റെക്കോർഡുകൾ തകർത്ത് ടൊയോട്ട; 2023 മെയിൽ വിറ്റഴിച്ചത് 20,410 യൂണിറ്റുകൾ

ഇന്ത്യൻ വാഹന വിപണിയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) വീണ്ടും വളരെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. 2023 മെയ് മാസത്തിൽ കമ്പനി 20,410 യൂണിറ്റുകളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം അതായത് 2022 -ൽ ഇതേ കാലയളവിൽ കമ്പനി വിറ്റഴിച്ച 10,216 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 110 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തി.

ഇവികളിലേക്ക് പൂർണ്ണമായും ചുവടു വെയ്ക്കുന്നതിന് മുമ്പ് ലാർജ് സെഗ്‌മെന്റ് കാറുകൾക്കും ഹൈബ്രിഡ് കാറുകൾക്കുമിടയിലായിരുന്നു ടൊയോട്ട കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹൈബ്രിഡ് കാർ വിഭാഗത്തെ പരിഗണിച്ചു കൊണ്ട് ടൊയോട്ട അടുത്തിടെ അർബൻ ക്രൂയിസർ ഹൈറൈഡർ ഇന്നോവ ഹൈക്രോസ് എന്നീ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ചു.

2023 മെയിൽ റെക്കോർഡുകൾ തകർത്ത് ടൊയോട്ട

ഇതുവരെ ജാപ്പനീസ് വാഹന ഭീമന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ക്യുമുലേറ്റീവ് വിൽപ്പന കണക്കുകളാണ് ഇത് എന്നതും ശ്രദ്ധേയമാണ്. മൊത്തം 19,379 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റത്, കൂടാതെ ഏകദേശം 1,031 യൂണിറ്റ് അർബൻ-ക്രൂയിസർ ഹൈറൈഡർ എസ്‌യുവികൾ കയറ്റുമതിയും ചെയ്തു. 2023 ഏപ്രിലിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ടൊയോട്ടയ്ക്ക് 32 ശതമാനം വളർച്ചയുണ്ടായി എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2023 -ലെ ആദ്യ അഞ്ച് മാസങ്ങളിൽ 42 ശതമാനം വളർച്ച കൈവരിച്ചുകൊണ്ട് TKM ഒരു പോസിറ്റീവ് പെർഫോമൻസ് റൺ തന്നെ തുടരുന്നു. ഈ കാലയളവിൽ ടൊയോട്ട 82,763 യൂണിറ്റുകളാണ് വിറ്റത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 58,505 യൂണിറ്റുകളുടെ വിൽപ്പനയെ ഏകദേശം കാൽലക്ഷം യൂണിറ്റുകൾക്ക് മറികടന്നു.

2023 മെയിൽ റെക്കോർഡുകൾ തകർത്ത് ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ 20,410 യൂണിറ്റുകളുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന എന്ന പെർഫോമെൻസ് റിപ്പോർട്ട് ചെയ്തുകൊണ്ട് പുതിയ മാനങ്ങൾ കൈവരിച്ചിരിക്കുകയാണ് എന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു. ഈ ഒരു ഫ്ലോ നിലനിർത്താൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് കമ്പനി മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അർബൻ ക്രൂയിസർ ഹൈറൈഡർ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ് തുടങ്ങിയ ടൊയോട്ടയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ തങ്ങളുടെ സെഗ്‌മെന്റുകളിൽ ശക്തമായ സെയിൽസ് മൊമെന്റം നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊയോട്ടയുടെ മുൻനിര ഓഫ്-റോഡ് ട്രക്കായ ഹൈലക്‌സിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും ഈ അവസരത്തിൽ സൂദ് എടുത്തു കാട്ടി.

2023 മെയിൽ റെക്കോർഡുകൾ തകർത്ത് ടൊയോട്ട

സാധാരണ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന കാറുകൾ ടൊയോട്ടയ്ക്ക് തങ്ങളുടെ മോഡൽ നിരയിൽ ഉണ്ട്. ഫോർച്യൂണർ, ഇന്നോവ, അർബൻ ക്രൂയിസർ, ഗ്ലാൻസ, ഹൈലക്‌സ്, ലെജൻഡർ, കാംറി, വെൽഫയർ തുടങ്ങിയ കാറുകൾക്കൊപ്പം, ടൊയോട്ടയ്‌ക്ക് എല്ലാ വിഭാഗത്തിൽ പെട്ടവർക്കുമായി ഒരു കാർ ഉണ്ട്.

ഈ ഡിമാൻഡ് സ്കെയിൽ കാരണം, നിർമ്മാതാക്കൾ തങ്ങളുടെ ബിദാദി പ്രൊഡക്ഷൻ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി. അതിനാൽ ഒരു പുതിയ കാറിന്റെ കാത്തിരിപ്പ് കാലയളവ് അല്ലെങ്കിൽ സ്പെയർ പാർട്സിന്റെ ലഭ്യത ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് കസ്റ്റമേർസിന്റെ ആവശ്യങ്ങൾ പരിഹരിക്കാനും മെച്ചപ്പെടുത്താനുമാണ് ഈ പുതിയ നീകംക ലക്ഷ്യമിടുന്നത്.

ടൊയോട്ട വാഹനങ്ങളുടെ വിശ്വാസ്യതയും ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിലുള്ള വിശ്വാസവുമാണ് വിൽപ്പന കണക്കുകളിലെ വർധന പ്രതിഫലിപ്പിക്കുന്നത്. ഈ നേട്ടം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലെ മുൻനിര പ്ലെയർ എന്ന നിലയിൽ ടൊയോട്ടയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ബ്രാൻഡിന് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും അർപ്പണ ബോധവും ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, June 1, 2023, 19:48 [IST]
English summary
Toyota clocks over 20410 unit sales in 2023 may breaking records
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X