ഇന്നോവ ക്രിസ്റ്റയുടെ അതേ വിലയില്‍ വാങ്ങാം ഈ കിടിലന്‍ 7 സീറ്റര്‍ എസ്‌യുവികള്‍

പതിവുകള്‍ തെറ്റിച്ച് ഇന്ന് രണ്ട് ഇന്നോവ മോഡലുകളാണ് ഒരേ സമയം വിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം മുന്‍ഗാമിയായ ഇന്നോവ ക്രിസ്റ്റയും അങ്കത്തട്ടലിണ്ട്. അടുത്തിടെയാണ് ക്രിസ്റ്റ ഡീസലിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില ടൊയോട്ട പ്രഖ്യാപിച്ചത്. ഡീസല്‍ എഞ്ചിനും മാനുവല്‍ ഗിയര്‍ബോക്‌സും മാത്രം വാഗ്ദാനം ചെയ്യുന്ന ക്രിസ്റ്റ എല്ലാ ഉപഭോക്താക്കള്‍ക്കും അനുയോജ്യമാണെന്ന് പറയാന്‍ പറ്റില്ല.

19.99 ലക്ഷം രൂപ മുതല്‍ 25.43 ലക്ഷം രൂപ വരെയാണ് ക്രിസ്റ്റയുടെ എക്‌സ്‌ഷോറൂം വില. ഇതേ വിലയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്ന 7 സീറ്റര്‍ ഡീസല്‍ എസ്‌യുവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന എന്‍ട്രി പ്രൈസ് ക്രിസ്റ്റക്കാണ്.

toyota innova crysta

19.99 ലക്ഷം രൂപയാണ് GX വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 19.98 ലക്ഷം രൂപക്ക് കിട്ടുന്ന എന്‍ട്രി ലെവല്‍ സഫാരി ഡാര്‍ക്ക് തൊട്ടടുത്ത് നില്‍ക്കുന്നു. ഒരു ലക്ഷം രൂപക്കുള്ളിലുള്ള തുക കൂടി അധികം മുടക്കിയാല്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ് എന്നിവയുടെ മിഡ്-സ്‌പെക്ക് വേരിയന്റുകള്‍ കിട്ടും. ഏകദേശം അതേ വിലയില്‍ ടോപ് സ്‌പെക് ഡീസല്‍ അല്‍കാസര്‍ സ്വന്തമാക്കാം.

അടുത്ത ക്രിസ്റ്റ വേരിയന്റായ VX 7 സീറ്റര്‍ വാങ്ങാന്‍ ഏകദേശം 4 ലക്ഷം രൂപ കൂടുതല്‍ കൊടുക്കണം. 23.79 ലക്ഷം രൂപയാണ് വില. ഒരു 5000 രൂപ അധികം മുടക്കിയാല്‍ ഇതിന്റെ 8 സീറ്റര്‍ കിട്ടും. സമാനമായ വിലയ്ക്ക് നിങ്ങള്‍ക്ക് ടോപ്പ് സ്‌പെക്ക് ഡീസല്‍ മാനുവല്‍ XUV700 (23.13 ലക്ഷം രൂപ) അല്ലെങ്കില്‍ അതിന്റെ ഡീസല്‍ AWD പതിപ്പും (24.41 ലക്ഷം രൂപ) പരിഗണിക്കാം.

tata safari

അഡ്വഞ്ചര്‍, ഡാര്‍ക്ക്, റെഡ് ഡാര്‍ക്ക് എഡിഷനുകളിലുള്ള സഫാരിയുടെ ടോപ് ഓട്ടോമാറ്റിക്കിന് തൊട്ടുതാഴെയുള്ള വേരിയന്റും വേണമെങ്കില്‍ നോക്കാം. 23.82 ലക്ഷം മുതല്‍ 24.82 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയില്‍ ഈ വേരിയന്റുകള്‍ കിട്ടും. മിഡ്-സ്‌പെക്ക് ഇന്നോവ ക്രിസ്റ്റയുടെ വിലയേക്കാള്‍ ഒരു ലക്ഷം രൂപ കുറച്ച് കൊടുത്താല്‍ ടോപ്പ്-സ്‌പെക്ക് എംജി ഹെക്ടര്‍ പ്ലസ് സ്വന്തമാക്കാം. 22.97 ലക്ഷം രൂപയാണ് ഹെക്ടര്‍ പ്ലസ് ഷാര്‍പ് പ്രോയുടെ വില.

ഇന്നോവ ക്രിസ്റ്റയുടെ ടോപ് സ്‌പെക്ക് വേരിയന്റുകള്‍ക്കും ഇവിടെ പരാമര്‍ശിക്കപ്പെട്ട മറ്റ് 7 സീറ്റര്‍ എസ്‌യുവികളുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളേക്കാള്‍ വില കൂടുതലാണ്. മഹീന്ദ്ര XUV700, ടാറ്റ സഫാരി എന്നിവയുടെ ടോപ്പ് സ്‌പെക്ക് ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റുകളേക്കാള്‍ 50,000 രൂപ അധികം മുടക്കണം. എഞ്ചിനുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡലുകളില്‍ ഏറ്റവും ശക്തമായ ഡീസല്‍ എഞ്ചിനുള്ളത് മഹീന്ദ്ര XUV700 എസ്‌യുവിക്കാണ്.

mahindra xuv700

മഹീന്ദ്ര XUV700-ന്റെ 2.2 ലിറ്റര്‍ എഞ്ചിന്‍ 185 bhp പരമാവധി പവറും 450 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്രിസറ്റയുടെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 150 bhp പവറും 343 Nm ടോര്‍ക്കും നല്‍കുന്നു. 170 bhp പവര്‍ നല്‍കുന്ന 2.2 ലിറ്റര്‍ എഞ്ചിനാണ് ടാറ്റ സഫാരിക്കും എംജി ഹെക്ടര്‍ പ്ലസിനും കരുത്തേകുന്നത്.

ഹ്യുണ്ടായി അല്‍കസാറിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ 115 bhp പവറും 250 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. ഇന്നോവയും ഹെക്ടര്‍ പ്ലസും ഒഴികെ മറ്റെല്ലാ മോഡലുകളും അവരുടെ ഡീസല്‍ യൂണിറ്റുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നു.മഹീന്ദ്ര XUV700, ഹെക്ടര്‍ പ്ലസ്, അല്‍കസാര്‍ എന്നിവ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലും നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കും. പെട്രോള്‍ ഇന്നോവ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നോവ ഹൈക്രോസ് നോക്കാവുന്നതാണ്.

mg hector plus

ഫീച്ചറുകളും സേഫ്റ്റിയും നോക്കിയാല്‍ ഇന്നോവ ക്രിസ്റ്റ മുമ്പുണ്ടായിരുന്ന അതേ ഫീച്ചര്‍ സജ്ജീകരണങ്ങളോടെയാണ് എത്തുന്നത്. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, 8 വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ബാഗുകള്‍, ABS, EBD, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ (VSC), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ പെടുന്നു.

ടൊയോട്ട ഇന്നോവയുടെ വിലയില്‍ കിട്ടുന്ന ടാറ്റ സഫാരി എസ്‌യുവിയില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, വെന്റിലേറ്റഡ് പവര്‍ അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ, ഫോര്‍വേഡ് കൊളീഷൻ വാണിംഗ്, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫീച്ചറുകളും സുരക്ഷക്കായുണ്ട്.

മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഫീച്ചറുകള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ ഡ്യുവല്‍ ഇന്റഗ്രേറ്റഡ് 10.25 ഇഞ്ച് ഡിസ്പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 7 എയര്‍ബാഗുകള്‍, ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ADAS ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

hyundai alcazar

14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പവര്‍ഡ് ടെയില്‍ഗേറ്റ്, 6 എയര്‍ബാഗുകള്‍, EBD, ABS, TPMS എന്നിവ ലഭിക്കും. ESC, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയാണ് എംജി ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ വാഗ്ദാനം ചെയ്യുന്നത്. ക്രിസ്റ്റയേക്കാള്‍ കൂടുതല്‍ വിലയുള്ള ഹെക്ടര്‍ പ്ലസിന്റെ ടോപ് എന്‍ഡ് വേരിയന്റില്‍ മാത്രമേ ADAS വാഗ്ദാനം ചെയ്യുന്നുള്ളൂ.

ഹ്യുണ്ടായി അല്‍കാസര്‍ 10.25 ഇഞ്ച് ഡ്യുവല്‍ ഡിസ്പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് എത്തുന്നത്. ആറ് എയര്‍ബാഗുകള്‍, VSM, ESC, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, TPMS, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളുണ്ട്. ഇന്നോവ ക്രിസ്റ്റയ്‌യുടെ അതേ വിലയില്‍ നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ബദല്‍ ചോയ്‌സുകളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്.

നിങ്ങളുടെ ഇതരമാര്‍ഗങ്ങളാണിവ. പട്ടികപ്പെടുത്തിയ എസ്‌യുവികള്‍ നൂതന സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണ്. എന്നാല്‍ അവ ഒരു മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ അല്ലെന്ന കാര്യം ഓര്‍മയിലുണ്ടാവണം. നിലവില്‍ നിങ്ങള്‍ കാര്‍ വാങ്ങാന്‍ ഒരുങ്ങുകയാണെങ്കില്‍ എംപിവികളുടെ രാജാവിനെ കൂടെ കൂട്ടുമോ അതേ ഏതെങ്കിലും ഒരു 7 സീറ്റര്‍ എസ്‌യുവി വാങ്ങുമോ. നിങ്ങളുടെ ഉത്തരമറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സില്‍ രേധപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Monday, May 8, 2023, 15:00 [IST]
English summary
Toyota innova crysta 7 seater alternatives at same price you can consider
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X