പെട്രോള്‍ അടിച്ച് ഓടിയാല്‍ മാത്രം മതി; കുറഞ്ഞ വിലയിൽ വാങ്ങാം ഈ മികച്ച കാറുകൾ

മാറിയ സാമൂഹിക സാഹചര്യത്തില്‍ സാധാരണക്കാരായവര്‍ക്കും ഒരു കാര്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഇടത്തരക്കാര്‍ പരിഗണിക്കുന്ന രണ്ട് കാര്യങ്ങള്‍ വിലയും മൈലേജുമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കേമന്‍മാരായ ഡീസല്‍ വാഹനങ്ങളുടെ കാര്യം ഏതാണ്ട് തീരുമാനമായെന്ന സൂചനകളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന ചില പെട്രോള്‍ കാറുകള്‍ പരിചയപ്പെടുത്താം.

മാരുതി സുസുക്കി ആള്‍ട്ടോ K10: കമ്പനിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറാണിത്. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് ലിറ്ററിന് 22.05 കിലോമീറ്റര്‍ ആണ്. അതേസമയം ആള്‍ട്ടോ സിഎന്‍ജിക്ക് കിലോഗ്രാമിന് 31.59 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. 3.54 ലക്ഷം മുതല്‍ 5.13 ലക്ഷം രൂപ വരെയാണ് മാരുതി ആള്‍ട്ടോ K10-ന്റെ എക്സ്‌ഷോറൂം വില.

maruti wagonr

മാരുതി സുസുക്കി വാഗണ്‍ആര്‍: ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ടോള്‍ബോയ് ഹാച്ച്ബാക്കിന്റെ സ്ഥാനം. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ സിഎന്‍ജി വേരിയന്റുമാണ് ഇതിന് കരുത്തേകുന്നത്. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 25.19 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം വാഗണ്‍ആറിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ മൈലേജ് ആണ് അവകാശപ്പെടുന്നത്. 5.45 ലക്ഷം മുതല്‍ 7.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

മാരുതി സുസുക്കി സ്വിഫ്റ്റ്: ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്കുകളില്‍ ഒന്നാണ് മാരുതി സ്വിഫ്റ്റ്. ആദ്യമായി കാര്‍ വാങ്ങുന്നവരുടെ പ്രഥമ ചോയ്‌സുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചെത്തുന്ന സ്വിഫ്റ്റ് ലിറ്ററിന് 22.56 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. സിഎന്‍ജി കിറ്റുമായി വരുന്ന സ്വിഫ്റ്റ് കിലോഗ്രാമിന് 30.9 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. 5.99 ലക്ഷം മുതല്‍ 8.89 ലക്ഷം രൂപ വരെ ജനപ്രിയ കാറിന്റെ എക്‌സഷോറൂം വില.

maruti s-presso

മാരുതി സുസുക്കി എസ്-പ്രെസോ: ബ്രാന്‍ഡില്‍ നിന്ന് മികച്ച സിറ്റി കാറായി പേരെടുത്ത മറ്റൊരു മോഡലാണ് എസ്-പ്രെസോ. 10-ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തുടിപ്പേകുന്ന എസ്-പ്രെസോ പെട്രോള്‍ പതിപ്പ് ലിറ്ററിന് 24.12 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. മറുവശത്ത് സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 4.26 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം സിഎന്‍ജി മോഡലിന്റെ പ്രാരംഭ വില 4.84 ലക്ഷം രൂപയാണ്.

മാരുതി സുസുക്കി സെലേറിയോ: 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. കുഞ്ഞന്‍ കാറിന്റെ മാനുവല്‍ പെട്രോള്‍ വേരിയന്റ് ലിറ്ററിന് 25.24 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ 26.68 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. സിഎന്‍ജി മോഡില്‍ കാറിന് കിലോഗ്രാമിന് 35.6 വരെ ഇന്ധനക്ഷമതയാണ് വാഗ്ദാനം. വില 5.36 ലക്ഷം രൂപ മുതലാണ് സെലേറിയോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

tata tiago

ടാറ്റ ടിയാഗോ: ഇന്ത്യക്കാരുടെ ജനപ്രിയ കാറുകളില്‍ ഒന്നായ ടാറ്റ ടിയാഗോ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ വാങ്ങാം. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 1.2 ലിറ്റര്‍ പെട്രോളിനൊപ്പം സിഎന്‍ജി കിറ്റുമായും ടാറ്റ ടിയാഗോ ലഭ്യമാണ്. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 19 കിലോമീറ്റര്‍ മുതല്‍ ഇന്ധനക്ഷമത നല്‍കുന്നു. ടിയാഗോ സിഎന്‍ജിക്ക് കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. ഇന്ത്യയില്‍ 5.59 ലക്ഷം രൂപ മുതലാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

റെനോ ക്വിഡ്: മികച്ച ലുക്കും കുറഞ്ഞ വിലയും കാരണം ജനപ്രിയമായ മോഡലാണ് റെനോ ക്വിഡ്. ഇതിലെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായിട്ടാണ് ഇണചേര്‍ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചാല്‍ ക്വിഡ് 22.3 കിലോമീറ്റര്‍ ഓടുമെന്നാണ് ഫ്രഞ്ച് കമ്പനി അവകാശപ്പെടുന്നത്. 4.69 ലക്ഷം രൂപ മുതലാണ് ക്വിഡിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത്.

tata punch

ടാറ്റ പഞ്ച്: 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജനപ്രിയ മൈക്രോ എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഏതാനും ദിവസം മുമ്പ് ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയോടെ പഞ്ച് സിഎന്‍ജിയും വിപണിയില്‍ എത്തി. പഞ്ച് പെട്രോള്‍ ലിറ്ററിന് 20.09 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമ്പോള്‍ കിലോഗ്രാമിന് 26.99 കിമീ ഇന്ധനക്ഷമതയാണ് സിഎന്‍ജി പതിപ്പ് നല്‍കുക. 5.99 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില മുടക്കിയാല്‍ പഞ്ച് സ്വന്തമാക്കാം.

More from DriveSpark

Article Published On: Sunday, September 17, 2023, 13:00 [IST]
English summary
Top fuel efficient petrol cars under rs 10 lakh budget maruti alto to tata punch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X