കാര്‍ വാങ്ങാന്‍ സമ്മതിക്കില്ല ല്ലേ... ഈ ടൊയോട്ട കാറുകള്‍ക്ക് ഇനി അധികം മുടക്കണം

ഇന്ത്യക്കാര്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ വളരെ വിശ്വാസ്യതയോടെ സമീപിക്കുന്ന ബ്രാന്‍ഡാണ് ടൊയോട്ട. ജാപ്പനീസ് ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കിയവര്‍ അതിന്റെ ഫാന്‍സായി മാറുന്നതും പതിവാണ്. എന്നാല്‍ ടൊയോട്ടയുടെ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇരുട്ടടിയേകി കമ്പനി തങ്ങളുടെ മോഡല്‍ നിരയിലാകെ വില വര്‍ധനവ് പ്രഖ്യപിച്ചു.

വില വര്‍ധനവ് 2023 ജൂലൈ 5 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതാണ് കാര്‍ വില വര്‍ധിക്കാന്‍ കാരണമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധന ഭാഗികമായി നികത്താന്‍ പുതുക്കിയ വില അനിവാര്യമാണെന്ന് കമ്പനി അറിയിച്ചു. ടൊയോട്ടയുടെ ഉല്‍പ്പന്ന നിരയിലെ എല്ലാ മോഡലുകളെയും വിലവര്‍ധന ബാധിക്കും.

toyota innova crysta

എന്നാല്‍ മോഡലുകള്‍ തിരിച്ച് പുതുക്കിയ വില വിവരപ്പട്ടിക കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍, കാമ്രി, വെല്‍ഫയര്‍, ലാന്‍ഡ് ക്രൂയിസര്‍ LC300, എന്നീ മോഡലുകളാണ് നിലവില്‍ ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്.

എന്നാല്‍ ഇവയില്‍ ഓരോ മോഡലിനും എത്ര ശതമാനം വില വര്‍ധിക്കുമെന്ന കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മോഡലും വേരിയന്റും അനുസരിച്ച് വിലയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം. അടുത്തിടെ ടൊയോട്ടയുടെ ലക്ഷ്വറി ബ്രാന്‍ഡായ ലെക്സസ് ഇന്‍പുട് ചെലവ് വര്‍ധിച്ചുവെന്ന് കാണിച്ച് ES 300h-ന്റെ വില 2 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു.

toyota hyryder

'ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) 2023 ജൂലൈ 5 മുതല്‍ അതിന്റെ മോഡലുകളുടെ വില പുനഃക്രമീകരിച്ചതായി പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവ് ഭാഗികമായി നികത്തുന്നതിനാണ് ഈ വര്‍ധനവ് ആവശ്യമായി വന്നത്. ഉപഭോക്തൃ കേന്ദ്രീകൃത കമ്പനി എന്ന നിലയില്‍ വിപണിയുടെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കള്‍ക്ക് ചെലവ് കൂടുന്നത് വഴിയുണ്ടാകുന്ന ആഘാതം വളരെ കുറവാണെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്' കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം ടൊയോട്ട ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം മെയില്‍ കാര്‍ നിര്‍മാതാക്കള്‍ 60,000 രൂപ വരെ വില കൂട്ടിയിരുന്നു. ടൊയോട്ടയുടെ എല്ലാ മോഡലുകളെയും വില വര്‍ധനവ് ബാധിച്ചിരുന്നു. ടൊയോട്ടയുടെ മിക്ക വാഹനങ്ങള്‍ക്കും ഒരു മാസം മുതല്‍ 4 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്.

Toyota Innova HyCross

ഹിറ്റ് ഹൈബ്രിഡ് മോഡലുകളായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഇന്നോവ ഹൈക്രോസും കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കണം. ഇരു ഹൈബ്രിഡ് കാറുകള്‍ക്കും വമ്പന്‍ ഡിമാന്‍ഡാണ്. ഹൈക്രോസിന്റെ ടോപ് വേരിയന്റുകളുടെ ബുക്കിംഗ് ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. 18.82 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ് ഹൈക്രോസിന്റെ എക്‌സ്‌ഷോറൂം വില. ഹൈക്രോസ് കിട്ടാത്തവര്‍ വിഷമിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ദിവസം ഹൈക്രോസിന്റെ മാരുതി റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ വിപണിയില്‍ എത്തിയിരുന്നു.

24.79 ലക്ഷം മുതല്‍ 28.42 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്. ഹൈക്രോസില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഡിസൈന്‍ മാറ്റങ്ങളുമായാണ് ഇന്‍വിക്‌റ്റോ എത്തുന്നത്. സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനില്‍ മാത്രം വാഗ്ദാനം ചെയ്യുന്ന ഇന്‍വിക്‌റ്റോയില്‍ നിന്ന് ADAS അടക്കം ചില ഫീച്ചറുകള്‍ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25,000 രൂപ ടോക്കണ്‍ തുകയില്‍ ഇന്‍വിക്‌റ്റോയുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. വൈകാതെ തന്നെ ഡെലിവറി ആരംഭിക്കും.

More from DriveSpark

Article Published On: Friday, July 7, 2023, 8:30 [IST]
English summary
Toyota announced price hike across its vehicle range with effect from july 5
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X