ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
ടൊയോട്ട പ്രേമികൾക്ക് വളരെ സന്തോഷമുളള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അത് മറ്റൊന്നുമല്ല ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് ഉടൻ തന്നെ കമ്പനി പുറത്തിറക്കാനുളളപദ്ധതികൾ ആരംഭിച്ചു കഴിഞ്ഞു എന്നതാണ്. ക്രിസ്റ്റയുടെ ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു എന്ന് കമ്പനി അറിയിച്ചിരുന്നുവെങ്കിലും വാഹനത്തിൻ്റെ ലോഞ്ച് എന്നായിരിക്കുമെന്ന കാര്യത്തിൽ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പ് വീണ്ടും വരുമ്പോൾ കുറച്ച് പ്രത്യേകതകളും ഉണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതായത് പുതിയതായി വരുന്ന ഇന്നോവ ക്രിസ്റ്റ ഡീസൽ പതിപ്പിൽ മാത്രമേ ലഭ്യമാകുകയുളളു. പെട്രോൾ പതിപ്പ് ഉണ്ടായിരിക്കില്ല എന്ന് ചുരുക്കം. പെട്രോൾ പതിപ്പ് ഇനി മുതൽ ഇന്നോവ ഹൈക്രോസിൽ മാത്രമായിരിക്കും ലഭ്യമാകുകയുളളു എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അത് പോലെ തന്നെ പുതിയ ഇന്നോവ ക്രിസ്റ്റയിൽ മാനുവൽ ഗിയർബോക്സ് മാത്രമായിരിക്കും കമ്പനി നൽകുക. മുൻപതിപ്പിൽ ഉളളത് പോലെയുളള ഓട്ടോമാറ്റിക് ഗിയർബോക്സ് പുത്തൻ ഇന്നോവയിൽ കമ്പനി നൽകുന്നില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് വളരെ സജീവമാണ്, മിക്ക ഔട്ട്‌ലെറ്റുകളിലും ഏപ്രിൽ അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് ഇത് വരെ ഉളള റിപ്പോർട്ടുകൾ അനുസരിച്ച് പറയാൻ സാധിക്കുന്നത്.
വീണ്ടും വിപണിയിലേയ്ക്ക് എത്തിക്കുന്ന ഇന്നോവ ക്രിസ്റ്റ ഡീസലിന് എക്സ്ഷോറൂം വില ഏകദേശം 20 ലക്ഷം രൂപ തൊട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടോപ്പ്-സ്പെക്ക് ഇന്നോവ ക്രിസ്റ്റ ZX ന് ഏകദേശം 27 ലക്ഷം രൂപ വില വരാനാണ് സാധ്യത. എന്നാൽ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് ലൈനപ്പ് VX വേരിയന്റിന് 24.01 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് പുതിയ ഹൈബ്രിഡ് ഹൈക്രോസ് ഉപഭോക്താവിൻ്റെ കൈയിൽ എത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചത്. 18.3 ലക്ഷം മുതല്‍ 28.97 ലക്ഷം രൂപ വരെയാണ് എംപിവിയുടെ വില നീളുന്നത്. G, GX, VX, ZX, ZX (O) എന്നിങ്ങനെ ആകെ അഞ്ച് ട്രിമ്മുകള്‍ ഇതില്‍ ലഭ്യമാണ്. VX, ZX, ZX (O) ട്രിം ലെവലുകള്‍ക്കൊപ്പം ഹൈബ്രിഡ് ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്നാം തലമുറ ഇന്നോവയായ ഹൈക്രോസിന് വിപണിയില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. വില അറിയാന്‍ പോലും കാത്തിരിക്കാതെ നിരവധിയാളുകള്‍ കാര്‍ ബുക്ക് ചെയ്തു. ചില സ്ഥലങ്ങളില്‍ എംപിവിയുടെ കാത്തിരിപ്പ് കാലയളവ് 6 മാസം വരെയായിരുന്നു.
ഇപ്പോള്‍ ലോഞ്ച് കഴിഞ്ഞ് ഏകദേശം ഒരു മാസം പിന്നിടുമ്പോള്‍ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 12 മാസത്തിനടുത്താണ്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ പുതുതായി എത്തിയ സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റവുമായി എത്തിയ വാഹനമായതിനാല്‍ തന്നെ ഹൈക്രോസ് ലോഞ്ചിന് മുമ്പേ തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 186 bhp കരുത്ത് പകരുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇന്നോവ ഹൈക്രോസിന് തുടിപ്പേകുന്നത്. ഇ-ഡ്രൈവ് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ഹൈബ്രിഡ് പവര്‍ട്രെയിനിനൊപ്പം എംപിവി മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കുമെന്നും ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. എംപിവിയുടെ ഇന്ധനക്ഷമതയാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ലിറ്ററിന് 21.2 കിലോമീറ്റര്‍ മൈലേജാണ് കാറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്നോവ ഹൈക്രോസിന്റെ അകത്തളം അതിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ സ്‌പേഷ്യസാണ്. ഡാര്‍ക്ക് ചെസ്റ്റ്നട്ട് ഡ്യുവല്‍ ടോണ്‍ ഡാഷ്ബോര്‍ഡ്, സോഫ്റ്റ് ടച്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, 7-ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 360 ഡിഗ്രി ക്യാമറ വ്യൂ, സബ്വൂഫറോടുകൂടിയ 9-സ്പീക്കര്‍ ജെബിഎല്‍ സിസ്റ്റം, മെമ്മറി ഫംഗ്ഷനോടുകൂടിയ 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്വില്‍റ്റഡ് പാറ്റേണിലുള്ള ഡാര്‍ക്ക് ചെസ്റ്റ്‌നട്ട് ലെതര്‍ സീറ്റുകള്‍, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ ഫീച്ചറുകളുടെ നിര വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറുകള്‍ അള്‍ട്രാ പ്രീമിയം ആണെന്ന് പറയാം.
എന്നാല്‍ ഇപ്പോള്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആഭ്യന്തര വിപണിയില്‍ ഇന്നോവ ഹൈക്രോസിന്റെയും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെയും സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് താല്‍ക്കാലികമായി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മോഡലുകളുടെ വളരെ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവും വിതരണം പരിമിതമായതുമാണ് ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ കാരണമെന്നാണ് ഡീലര്‍ തലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. പുതിയ ഇന്നോവ ഹൈക്രോസിന്റെ സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ മാത്രമേ ഇപ്പോള്‍ റിസര്‍വ് ചെയ്യാനാകൂ.


Click it and Unblock the Notifications








