മാരുതി കാരണം ടൊയോട്ട കുറേ സമ്പാദിക്കുന്നുണ്ടല്ലോ... 'കാര്‍മാറാട്ടം' നമ്മള്‍ വിചാരിച്ച പോലല്ല കേട്ടോ!

ലോകത്തിലെ മുന്‍നിര കാര്‍ നിര്‍മാതാക്കള്‍ പരസ്പരം കാറുകള്‍ കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് പുറത്തിറക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള ആഗോള സഹകരണത്തിന്റെ ഫലമായി ഇന്ത്യയിലിപ്പോള്‍ നിരവധി ബാഡ്്ജ് എഞ്ചിനീയറിംഗ് പതിപ്പുകളുടെ പിറവി നാം കണ്ടു. വാസ്തവത്തില്‍ ഈ പങ്കാളിത്തം കമ്പനികള്‍ക്ക് ലാഭകാരമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും.

എന്നാല്‍ ടൊയോട്ടക്ക് രാജ്യത്തെ വില്‍പ്പനയുടെ കാര്യത്തില്‍ ബമ്പറാണ് മാരുതിയുടെ റീബാഡ്ജ്ഡ് മോഡലുകള്‍. അതെങ്ങനെയെന്ന് വിശദീകരിക്കാം. അന്താരാഷ്ട്രതലത്തില്‍ മാരുതിയും ടൊയോട്ടയും തമ്മില്‍ ഒരു കരാറുണ്ട്. ഇതനുസരിച്ചാണ് ഇരു കമ്പനികളും തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ 'കാര്‍മാറാട്ടം' നടത്തി വില്‍ക്കുന്നത്. തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പങ്കുവെച്ച് ലാഭം നേടുക എന്ന ഉദ്ദേശത്തോടെയാണ് ഇരുകമ്പനികളും ഈ കരാറിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു കമ്പനികളും തങ്ങളുടെ കാറുകള്‍ പങ്കിടുന്നത്.

toyota glanza

ഇത്തരത്തില്‍ രണ്ട് കമ്പനികളും നിരവധി മോഡലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. മാരുതി സുസുക്കിയുടെ രണ്ട് റീബാഡ്ജ്ഡ് മോഡലുകളാണ് നിലവില്‍ ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പ് ഗ്ലാന്‍സ എന്ന പേരിലാണ് വില്‍ക്കപ്പെടുന്നത്. എര്‍ട്ടിഗ എംപിവിയുടെ ടൊയോട്ട പതിപ്പ് റൂമിയോണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് അടുത്തിടെ മാരുതി ഇന്‍വിക്‌റ്റോ എന്ന പേരില്‍ റീബാഡ്ജ് ചെയ്ത് പുറത്തിറക്കിയതും നാം കണ്ടു.

കാറുകളുടെ കൈമാറ്റം വഴി തങ്ങള്‍ക്ക് വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായതായാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. 2003 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ എട്ട് മാസത്തില്‍ ടൊയോട്ടയുടെ മൊത്തം വില്‍പ്പനയുടെ 40 ശതമാനവും മാരുതിയില്‍ നിന്നുള്ള റീബാഡ്ജ് ചെയ്ത പതിപ്പുകളാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം 1.60 ലക്ഷം കാറുകള്‍ മാത്രമാണ് ടൊയോട്ട വിറ്റിരുന്നത്.

toyota urban cruiser hyryder

എന്നാല്‍ ഈ കലണ്ടര്‍ വര്‍ഷം ഓഗസ്റ്റ് മാസം വരെ മാത്രം ടൊയോട്ട 1.5 ലക്ഷം കാറുകള്‍ വിറ്റു. അധികം താമസിയാതെ ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന നേടിയടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട. ഇതോടൊപ്പം തങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. കൂടുതല്‍ ചെറുപട്ടണങ്ങളില്‍ സാന്നിധ്യം അറിയിച്ച് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് പടരാനാണ് അവരുടെ ലക്ഷ്യം.

ടൊയോട്ടയ്ക്ക് നിലവില്‍ ഇന്ത്യയിലുടനീളം 600 ഡീലര്‍മാരുണ്ട്. ഇത് കൂടുതല്‍ വിപുലീകരിച്ച് കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാനാണ് ടൊയോട്ടയുടെ തീരുമാനം.ടൊയോട്ട ഗ്ലാന്‍സയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറുമാണ് നിലവില്‍ ടൊയോട്ടയുടെ മികച്ച വില്‍പ്പനയുള്ള രണ്ട് കാറുകള്‍. ഇതില്‍ മാരുതിയുടെ ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെ റീബാഡ് ചെയ്ത് പതിപ്പാണ് ഗ്ലാന്‍സ. അതുപോലെ സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് നിര്‍മിച്ച ഹൈബ്രിഡ് എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഗ്രാന്‍ഡ് വിറ്റാരയെന്ന പേരില്‍ മാരുതി മാര്‍ക്കറ്റിലെത്തിക്കുന്നു.

6.81 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ടെയോട്ട ഗ്ലാന്‍സയുടെ വില. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സ്വന്തമാക്കാനായി 10.73 ലക്ഷം മുതല്‍ 19.74 ലക്ഷം രൂപ വരെ മുടക്കണം. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്. ഓഗസ്റ്റ് അവസാനവാരമാണ് ടൊയോട്ട ജനപ്രിയ എംപിവിയായ മാരുതി എര്‍ട്ടിഗയുടെ റീബാഡ്ജ്ഡ് പതിപ്പായ റൂമിയോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

10.29 ലക്ഷം രൂപയില്‍ തുടങ്ങി 13.68 ലക്ഷം രൂപ വരെയാണ് 7 സീറ്റര്‍ കാറിന്റെ വില പോകുന്നത്. സിഎന്‍ജി ഓപ്ഷനും മികച്ച മൈലേജും തരുന്ന ഈ കാര്‍ ഇതിനോടകം വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. റൂമിയോണിനെ കൂടാതെ എംപിവി വിഭാഗത്തില്‍ ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ് മോഡലുകളും ടൊയോട്ട വില്‍ക്കുന്നു.

സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന ഹൈക്രോസിന് 19.67 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 19.99 ലക്ഷം മുതല്‍ 26.05 ലക്ഷം രൂപ വരെയാണ് ക്രിസ്റ്റയുടെ വില പോകുന്നത്. എസ്‌യുവി സെഗ്‌മെന്റില്‍ ഹൈറൈഡറിനെ കൂടാതെ ഫോര്‍ച്യൂണറാണ് ടൊയോട്ട പുറത്തിറക്കുന്നത്.

33 ലക്ഷം മുതല്‍ 50.74 ലക്ഷം രൂപ വരെ വിലയുള്ള ഫോര്‍ച്യൂണര്‍ ആണ് ഫുള്‍സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍. അടുത്തിടെ 30.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഹൈലക്‌സ് പിക്കപ്പ് ട്രക്കും ബ്രാന്‍ഡ് പുറത്തിറക്കിയിരുന്നു. ഇരുകമ്പനികളും തമ്മിലുളള ധാരണയെ തുടര്‍ന്ന് ലാഭം നേടുന്നത് ടൊയോട്ടയാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ടൊയേട്ടയുടെ ഹൈബ്രിഡ് ടെക്നോളജി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാരുതിക്കും വമ്പന്‍ നേട്ടമാണ്.

അതുവഴി എസ്‌യുവി സെഗ്‌മെന്റില്‍ വന്‍ മുന്നേറ്റം നടത്താന്‍ മാരുതിക്കായിരുന്നു. ഇപ്പോള്‍ ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത് ഓഗസ്റ്റ് വരെയുള്ള വില്‍പ്പന കണക്കുകള്‍ മാത്രമാണ്. താങ്ങാവുന്ന വിലയില്‍ റൂമിയോണ്‍ എന്ന പേരില്‍ എര്‍ട്ടിഗ റീബാഡ്ജ് ചെയ്തതിന്റെ റിസല്‍ട്ട് വരും മാസങ്ങളില്‍ കാണാം. അത് കൂടിയാകുമ്പോള്‍ ടൊയോട്ട വില്‍പ്പന റെക്കോഡുകള്‍ പലതും പഴങ്കഥയാക്കും. രാജ്യത്ത് ഉത്സവ സീസണ്‍ അടുക്കുന്നതിനാല്‍ പ്രത്യേകിച്ചും.

More from DriveSpark

Article Published On: Monday, September 18, 2023, 11:01 [IST]
English summary
Toyota aims to break all time annual sales record this year with maruti rebadged models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X