ഹൈക്രോസ് ട്രെൻഡിംഗ് തന്നെ; ബൾക്ക് ഡെലിവറികളുമായി ടൊയോട്ട ഡീലർ

ടൊയോട്ട ഇന്നോവയുടെ പുതുതലമുറയായ ഹൈക്രോസിന് ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാഹനം വൈവിധ്യമാർന്നതും നൂതനവുമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. അഞ്ചാം തലമുറ സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം, മോണോകോക്ക് ഫ്രെയിം, TNGA 2.0 ലിറ്റർ ഫോർ സിലണ്ടർ ഗ്യാസോലിൻ എഞ്ചിൻ എന്നിവ ചേർത്താണ് ഹൈക്രോസ് നിർമ്മിച്ചിരിക്കുന്നത്.

മൈലേജിനൊപ്പം നൂതന സാങ്കേതികവിദ്യയും സുഖസൗകര്യവുമുള്ള ഒരു മികച്ച പാക്കേജാണ് ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് ബെറ്റർ ഡ്രൈവിംഗ് എക്സ്പീരിയൻസിനായി ശക്തമായ പെർഫോമെൻസും വേഗത്തിലുള്ള ആക്സിലറേഷനും വാഗ്ദാനം ചെയ്യുന്നു. TKM -നെ സംബന്ധിച്ചിടത്തോളം, ബ്രാൻഡിന്റെ പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനും ടൊയോട്ടയുടെ സസ്റ്റേയ്നബിൾ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഹൈക്രോസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹൈക്രോസ് ട്രെൻഡിംഗ് തന്നെ; ബൾക്ക് ഡെലിവറികളുമായി ടൊയോട്ട ഡീലർ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉപഭോക്താക്കൾ പുതിയ ഇന്നോവ ഹൈക്രോസ് സ്വന്തമാക്കിത്തുടങ്ങിയിരിക്കുകയാണ്. മാസങ്ങൾക്കുമുമ്പ് ബുക്കിംഗ് ആരംഭിച്ചിരുന്നുവെങ്കിലും ഡെലിവറികൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. ഇന്നോവ ഹൈക്രോസ് ഉടമകളുടെ ആദ്യ ബാച്ച് ഇപ്പോൾ പല പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നും ഡെലിവറി സ്വീകരിക്കുകയാണ്.

അടുത്തിടെ, ഒരു ടൊയോട്ട ഡീലർ പുതിയ ഇന്നോവ ഹൈക്രോസിന്റെ ബൾക്ക് ഡെലിവറി നടത്തി. ഡീലർ എല്ലാ ഫസ്റ്റ് ബാച്ച് ഉടമകളെയും ഷോറൂമിലേക്ക് ക്ഷണിക്കുകയും അവർക്കെല്ലാം അന്നുതന്നെ പുതിയ കാർ ഹാൻഡ് ഓവർ ചെയ്യുകയും ചെയ്തു. പുതിയ ഇന്നോവ ഹൈക്രോസിന്റെ ബൾക്ക് ഡെലിവറിയെക്കുറിച്ചുള്ള ഈ വീഡിയോ പങ്കിടുന്നതിന് കാർ ജിഗ്യാസു എന്ന ചാനലാണ്.

ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇന്നോവയുടെ അഞ്ചാം തലമുറ സെൽഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റം ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജ് നൽകുന്നു. കൂടാതെ ഇൻസ്റ്റൻഡ് ആക്സിലറേഷൻ, എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാനുള്ള കഴിവ്, ഹൈ റൈഡ് ക്വാളിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം (THS) അടങ്ങിയ TNGA 2.0 -ലിറ്റർ എഞ്ചിനും 137 kW (186 PS) പരമാവധി പവർ ഔട്ട്പുട്ട് പുറപ്പെടുവിക്കാൻ ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായാണ് ഇന്നോവ ഹൈക്രോസ് വരുന്നത്. TNGA 2.0 ലിറ്റർ എഞ്ചിൻ ഗ്യാസോലിൻ മോഡലുകൾ 128 kW (174 PS) ഔട്ട്പുട്ട് നൽകുന്നു. ഹൈക്രോസ് SVEV -ക്ക് സഞ്ചരിക്കുന്ന ദൂരത്തിന്റെ 40 ശതമാനവും പ്രവർത്തിക്കുന്ന സമയത്തിന്റെ 60 ശതമാനവും ഇലക്ട്രിക് (ഇവി) അല്ലെങ്കിൽ സീറോ എമിഷൻ മോഡിൽ പ്രവർത്തിപ്പിക്കാൻ കഴിയും.

ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്സ്റ്റീരിയർ ഡിസൈനിൽ പനോരമിക് സൺറൂഫ്, ഗൺ മെറ്റൽ ഫിനിഷുള്ള ഫ്രണ്ട് ഗ്രില്ല്, ഓട്ടോ ഹൈ ബീം ഫംഗ്ഷനുള്ള ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നു. ഫസ്റ്റ് ഇൻ സെഗ്‌മെന്റ് ഡ്യുവൽ ഫംഗ്‌ഷൻ ഡേടൈം റണ്ണിംഗ് ലൈറ്റ് (DRLs) ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഉയർത്തിയ ബോണറ്റ് ലൈൻ, വലിയ ഹെക്സഗണൽ ഗ്രില്ല്, വൈഡ് ബമ്പർ, കർവ്വ്ഡ് റിയർ എൻഡ്, ചെറിയ ഓവർഹാംഗുകളുള്ള വലിയ ടയറുകൾ എന്നിവ വാഹനത്തിന് ടഫ് & റഗ്ഗഡ് രൂപം നൽകുന്നു.

ഇന്നോവ ഹൈക്രോസ് ഇന്റീരിയർ ഫീച്ചറുകളിലൂടെ പരമാവധി സുഖവും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. പാഡിൽ ഷിഫ്റ്റും ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്ഷനും അനായാസമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു. ഡ്യുവൽ സോൺ എയർകണ്ടീഷണർ ഓരോ യാത്രക്കാരനും കൂളായി ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇലക്‌ട്രോക്രോമിക് ഇന്നർ റിയർ വ്യൂ മിററും (EC IRVM) റിയർ റിട്രാക്റ്റബിൾ സൺഷേഡും വാഹനത്തിനുള്ളിൽ സൗകര്യം വർധിപ്പിക്കുന്നു. വലിയ TFT മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ വാഹനത്തിന്റെ കണ്ടീഷനെക്കുറിച്ച് അപ്പ്ഡേറ്റുകൾ നൽകുന്നു. ഹൈക്രോസിന്റെ ഡാർക്ക് ചെസ്റ്റ്നട്ട് ക്വിൽറ്റഡ് സോഫ്റ്റ്-ടച്ച് ലെതർ സീറ്റുകൾ, മെറ്റാലിക് ബിറ്റുകൾ, ഇൻഡയറക്ട് ബ്ലൂ ആംബിയന്റ് ലൈറ്റിംഗ് എന്നിവ ക്യാബിൻ ഫീൽ മെച്ചപ്പെടുത്തുന്നു.

റെയ്സ്ഡ് ഐ പോയിന്റ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ അധിക കംഫർട്ട് നൽകുന്നു. പവർഡ് ഓട്ടോമൻ രണ്ടാം നിര സീറ്റുകളും മൾട്ടി-സോൺ എസിയും പിൻ സീറ്റുകളെ വളരെ എൻജോയബിളായ എക്സ്പീരിയൻസാക്കുന്നു. ഫ്ലാറ്റ് ഫ്ലോർ ഡിസൈൻ, ലോംഗ് വീൽബേസ്, പ്ലാറ്റ്ഫോം വിഡ്ത്ത് എൻഹാൻസ്മെന്റ് എന്നിവ യാത്രക്കാർക്കും ലഗേജുകൾക്കും മതിയായ സ്പെയ്സ് നൽകുന്നു. പവർ ബാക്ക് ഡോറും ടിൽറ്റ് ഡൗൺ സീറ്റുകളും സൗകര്യപ്രദമാണ്. 10.1 ഇഞ്ച് ഡിസ്‌പ്ലേയുമായി വരുന്ന ഇൻഫോടെയിൻമെന്റ് സിസ്റ്റം ഡ്രൈവിംഗ് ഫീൽ മെച്ചപ്പെടുത്തിയിരിക്കുന്നു. iConnect സാങ്കേതികവിദ്യ കാറിന്റെയും സ്മാർട്ട്ഫോണിന്റെയും സുഗമമായ ഇന്റഗ്രേഷൻ സാധ്യമാക്കുന്നു, കൂടാതെ JBL പ്രീമിയം സ്പീക്കർ സിസ്റ്റം ഹൈ ക്വാളിറ്റി ഓഡിയോ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Monday, February 6, 2023, 20:10 [IST]
English summary
Toyota dealer commences bulk delivery for hycross mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X