ഉത്സവ സീസണിൽ ടൊയോട്ടയ്ക്ക് ഇത് നേട്ടമോ കോട്ടമോ? ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ ദീപാവലി ഉത്സവ സീസണുകളോട് അനുബന്ധിച്ച് മിക്ക വാഹന നിർമ്മാതാക്കളും ഇത് നല്ല സമയമാണ്. മറ്റ് മാസങ്ങളിലേക്കാൾ ഉപരിയായി ഈ സീസണിൽ വിൽപ്പന മിക്കച്ചതായിരിക്കും. ഒക്ടോബർ മുതൽ ആരംഭിക്കുന്ന ഈ ഒരു കാലയളവിൽ മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും എല്ലാ നിർമ്മാതാക്കളും വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) 2023 ഒക്ടോബറിൽ മൊത്തം 20,542 യൂണിറ്റ് വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 13,143 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. വാർഷിക അടിസ്ഥാനത്തിൽ (YoY) ബ്രാൻഡ് 56.3 ശതമാനം വിൽപ്പന വളർച്ച കൈവരിച്ചു, കൂടാതെ അടുത്തടുത്ത മാസങ്ങളിലായി 20,000 യൂണിറ്റ് വിൽപ്പന എന്ന മാർക്കും കൈവരിക്കുന്നു.

ടൊയോട്ട ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

എന്നിരുന്നാലും, മുൻ മാസത്തെ അപേക്ഷിച്ച്, പ്രതിമാസ (MoM) വിൽപ്പന കണക്കിൽ 7.3 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. മൊത്തത്തിലുള്ള നിർമ്മാതാക്കളുടെ വോളിയം ടേബിളിൽ ആറാം സ്ഥാനത്ത് എത്തിയത ജാപ്പനീസ് ഓട്ടോ മേജർ മുൻ വർഷത്തെ 3.9 ശതമാനത്തിൽ നിന്ന് 5.3 ശതമാനം വിപണി വിഹിതം നേടി, ഏകദേശം 1.4 ശതമാനത്തിനടുത്തുള്ള നേട്ടമാണിത്.

ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും സംയോജിത വോളിയം കണക്കുകൾ 8,183 യൂണിറ്റാണ്, അതിനാൽ ഇന്നോവ റേഞ്ച് കമ്പനിയുടെ മോഡൽ നിരയിൽ മറ്റുള്ളവയേക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. പന്ത്രണ്ട് മാസം മുമ്പുള്ള സമാന കാലയളവിലെ എംപിവി മോഡലിന്റെ 3,739 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, വാർഷിക വിൽപ്പന കണക്കിൽ 119 ശതമാനം വോളിയം മെച്ചപ്പെട്ടതായി രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

ടൊയോട്ട ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്ക് 2022 -ലെ ഇതേ കാലയളവിലെ 3,767 യൂണിറ്റുകളിൽ നിന്ന് 2023 -ൽ 4,724 യൂണിറ്റുകളുമായി ബ്രാൻഡിന്റെ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി, 25 ശതമാനം വിൽപ്പന വർധനയും മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ് പതിപ്പ് കൈവരിച്ചു.

നിലവിൽ ടൊയോട്ട ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഗ്ലാൻസ. മാരുതി സുസുക്കി ബലേനോയുടെ ഈ റീബാഡ്ജ് ചെയ്ത പതിപ്പിനൊപ്പം അടുത്ത വർഷം ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സറിന്റെ പേരിൽ മറ്റൊരു ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലും വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

ടൊയോട്ട ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

കോം‌പാക്ട് എസ്‌യുവി കൂപ്പെയ്ക്ക് അതിന്റെ ഡോണർ മോഡലായ മാരുതി സുസുക്കി ഫ്രോങ്ക്‌സിനെ അപേക്ഷിച്ച് ചെറിയ എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങൾ ലഭിക്കാനിടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എസ്‌യുവി 2022 ഒക്ടോബറിലെ 3,384 യൂണിറ്റുകളിൽ നിന്ന് 3,987 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. മുൻ വർഷത്തേക്കാളും 18 ശതമാനം വർധനയാണ് എസ്‌യുവിയ്ക്ക് ലഭിച്ചത്.

ടൊയോട്ട ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവി ബ്രാൻഡിന്റെ ആഭ്യന്തര പോർട്ട്‌ഫോളിയോയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മോഡലായി. 2022 കാലയളവിലെ 2,031 യൂണിറ്റുകളിൽ നിന്ന് 2023 ഒക്ടോബറിൽ 2,475 യൂണിറ്റുകളുടെ വിൽപ്പനയാണ് ഫോർച്ച്യൂണർ രജിസ്റ്റർ ചെയ്തത്. വാർഷിക വിൽപ്പന കണക്കുകളിൽ 22 ശതമാനത്തിന്റെ വളർച്ചയും ഫുൾ സൈസ് എസ്‌യുവി രേഖപ്പെടുത്തി.

ടൊയോട്ട ഒക്ടോബർ വിൽപ്പന കണക്കുകൾ ഇങ്ങനെ

അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട റൂമിയോൺ 792 യൂണിറ്റ് വിൽപ്പനയുമായി അഞ്ചാം സ്ഥാനത്താണ്. മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് പതിപ്പ് ഇന്ത്യൻ വിപണിയിൽ ട്രാക്ഷൻ നേടി വരുന്നതേയുള്ളൂ. എന്നിരുന്നാലും ഹൈറൈഡറിനും ഹൈക്രോസിനും ഇടിയിൽ ടൊയോട്ടയുടെ മോഡൽ നിരയിലുള്ള ഗ്യാപ്പ് ഫിൽ ചെയ്യാൻ ഈ എംപിവിയ്ക്ക് സാധിച്ചു.

ടൊയോട്ട കാമ്രി ഹൈബ്രിഡ് 2022 -ലെ 59 യൂണിറ്റുകളിൽ നിന്ന് 2023 -ൽ 197 യൂണിറ്റുകളുടെ വിൽപ്പന നേടി, പ്രതിവർഷ വിൽപ്പന കണക്കിൽ 234 ശതമാനം വളർച്ചയാണ് ഹൈബ്രിഡ് സെഡാൻ കരസ്ഥമാക്കിയത്. ജാപ്പനീസ് ബ്രാൻഡിന്റെ മുൻനിര മോഡലുകളായ ടൊയോട്ട ഹൈലക്‌സും വെൽഫയറും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹൈലക്സ് ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്ക് 2022 കാലയളവിലെ 75 യൂണിറ്റുകളിൽ നിന്ന് 2023 ഒക്ടോബറിൽ 181 യൂണിറ്റ് വിറ്റഴിച്ചു, ഇത് പ്രതിവർഷ കണക്കിൽ 141 ശതമാനത്തിന്റെ വളർച്ചയാണ്. എന്നാൽ വെൽഫയർ പ്രീമിയം എംപിവി 2022 -ലെ 88 യൂണിറ്റിൽ നിന്ന് 2023 -ൽ 97 ശതമാനം ഇടിവോടെ 3 യൂണിറ്റ് വിൽപ്പയാണ് സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

Article Published On: Tuesday, November 14, 2023, 10:48 [IST]
English summary
Toyota 2023 october sales figures explained from glanza to vellfire
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X