10 ലക്ഷത്തിന് താഴെ ടൊയോട്ട എംപിവി! ഇന്ത്യ കാത്തിരിക്കുന്ന കാര്‍ അടുത്ത മാസമെത്തും

വമ്പന്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള ധാരണകളുടെ ഫലമായി ഇന്ത്യന്‍ വാഹന വിപണി ഇപ്പോള്‍ നിരവധി ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പുകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ജാപ്പനീസ് വാഹന ഭീമന്‍മാരായ ടൊയോട്ടയും സുസുക്കിയുമാണ് ഇതില്‍ മുന്‍പന്തിയിലുള്ളത്. ഇതിനോടകം ഇരുബ്രാന്‍ഡുകളില്‍ നിന്നായി മൂന്ന് ജോഡി വാഹനങ്ങള്‍ ഇത്തരത്തില്‍ പിറവി കൊണ്ടു.

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മാരുതി സുസുക്കി റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോ ആണ് അതിലെ ഏറ്റവും പുതിയ അവതാരം. ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തത്തിന്റെ ഫലമായി വിറ്റാര ബ്രെസ-അര്‍ബന്‍ ക്രൂയിസര്‍, ബലേനോ-ഗ്ലാന്‍സ, ഗ്രാന്‍ഡ് വിറ്റാര-അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നിവ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യയില്‍ എത്തിയത് ഇവ മാത്രമാണ്. മാരുതി സുസുക്കി സെലേറിയോ വിറ്റ്സ് എന്ന പേരില്‍ ടൊയോട്ട വിവിധ വിദേശ വിപണിയില്‍ വില്‍ക്കുന്നുണ്ട്.

toyota rumion

ഒപ്പം മാരുതി സുസുക്കി സിയാസ് സെഡാന്‍ കാര്‍ 'ബെല്‍റ്റ' എന്ന പേരിലും ടൊയോട്ട കുപ്പായമണിഞ്ഞു. നമ്മള്‍ മുകളില്‍ പറഞ്ഞ മൂന്ന് ജോഡികളിലൊന്നും റീബാഡ്ജിംഗ് പരിപാടിഅവസാനിക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാരുതി സുസുക്കിയില്‍ നിന്നുള്ള രണ്ട് റീബാഡ്ജ്ഡ് മോഡലുകള്‍ കൂടി ഈ വര്‍ഷം ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനിരിക്കുകയാണ്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മാരുതിയുടെ ബെസ്റ്റ് സെല്ലര്‍ മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ എര്‍ട്ടിഗ 'റൂമിയോണ്‍' എന്ന പേരില്‍ ടൊയോട്ട അടുത്ത മാസം വിപണിയില്‍ എത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയടക്കം ചില വിദേശ വിപണികളില്‍ ഇതേ പേരില്‍ എര്‍ട്ടിഗ റീബാഡ്ജ് ചെയ്ത് ടൊയോട്ട വില്‍ക്കുന്നുണ്ട്. ഇന്നോവ ശ്രേണിയുടെ ബലത്തില്‍ എംപിവി സെഗ്‌മെന്റ് ഭരിക്കുന്നത് ടൊയോട്ടയാണ്. എന്നാല്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഒരു ടൊയോട്ട എംപിവി ഇന്ന് ലഭ്യമല്ല.

toyota rumion

ഏകദേശം 20 ലക്ഷം രൂപ മുടക്കിയാല്‍ മാത്രമേ ഇന്നോവ സ്വന്തമാക്കാന്‍ സാധിക്കൂ. ഏകദേശം 8.8 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലായിരിക്കും റൂമിയോണ്‍ ടൊയോട്ട വിപണിയില്‍ എത്തിച്ചേക്കുക. ആകര്‍ഷകമായ വിലയില്‍ ടൊയോട്ട എംപിവി ലഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഇടിച്ചു കയറുമെന്ന ആത്മവിശ്വാസമാണ് ഈ നീക്കത്തിന് പിന്നില്‍. ഈ വില നിലവാരത്തില്‍ പുതിയ ഒരുപറ്റം കസ്റ്റമേഴ്‌സിനെ കൂടി തങ്ങളുടെ കൂടാരത്തിലേക്ക് ആകര്‍ഷിക്കാനും ടൊയോട്ടക്കാകും.

ടൊയോട്ട ഇതിനകം തന്നെ ഇന്ത്യയില്‍ റൂമിയോണ്‍ എന്ന പേരിന് വ്യാപാരമുദ്ര ചാര്‍ത്തിയിട്ടുണ്ട്. അതിനാല്‍ പുതിയ എംപിവിക്ക് റൂമിയോണ്‍ എന്ന് തന്നെ പേര് ലഭിക്കാനാണ് സാധ്യത. എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ചില്ലറ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ടൊയോട്ടയുടെ ഡിസൈനര്‍മാര്‍ എംപിവിയില്‍ വരുത്തും. എംപിവിയുടെ ഇന്റീരിയറുകളും അതേപടി തുടരും. 7 സീറ്റര്‍ ലേഔട്ടിലാകും റൂമിയോണ്‍ വരിക.

103 bhp പവറും 138 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അതേ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരിക്കും റൂമിയോണിന് തുടിപ്പേകുക. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും ഉണ്ടായേക്കുക. ദക്ഷിണാഫ്രിക്കയില്‍ ടൊയോട്ട റൂമിയോണില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഗ്ദാനം ചെയ്യുന്നത്. എര്‍ട്ടിഗയെ പോലെ റൂമിയോണിലും ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്‌തേക്കും.

2023 ഓട്ടോ എക്‌സ്പായില്‍ മാരുതി അവതരിപ്പിച്ച മോഡലാണ് ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവി. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി പണിതിറക്കിയ ഈ കാര്‍ ആയിരിക്കും ടൊയോട്ട എംബ്ലവുമായി വിപണിയില്‍ എത്താന്‍ പോകുന്ന രണ്ടാമത്തെ മാരുതി കാര്‍. ടൊയോട്ട ഇതിനകം 'ടൈസര്‍' എന്ന പേര് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. പുതിയ കാറിന് ഈ പേര് ലഭിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല.

maruti fronx

ടൊയോട്ട ഇതിനകം വില്‍ക്കുന്ന ഗ്ലാന്‍സയില്‍ ഫ്രോങ്ക്‌സില്‍ കാണുന്ന മിക്ക സവിശേഷതകളും ഉള്ളതിനാല്‍ കാര്യം കൂടുതല്‍ എളുപ്പമാകും. കൂപ്പെ പ്രൊഫൈലും ബോഡി ക്ലാഡിംഗുമടക്കം ചില കൂട്ടിച്ചേര്‍ക്കലുകള്‍ മതിയാകും. ബമ്പര്‍, ലൈറ്റിംഗ്, അലോയ് വീല്‍ എന്നിവയിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ഫ്രോങ്ക്‌സിന് തുടിപ്പേകുന്ന അതേ 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാകും ടൊയോട്ട കാറിലും വരിക.

ഈ എഞ്ചിന്‍ 89 bhp പവറും 113 Nm ടോര്‍ക്കും വികസിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാകും എഞ്ചിന്‍ ജോടിയാക്കുക. ഇതിനൊപ്പം 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫര്‍ ചെയ്‌തേക്കും. ഈ എഞ്ചിന്‍ 99 bhp പവറും 147.6 Nm ടോര്‍ക്കും നല്‍കും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമായേക്കും.

അങ്ങനെയെങ്കില്‍ ടെയോട്ടയുടെ ലൈനപ്പില്‍ ടര്‍ബോ എഞ്ചിന്‍ ഓഫര്‍ ചെയ്യുന്ന ആദ്യ കാറാകും ഇത്. ഫ്രോങ്ക്‌സിനെപ്പോലെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പിലും സിഎന്‍ജി പതിപ്പ് വാഗ്ദാനം ചെയ്‌തേക്കും. ഈ വര്‍ഷം ദീപാവലിക്ക് കാര്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കാം. ഏതായാലും റീബാഡ്ജ് പതിപ്പുകള്‍ വെച്ച് മോഡല്‍ നിര വിപുലപ്പെടുത്തുന്ന ടൊയോട്ട ഈ ഉത്സവ സീസണില്‍ വില്‍പ്പന ഉയര്‍ത്താന്‍ ഉറച്ച് തന്നെയാണ് എത്തുന്നത്.

More from DriveSpark

Article Published On: Wednesday, July 26, 2023, 19:45 [IST]
English summary
Toyota ertiga mpv to launch in august rebadged fronx may introduced by diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X