ടാറ്റ നെക്‌സോണാണ്. 13,827 യൂണിറ്റ് വില്‍പ്പനയുമായി നെക്‌സോണ്‍ േടാപ് 10 പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

11,606 യൂണിറ്റുകള്‍ വിറ്റ് ഹ്യുണ്ടായിയുടെ തന്നെ വെന്യുവാണ് എസ്‌യുവികളുടെ ലിസ്റ്റില്‍ മൂന്നാമത്. മൊത്തം പട്ടികയില്‍ ആറാം സ്ഥാനവും വെന്യു നേടി. ടാറ്റ പഞ്ച് (10,990 യൂണിറ്റ്), മാരുതി ബ്രെസ (10,578), മാരുതി ഗ്രാന്‍ഡ് വിറ്റാര (10,486) എന്നീ മോഡലുകള്‍ ടോപ് 10 പട്ടികയില്‍ ഏഴ് മുതല്‍ 10 വരെ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

maruti grand vitara

2023 വര്‍ഷത്തിന്റെ പകുതി പിന്നിട്ടിരിക്കുകയാണ്. ഉത്സവ സീസണാണ് വരാന്‍ പോകുന്നത്. തങ്ങളുടെ ചാകരക്കാലമായതിനാല്‍ ഉത്സവ സീസണിന് മുന്നോടിയായി പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കാര്‍ നിര്‍മ്മാതാക്കള്‍. ജൂണ്‍ മാസം തന്നെ നമ്മള്‍ ഒരുപിടി ലോഞ്ചുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ മാസം നിരവധി വാഹനങ്ങളുടെ അവതരണങ്ങളും ലോഞ്ചുകളും നടക്കുന്നുണ്ട്.

ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവര്‍, ജിംനി ലൈഫ്സ്റ്റൈല്‍ ഓഫ് റോഡര്‍ എന്നിവ ഇതിനോടകം വിപണിയില്‍ എത്തിച്ച മാരുതി സുസുക്കി ഇന്ന് ഇന്‍വിക്റ്റോ പ്രീമിയം എംപിവി പുറത്തിറക്കാന്‍ പോകുകയാണ്. എസ്‌യുവി സെഗ്‌മെന്റിനൊപ്പം പ്രീമിയം വാഹന വിഭാഗത്തിലും നേട്ടങ്ങള്‍ കൊയ്യാനാണ് പുത്തന്‍ ലോഞ്ചുകള്‍ കൊണ്ട് മാരുതി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ച് കിയ നയം വ്യക്തമാക്കിയിരുന്നു. എലിവേറ്റ് എന്ന പുത്തന്‍ മോഡലുമായി ഹോണ്ട സെഗ്‌മെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ് കിയ. പ്രമുഖ ആഭ്യന്തര നിര്‍മാതാക്കളായ ടാറ്റയിലേക്ക് വന്നാല്‍ നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നീ ജനപ്രിയ മോഡലുകള്‍ക്ക് മിഡ്-ലൈഫ് അപ്‌ഡേറ്റുകള്‍ നല്‍കാന്‍ പോകുകയാണ്. ഇവയും ഉത്സവ സീസണില്‍ പുറത്തിറങ്ങും.

More from DriveSpark

Article Published On: Wednesday, July 5, 2023, 10:16 [IST]
English summary
Top 10 cars june 2023 six suvs and four hatchbacks in list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X