ബൈക്കിന്റെ മൈലേജും 10 ലക്ഷത്തില്‍ താഴെ വിലയുമുള്ള ബജറ്റ് സിഎന്‍ജി കാറുകള്‍

ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്. മുന്‍നിര വാഹന നിര്‍മാതാക്കള്‍ എല്ലാവരും തന്നെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് അണിയിച്ച തങ്ങളുടെ ജനപ്രിയ മോഡലുകളെ വിപണിയില്‍ എത്തിക്കുന്നു. മൈലേജിനെയും സുരക്ഷയെയും സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്ന സാങ്കേതികവിദ്യകളും ഈ മുന്നേറ്റത്തിന് വലിയ കരുത്തായി. നിലവില്‍ വമ്പന്‍ മൈലേജും കിടിലന്‍ ഫീച്ചറുകളുമായി എത്തുന്ന 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള സിഎന്‍ജി മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനം.

മാരുതി ആള്‍ട്ടോ K10: ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാവിന്റെ എന്‍ട്രി ലെവല്‍ മോഡലായ ആള്‍ട്ടോ K10 ആണ് ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ള ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന സിഎന്‍ജി കാര്‍. ആള്‍ട്ടോയുടെ മിഡ്-സ്‌പെക്ക് VXi വേരിയന്റിനൊപ്പമാണ് സിഎന്‍ജി ലഭിക്കുന്നത്. 57 bhp പവറും 82 Nm ടോര്‍ക്കും നല്‍കുന്ന 1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ ആണ് മൈലേജ് പറയുന്നത്.

maruti alto k10

ഫുള്‍ വീല്‍ കവറുകള്‍, ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍, ബേസിക് മ്യൂസിക് സിസ്റ്റം, കീലെസ് എന്‍ട്രി, മാനുവല്‍ എസി എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. 5.96 ലക്ഷം രൂപയാണ് ആള്‍ട്ടോ K10-ന്റെ എക്‌സ്‌ഷോറൂം വില.

ടാറ്റ ടിയാഗോ: കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിയ ടിയാഗോ ടാറ്റ ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിരുന്നു. XE, XM, XT, XZ+, XZ+ ഡ്യുവല്‍ ടോണ്‍ (DT). എന്നീ 5 വേരിയന്റുകളില്‍ ഹാച്ച്ബാക്ക് വാങ്ങാം. 73.5 bhp പവറും 95 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. കിലോഗ്രാമിന് 26.49 കി.മീ ആണ് ഇന്ധനക്ഷമത.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, നാല് ട്വീറ്ററുകളുള്ള 4 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ ഫോള്‍ഡിംഗ് ORVM എന്നിവ ടിയാഗോ സിഎന്‍ജിയില്‍ വരുന്നു. സുരക്ഷക്കായി ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടിപിഎംഎസ്, റിവേഴ്സിംഗ് ക്യാമറ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 6.55 ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോ സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: കൊറിയന്‍ കമ്പനി ഗ്രാന്‍ഡ് i10 നിയോസിന്റെ മിഡ്-സ്‌പെക്ക് മാഗ്‌ന, സ്പോര്‍ട്സ് വേരിയന്റുകളിലാണ് സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്യുന്നത്. യഥാക്രമം 7.58 ലക്ഷം, 8.13 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. 69 bhp പവറും 95 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു.

hyundai grand i10 nios

8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കൂള്‍ഡ് ഗ്ലോവ്ബോക്സ്, പിന്‍ എസി വെന്റുകളുള്ള ഓട്ടോ എസി എന്നിങ്ങനെ ഫീച്ചര്‍ സമ്പന്നമാണ് ഈ സിഎന്‍ജി മോഡല്‍. 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ടിപിഎംഎസ്, റിവേഴ്സിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു.

മാരുതി ബലേനോ: പ്രീമിയം ഹാച്ച് ബാക്കിന്റെ മിഡ്-സ്‌പെക് ട്രിമ്മായ ഡെല്‍റ്റ, സീറ്റ എന്നിവയാണ് സിഎന്‍ജി കിറ്റുമായി വരുന്നത്. ഒപ്പം ഇതിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പായ ഗ്ലാന്‍സയുടെ S,G വേരിയന്റുകളും ഓപ്ഷനല്‍ സിഎന്‍ജിയുമായി ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. 8.35 ലക്ഷം മുതല്‍ 9.28 ലക്ഷം രൂപ വരെ വില വരുന്ന ബലേനോ സിഎന്‍ജി കിലോഗ്രാമിന് 30.61 കി.മീ ആണ് മൈലേജ് പറയുന്നത്.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, രണ്ട് ട്വീറ്ററുകളുള്ള 4-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് പ്രീമിയം ഹാച്ചിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, 6 എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിവേഴ്സിംഗ് ക്യാമറ എന്നിവ സുരക്ഷയേകുന്നു. അതേസമയം 8.60 ലക്ഷം രൂപ മുതല്‍ 9.63 ലക്ഷം രൂപ വരെയാണ് ഗ്ലാന്‍സ സിഎന്‍ജിയുടെ വില.

ടാറ്റ ആള്‍ട്രോസ്: ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ലഭിച്ച ആദ്യ ടാറ്റ മോഡലാണ് ആള്‍ട്രോസ്. XE, XM+, XM+ (S), XZ, XZ+ (S) എന്നിങ്ങനെ 5 വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷനുണ്ട്. 3.5 bhp പവറും 103 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്രോസിന്റെ കരുത്ത്. കിലോഗ്രാമിന് 26.20 കി.മീ ആണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. എതിരാളികളായ ബലേനാ, ഗ്ലാന്‍സ സിഎന്‍ജി ഹാച്ചുകള്‍ ഇതിനേക്കാള്‍ മൈലേജ് പറയുന്നുണ്ട്.

tata altroz

കൂള്‍ഡ് ആന്‍ഡ് ഇല്യുമിനേറ്റഡ് ഗ്ലോവ്ബോക്സ്, വോയ്സ്-ഓപ്പറേറ്റഡ് സിംഗിള്‍-പേന്‍ സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിവേഴ്സിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. 77.55 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെയാണ് ആള്‍ട്രോസ് സിഎന്‍ജിയുടെ എക്‌സ്‌ഷോറൂം വില.

ടാറ്റ ടിഗോര്‍: ടിയാഗോക്കൊപ്പം അതിന്റെ കൂടെപ്പിറപ്പായ ടിഗോള്‍ സെഡാന്റെ സിഎന്‍ജി പതിപ്പും പുത്തന്‍ സാങ്കേതികവിദ്യ വെച്ച് ടാറ്റ പരിഷ്‌കരിച്ചിരുന്നു. അതിനാല്‍ ഈ കാറുകളിലും ബൂട്ട്‌സ്‌പെയ്‌സ് മെച്ചപ്പെടുത്താനായി. XM, XZ, XZ+, XZ+ ലെതറെറ്റ് പാക്ക് എന്നീ നാല് വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷനുണ്ട്. ടിയാഗോയുടെ അതേ പവര്‍ട്രെയിനുകള്‍ പങ്കിടുന്ന ഈ സബ് 4 മീറ്റര്‍ സെഡാന്‍ കിലോഗ്രാമിന് 26.49 കി.മീ ആണ് ഇന്ധനക്ഷമത വാഗ്ദാം ചെയ്യുന്നത്.

7-ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കൂള്‍ഡ് ഗ്ലോവ്ബോക്സ്, ഓട്ടോ എസി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഡ്യുവല്‍ എയര്‍ബാഗുകള്‍, ടിപിഎംഎസ്, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്സിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി സവിശേഷതകള്‍. 7.80 ലക്ഷം മുതല്‍ 8.95 ലക്ഷം രൂപ വരെയാണ് ടിഗോര്‍ സിഎന്‍ജിയുടെ വില.

ടാറ്റ പഞ്ച് സിഎന്‍ജി: ആഭ്യന്തര വാഹന നിര്‍മാതാക്കളുടെ സിഎന്‍ജി പോര്‍ട്ട്‌ഫോളിയോയിലെ ഏറ്റവും പുതിയ ഉള്‍പ്പെടുത്തലാണ് പഞ്ച് സിഎന്‍ജി. ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ഈ മോഡലിന്റെ പ്യുവര്‍, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അകംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് ഡാസില്‍ S എന്നീ വേരിയന്റുകളിലാണ് സിഎന്‍ജി ഓഫര്‍ ചെയ്യുന്നത്. 73.5 bhp പവറും 103 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

tata punch

26.99 km/kg ആണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വോയ്സ് എനേബിള്‍ഡ് സിംഗിള്‍-പേന്‍ സണ്‍റൂഫ് എന്നിങ്ങനെ മൈക്രോ എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, ഒരു റിവേഴ്സിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍. 7.10 ലക്ഷം മുതല്‍ 9.68 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

ഹ്യുണ്ടായി എക്‌സ്റ്റര്‍: ഹ്യുണ്ടായിയുടെ എസ്‌യുവി നിരയിലെ എന്‍ട്രി ലെവല്‍ മോഡലായ എക്‌സ്റ്റര്‍ സിഎന്‍ജി വേരിയന്റുമായാണ് അവതരിച്ചത്. S, SX എന്നീ മിഡ്‌സ്‌പെക് വേരിയന്റുകളാണ് സിഎന്‍ജി കിറ്റുമായി വരുന്നത്. 69 bhp പവറുള്ള 1.2 പെട്രോള്‍ എഞ്ചിനാണ് എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവിയുടെ കരുത്ത്. 27.1 ആണ് എക്‌സ്റ്ററന്റെ മൈലേജ്.

ഡിജിറ്റൈസ്ഡ് ഡ്രൈവര്‍ ഡിസ്പ്ലേ, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ഓട്ടോ എസി, കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍ എന്നിവയാണ് അകത്തളത്തിലെ ഫീച്ചര്‍ ഹൈലൈറ്റുകള്‍. 6 എയര്‍ബാഗുകള്‍, TPMS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ എന്നിവയുള്ളതിനാല്‍ സേഫ്റ്റിയും ഡബിള്‍ ഓക്കെ.8.24 ലക്ഷം മുതല്‍ 8.97 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

മാരുതി ഫ്രോങ്ക്‌സ്: ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സിലും മാരുതി ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് നല്‍കുന്നുണ്ട്. ലോവര്‍-സ്‌പെക്ക് സിഗ്മ, ഡെല്‍റ്റ വേരിയന്റുകളില്‍ മാത്രമേ സിഎന്‍ജി ലഭിക്കൂ. ഇതിലെ 77.5 bhp കരുത്തുള്ള എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് വരുന്നത്. കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.

maruti fronx

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍, കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിവയാണ് ഫ്രോങ്ക്‌സ് സിഎന്‍ജിയില്‍ വരുന്ന സവിശേഷതകള്‍. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിവേഴ്സിംഗ് ക്യാമറ എന്നിവയാണ് സേഫ്റ്റി ഫീച്ചറുകള്‍.
8.41 ലക്ഷം മുതല്‍ 9.28 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

മാരുതി ബ്രെസ: ജനപ്രിയ കോംപാക്ട് എസ്‌യുവിയുടെ LXi, VXi, ZXi, ZXi DT വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ 9.24 ലക്ഷം രൂപ വിലയുള്ള ബേസ് വേരിയന്റായ LXi മാത്രമാണ് നമ്മുടെ ബജറ്റില്‍ വരുന്നത്. 88 bhp പവറും 121.5 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായാണ് എത്തുന്നത്.

കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, കീലെസ്സ് എന്‍ട്രി, ടില്‍റ്റ്-അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് വീല്‍, ഫുള്‍ പവര്‍ വിന്‍ഡോ എന്നിവയാണ് ബ്രെസ സിഎന്‍ജിയുടെ LXi വേരിയന്റില്‍ വരുന്ന സവിശേഷതകള്‍. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളാണ്.

More from DriveSpark

Article Published On: Monday, August 14, 2023, 12:23 [IST]
English summary
Top cng cars in india under rs 10 lakh maruti alto k10 to hyundai exter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X