ഈ മോഡലുകൾക്ക് ഇനി പൊള്ളുന്ന വില; ടൊയോട്ടയുടെ ഇരുട്ടടി
ടൊയോട്ട തങ്ങളുടെ ലൈനപ്പിലെ മോഡലുകൾക്ക് 5,000 മുതൽ 60,000 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്. വൻ വിൽപ്പനയുളളതും ജനപ്രിയ മോഡലുകളുമായ അർബൻ ക്രൂയിസർ ഹൈറൈഡർ,ഇന്നോവ ഹൈക്രോസ്, ഗ്ലാൻസ,കാമറി എന്നിവയ്ക്കാണ് കമ്പനി വില കൂട്ടിയിരിക്കുന്നത്. നിർമാണത്തിന് വരുന്ന ചിലവുകൾ വർധിച്ചതിൻ്റെ ഭാഗമായിട്ടായിരിക്കാം വില കൂട്ടിയതെന്ന് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഫോർച്യൂണർ, ഹൈലക്സ്, വെൽഫയർ, അത് പോലെ തന്നെ അടുത്തിടെ വീണ്ടും അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റ എന്നീ മോഡലുകൾക്കൊന്നും വില വർധനവ് ഉണ്ടായിട്ടില്ല. ഗ്ലാൻസയ്ക്ക് 5000 രൂപയാണ് വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസിൻ്റെ കാര്യം നോക്കിയാൽ ഹൈബ്രിഡ് മോഡലുകൾക്ക് മാത്രമാണ് വില വർധിപ്പിച്ചിരിക്കുന്നത്.

ഹൈറൈഡറിന് 2,000 മുതൽ 60,000 രൂപ വരെ വില ഉയർന്നിട്ടുണ്ട്. എൻട്രി ലെവൽ എസ് ഹൈബ്രിഡ് വേരിയൻ്റിന് പരമാവധി 60,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്, മറ്റ് രണ്ട് ഹൈബ്രിഡ് വേരിയന്റുകൾക്ക് ഓരോന്നിനും 25,000 രൂപ വീതവും വർധിപ്പിച്ചിട്ടുണ്ട്. മൈൽഡ്-ഹൈബ്രിഡ് വേരിയന്റുകൾ നോക്കുകയാണെങ്കിൽ, ബേസ് E ട്രിമ്മിന് പരമാവധി 25,000 രൂപയും എസ് ട്രിമ്മിന് 20,000 രൂപയും വില വർധിപ്പിക്കുമ്പോൾ G, V ട്രിമ്മുകൾക്ക് 2,000 രൂപയുമാണ് കുറഞ്ഞിരിക്കുകയാണ്.
ഹൈബ്രിഡ് വേരിയൻ്റുകൾക്ക് മാത്രമാണ് വർധനവ് എങ്കിലും ഇന്നോവ ഹൈക്രോസിന് 27,000 രൂപയുടെ വില വർധനയുണ്ട്. VX, VX(O), ZX, ZX(O) ഹൈബ്രിഡ് വേരിയന്റുകൾക്കെല്ലാം ഇപ്പോൾ 27,000 രൂപ കൂടുതലാണ്. വാസ്തവത്തിൽ, 2022 ഡിസംബറിൽ ലോഞ്ച് ചെയ്തതിന് ശേഷം ഇന്നോവ ഹൈക്രോസിന്റെ ഹൈബ്രിഡ് വേരിയൻ്റുകൾക്ക് രണ്ടാമത്തെ തവണയാണ് വില കൂട്ടുന്നത്., ഈ വർഷം മാർച്ചിൽ ടൊയോട്ട ഇതിനകം തന്നെ 75,000 രൂപ വില വർദ്ധിപ്പിച്ചിരുന്നു. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയൻ്റുകളുടെ വിലകൾ ആദ്യ വില വർധവിന് ശേഷം പിന്നീട് ഒരു വർധനവ് ഉണ്ടായിട്ടില്ല.

കാര്യം ചെറിയ തുകയാണെങ്കിലും ഗ്ലാൻസയുടെ എല്ലാ വേരിയൻ്റുകൾക്കും ഒരേപോലെ 5,000 രൂപയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ ഗ്ലാൻസയുടെ വില 6.71 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ്. അതേസമയം, കാമറിക്ക് 46,000 രൂപ വർധിച്ച് വാഹനത്തിൻ്റെ വില, ഇപ്പോൾ 45.71 ലക്ഷം രൂപയിലെത്തി നിൽക്കുകയാണ്.
ഇന്ന് ഇന്ത്യ 5G വേഗതയില്‍ പായുമ്പോള്‍ കസ്റ്റമര്‍ എക്‌സ്പീരിയന്‍സിന്റെ കാര്യത്തില്‍ ഒരുപടി കൂടി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (Toyota Kirloskar Motor). അതിന്റെ ഭാഗമായി വീല്‍സ് ഓണ്‍ വെബ് (WOW) എന്ന പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സെയില്‍സ് പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് ടൊയോട്ട. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ടൊയോട്ട കാര്‍ ബുക്ക് ചെയ്യുമ്പോഴും വാങ്ങുമ്പോഴും ഡെലിവറി ചെയ്യുമ്പോഴും ഒരു എന്‍ഡ് ടു എന്‍ഡ് വെര്‍ച്വല്‍ എക്‌സ്പീരിയന്‍സ് സാധ്യമാക്കുന്നു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ടൊയോട്ട മോഡലുകള്‍ സ്വന്തം വീട് അടക്കമുള്ള അവരുടെ ഇഷ്ടപ്പെട്ട സ്ഥലത്ത് നിന്ന് ബുക്ക് ചെയ്യാനും വാങ്ങാനും ഡെലിവറി ചെയ്യാനും WoW പ്രാപ്തമാക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ ടൊയോട്ട അറിയിച്ചു. ആരംഭത്തില്‍ കര്‍ണാടകയിലെ ബെംഗളൂരുവിലെ ഉപഭോക്താക്കള്‍ക്കായിരിക്കും ടൊയോട്ട WOW സേവനം അനുഭവിച്ചറിയാന്‍ സാധിക്കുക. ഡിജിറ്റല്‍ സ്പെയ്സിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു ബിസിനസ് ടു കസ്റ്റമര്‍ (B2C) പ്ലാറ്റ്ഫോമാണ് WOW.
ടൊയോട്ടയുടെ മുഖമുദ്ര തന്നെ വിശ്വാസ്യതയാണെല്ലോ. തത്സമയ ബുക്കിംഗ് സ്റ്റാറ്റസ് ലഭ്യമായതിനാല്‍ WOW സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് നല്‍കുന്നു. ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്ക് കാറിന്റെ എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, കളര്‍ ഓപ്ഷനുകള്‍, വേരിയന്റുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ കണ്ട് അടുത്തറിയാന്‍ സാധിക്കും. ഒപ്പം തന്നെ ആക്‌സസറികള്‍, സര്‍വീസ് പാക്കേജുകള്‍, വിപുലീകൃത വാറണ്ടി എന്നിവ പോലുള്ള മൂല്യവര്‍ധിത സേവനങ്ങളും തിരഞ്ഞെടുക്കാം.


Click it and Unblock the Notifications








