മുഖംമിനുക്കിയുള്ള വരവ് വെറുതെയായില്ല; ബ്രെസയെ താഴെയിറക്കി നെക്‌സോണ്‍ എസ്‌യുവികളിലെ ഒന്നാമന്‍

ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹന (SUV) വിഭാഗത്തിന്റെ വിപണി വിഹിതം ഓരോ മാസവും ഉയര്‍ന്ന കൊണ്ടിരിക്കുകയാണ്. ഉത്സവ കാലത്തുണ്ടാകുന്ന ഡിമാന്‍ഡ് മുതലെടുക്കുന്നതിനായി പ്രമുഖ വാഹന നിര്‍മാതാക്കള്‍ പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്നതിനാല്‍ മൈക്രോ, കോംപാക്ട്, മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റുകളില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്.

മുഖംമിനുക്കി എത്തിയതിന് പിന്നാലെ ടാറ്റ നെക്‌സോണ്‍ പോയ മാസം എസ്‌യുവി വില്‍പ്പനയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മഹീന്ദ്ര സ്‌കോര്‍പിയോ കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയെ പിന്തള്ളി വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ടോപ് 10 പട്ടികയില്‍ മൂന്ന് മോഡലുകളുമായി മാരുതി സുസുക്കി തന്നെയാണ് എസ്‌യുവി നിര്‍മാതാക്കളില്‍ മുന്നില്‍.

2023 tata nexon

ബ്രെസ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയുള്‍പ്പെടെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ മൂന്ന് മോഡലുകളാണ് എസ്‌യുവി വില്‍പ്പനയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. എന്നാല്‍ മാരുതിയുടെ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരക്ക് പോയ മാസം വില്‍പ്പനയില്‍ ചില്ലറ ഇടിവുണ്ടായിട്ടുണ്ട്. ഏതായാലും ഒക്ടോബറില്‍ ഇന്ത്യയില്‍ വിറ്റ ഏറ്റവും മികച്ച 10 എസ്‌യുവികള്‍ ഏതൊക്കെയെന്ന് വിശദമായി നോക്കാം.

ഉത്സവകാലത്ത് എസ്‌യുവികളിലെ ഫേവറിറ്റായി മാറിയത് ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റാണെന്ന് പറയാം. കച്ചോടം പിടിക്കാനായി നവരാത്രി, ദസറ ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പായിരുന്നു ടാറ്റ എസ്‌യുവിയുടെ അപ്‌ഡേറ്റഡ് പതിപ്പ് വിപണിയില്‍ എത്തിച്ചത്. ഉപഭോക്താക്കള്‍ ഇരച്ചെത്തിയതോടെ 2023 ഒക്‌ടോബറില്‍ ടാറ്റ നെക്‌സോണിന്റെ 16,887 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2022 ഒക്‌ടോബറിന്റെ അപേക്ഷിച്ച് 23 ശതമാനമാണ് വളര്‍ച്ച.

maruti brezza

60 ശതമാനത്തിലധികം വില്‍പ്പന വളര്‍ച്ചയുണ്ടാക്കി ബ്രെസയാണ് പോയ മാസം രണ്ടാം സ്ഥാനത്ത്. ഒക്‌ടോബറില്‍ 16,050 യൂണിറ്റ് വില്‍പ്പനയാണ് ബ്രെസ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിറ്റ 9,941 യൂണിറ്റില്‍ നിന്നാണ് വമ്പന്‍ കുതിപ്പ്. ടാറ്റയുടെ മൈക്രോ എസ്‌യുവിയായ പഞ്ചാണ് ബ്രെസയുടെ തൊട്ടുപിന്നില്‍ മൂന്നാമത്. എതിരാളിയായി ഹ്യുണ്ടായി എക്‌സ്റ്റര്‍ വന്നെങ്കിലും പഞ്ചിന്റെ വില്‍പ്പനയെ അത് ഒട്ടും ബാധിച്ചില്ലെന്ന് വേണം പറയാന്‍. ഒക്ടോബറില്‍ 15,217 വീടുകളിലാണ് ടാറ്റ പഞ്ച് സ്ഥാനം പിടിച്ചത്.

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 40 ശതമാനമാണ് വില്‍പ്പന കൂടിയത്. പോയ മാസം വില്‍പ്പനയില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയത് ആരെന്ന ചോദ്യത്തിന് മഹീന്ദ്ര സ്‌കോര്‍പിയോ എന്നാകും ഉത്തരം. സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് പതിപ്പുകള്‍ ചേര്‍ത്ത് ഉത്സവ മാസത്തില്‍ 13,578 യൂണിറ്റാണ് മഹീന്ദ്ര വിറ്റത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 83 ശതമാനമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് തുടങ്ങിയ ജനപ്രിയ മോഡലുകളെ മഹീന്ദ്ര ആദ്യമായി പരാജയപ്പെടുത്തി.

hyundai creta adventure edition

ഹ്യുണ്ടായി ക്രെറ്റ ഇക്കുറി അഞ്ചാം സ്ഥാനത്താണ്. ഹ്യുണ്ടായിയുടെ ബെസ്റ്റ് സെല്ലര്‍ കാറിന്റെ 13,077 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. 2022 ഒക്‌ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ ക്രെറ്റ വില്‍പ്പനയിലും 10 ശതമാനം ഉയര്‍ച്ചയുണ്ട്. അടുത്ത വര്‍ഷം ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതോടെ ക്രെറ്റ വില്‍പ്പന ഉയര്‍ത്താനാകുമെന്നാണ് കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പ്രതീക്ഷ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് അരങ്ങേറ്റം കുറിച്ചതോടെ സെല്‍റ്റോസിന്റെ വില്‍പ്പന കൂടിയിരുന്നു. ഈ വര്‍ഷം ഒക്‌ടോബറില്‍ 12,362 യൂണിറ്റാണ് സെല്‍റ്റോസിന്റെ വില്‍പ്പന. വിപണിയിലെത്തിയ ശേഷം ഏറ്റവും കൂടുതല്‍ സെല്‍റ്റോസ് വിറ്റ മാസങ്ങളില്‍ ഒന്ന് കൂടിയാണ് 2023 ഒക്‌ടോബര്‍. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 26 ശതമാനം വര്‍ധനവാണ് എസ്‌യുവി നേടിയത്. ഹ്യുണ്ടായിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ വെന്യുവാണ് സെല്‍റ്റോസിന് തൊട്ടുപിന്നില്‍.

maruti grand vitara

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെന്യുവിന്റെ 9,585 യൂണിറ്റുകളായിരുന്നു വില്‍ക്കാന്‍ സാധിച്ചിരുന്നതെങ്കില്‍ ഇക്കുറി 11,581 കാറുകള്‍ വില്‍ക്കാന്‍ സാധിച്ചു. എട്ടാം സ്ഥാനത്ത് മാരുതിയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ ഫ്രോങ്ക്‌സ് ആണ്. എസ്‌യുവി വിപണി പിടിച്ചടക്കാന്‍ മാരുതിക്ക് സാധിച്ചത് ഫ്രോങ്ക്‌സ് അടക്കമുള്ള മോഡലുകളുടെ വരവോടെയാണ്. കൂപ്പെ എസ്‌യുവിയുടെ 11,357 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. അതേസമയം വന്‍ ചലനം സൃഷ്ടിച്ചിരുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാരക്ക് പോയ മാസം തിരിച്ചടി നേരിട്ടു.

2023 സെപ്റ്റംബറില്‍ 11,736 യൂണിറ്റ് വിറ്റ സ്ഥാനത്ത് കഴിഞ്ഞ മാസം 10,834 എസ്യുവികള്‍ മാത്രമായിരുന്നു ഷോറൂമില്‍ നിന്നിറങ്ങിയത്. എന്നാല്‍ 2022 ഒക്‌ടോബറില്‍ വിറ്റ 8,052 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പന 35 ശതമാനം വര്‍ധിച്ചു. 9,297 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര XUV700 ആണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ XUV700-യുടെ 5,815 യൂണിറ്റ് വിറ്റ സ്ഥാനത്ത് 60 ശതമാനം വളര്‍ച്ച നേടാനായെന്നതാണ് നേട്ടം.

More from DriveSpark

Article Published On: Wednesday, November 8, 2023, 18:25 [IST]
English summary
Top 10 suvs sold in india in october 2023 tata nexon facelift tops the chart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X