കാത്തിരുന്ന്... കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

ഇന്ത്യയില്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കുകള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് മാരുതി സുസുക്കിയടക്കമുള്ള വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഫോക്കസ് എസ്‌യുവികളിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കരുത്തില്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി പുറത്തിറക്കിയിരുന്നു.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

ഒപ്പം തന്നെ ടൊയോട്ടയില്‍ നിന്നുള്ള ബാഡ്ജ് എന്‍ജിനിയറിംഗ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും വിപണിയില്‍ എത്തി. ഈ രണ്ട് മോഡലുകള്‍ക്കും വിപണിയില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ന് നമ്മുടെ നിരത്തുകളില്‍ ഇവ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ വളരെ ചുരുങ്ങിയ നാളുകൊണ്ടാണ് രണ്ട് മോഡലുകളും ജനപ്രിയമായി മാറിയതെന്ന് പറയാം.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

എന്നാല്‍ ഈ രണ്ട് എസ്‌യുവികളില്‍ ഒന്ന് വാങ്ങാന്‍ പദ്ധതിയിട്ട ഒരാളാണ് നിങ്ങളെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. രണ്ട് കാറുകളുടെയും കാത്തിരിപ്പ് കാലയളവ് ഇപ്പോള്‍ കൂടിയിട്ടുണ്ട്. കാത്തിരിക്കണം എന്ന് പറഞ്ഞാല്‍ എത്ര കാലം കാത്തിരിക്കണമെന്നായിരിക്കും ചോദ്യം. എന്നാല്‍ അത് ഏകദേശം 15 മാസം അതായത് ഒന്നേകാല്‍ വര്‍ഷത്തോളം വരും. ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ചാണ് കാത്തിരിപ്പ് കാലയളവ് വ്യത്യാസപ്പെടുന്നത്.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

ഗ്രാന്‍ഡ് വിറ്റാരയുടെ കാര്യമെടുത്താല്‍ നമ്മള്‍ വണ്ടി വാങ്ങുന്ന നഗരത്തിന് അനുസരിച്ചും വെയിറ്റിംഗ് പീരിയഡിന് മാറ്റമുണ്ടാകും. ചില മെട്രോ നഗരങ്ങളില്‍ ഗ്രാന്‍ഡ് വിറ്റാരക്ക് 9 മാസമാണ് കാത്തിരിപ്പ് കാലയളവ്. എന്നാല്‍ അത് മേഖലകള്‍ക്ക് അനുസരിച്ച് രണ്ടര മാസം മുതല്‍ 9 മാസം വരെ വ്യത്യാസപ്പെടാം. ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ളത്. അതേസമയം നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വണ്ടി നേരെ പോയി വാങ്ങിയാല്‍ മതി.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

ടെയോട്ട ഹൈറൈഡറിനാണ് താരതമ്യം ചെയ്യുമ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍. ഈ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് 15 മാസമാണ്. സ്‌ട്രേംഗ് ഹൈബ്രിഡ് പതിപ്പ് കൈയ്യില്‍ കിട്ടാന്‍ 6 മുതല്‍ 7 മാസം വരെ കാത്തിരുന്നാല്‍ മതി. E, S, G, V എന്നീ വേരിയന്റുകളിലായാണ് ടൊയോട്ട ഹൈറൈഡര്‍ ഓഫര്‍ ചെയ്യുന്നത്. ഇതില്‍ G വേരിയന്റിനാണ് 15 മാസം കാത്തിരിപ്പ് കാലയളവ്. അതേസമയം ഇതിന്റെ ഓട്ടോമറ്റിക് പതിപ്പ് കിട്ടാന്‍ രണ്ട് മാസം മതി.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

മോഡലിന്റെ ടോപ് സ്‌പെക് വേരിയന്റിന്റെ ഡെലിവറിക്കായി 10 മാസമാണ് കാത്തിരിക്കേണ്ടത്. അതേ സമയം ഇതിന്റെയും ഓട്ടോമറ്റിക് രണ്ട് മാസം കൊണ്ട് ലഭിക്കും. എസ്‌യുവിയുടെ AWD വേരിയന്റിന്റെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസത്തിനും നാല് മാസത്തിനും ഇടയിലാണ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും ഒരേ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. രണ്ട് എസ്‌യുവികള്‍ക്കും മൈല്‍ഡ് ഹൈബ്രിഡ്, സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ കരുത്ത് പകരുന്ന എസ്‌യുവിയുടെ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 103 bhp പവറും 136 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമറ്റിക് ട്രാന്‍സ്മിഷനുകളുമായി ജോടിയാക്കിയിരിക്കുന്നു.

1.5 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി ബന്ധിപ്പിച്ച സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമാണ് രണ്ടാമത്തേത്. ഈ സംവിധാനത്തില്‍ പെട്രോള്‍ എഞ്ചിന്‍ ഇലക്ട്രിക് മോട്ടറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

93 bhp പവറും 122 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഈ എഞ്ചിന്‍ ഒരു eCVT ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെയും ടൊയോട്ട ഹൈറൈഡറിന്റെയും മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ വേരിയന്റുകളില്‍ AWD ഫീച്ചര്‍ ലഭ്യമാണ്. ഇരുമോഡലുകളും ഫീച്ചര്‍ സമ്പന്നമാണെന്ന കാര്യവും എടുത്ത് പറയണം. സണ്‍റൂഫ്, ഡ്യുവല്‍ ടോണ്‍ ലെതര്‍ അപ്‌ഹോള്‍സ്ട്രി, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് അതില്‍ ചിലത്.

കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്

സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന്റെ ബലത്തില്‍ എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന മോഡലുകളായി ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും മാറുന്നു. ലിറ്ററിന് 28 കിലോമീറ്റര്‍ മൈലേജാണ് ഇരുമോഡലുകളും അവകാശപ്പെടുന്നത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ വില 10.45 ലക്ഷം രൂപയില്‍ (എക്‌സ്‌ഷോറൂം) നിന്ന് തുടങ്ങി 19.65 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ ഉയരുന്നു. അതേസമയം ടെയോട്ട ഹൈറൈഡറിന്റെ വില 10.48 ലക്ഷം രൂപയിലാണ് (എക്‌സ്‌ഷോറൂം) തുടങ്ങുന്നത്. ഇത് 18.99 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) വരെ പോകുന്നു.

Article Published On: Wednesday, January 25, 2023, 10:55 [IST]
English summary
Toyota hyryder and maruti grand vitara suvs waiting period gone up to 15 months in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X