ടൊയോട്ടയുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ; എട്ട് സീറ്റർ വാഹനങ്ങൾക്ക് ഇനി പ്രൈവറ്റ് രജിസ്ട്രേഷൻ

ടൊയോട്ട തങ്ങളുടെ ജനപ്രിയ എംപിവികളായ ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും എട്ട് സീറ്റർ പതിപ്പുകൾ അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ചില സമീപകാല റിപ്പോർട്ടുകൾ നിർമ്മാതാക്കളുടെ പദ്ധതികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയേക്കാം. ടൊയോട്ടയുടെ പ്ലാനുകളെ തകിടമറിച്ചേക്കാവുന്ന തരത്തിൽ എട്ട് സീറ്റുള്ള വാഹനങ്ങൾ സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നത് നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ഈ തീരുമാനമനുസരിച്ച്, എട്ട് സീറ്റുള്ള വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കോ ടാക്സികളായോ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, സ്വകാര്യ വാഹനങ്ങളായി രജിസ്ട്രേഷൻ നടക്കില്ല. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പരിവാഹൻ വെബ്‌സൈറ്റ് 2023 മെയ് 22 മുതൽ എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റിക്വസ്റ്റുകൾ സ്വകാര്യ വാഹനങ്ങളായി സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്.

ടൊയോട്ടയുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ

എന്നിരുന്നാലും, ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ടാക്സികളായോ കൊമേർഷ്യൽ വാഹനങ്ങളായോ ഇപ്പോഴും ഇവയുടെ രജിസ്ട്രേഷൻ അനുവദനീയമാണ്. എട്ടോ അതിലധികമോ സീറ്റുകളുള്ള വാഹനങ്ങൾക്കായി, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വ്യക്തമാക്കിയിട്ടുള്ളതുപോലെ, "ട്രാൻസ്പോർട്ട്" വിഭാഗത്തിന് കീഴിൽ കേന്ദ്ര സർക്കാർ "ഓമ്‌നിബസ്" എന്ന പുതിയ ക്യാറ്റഗറി/ വിഭാഗം സൃഷ്ടിച്ചിട്ടുണ്ട്.

"ഓമ്‌നിബസ്" വിഭാഗത്തിൽ പെടുന്ന വാഹനങ്ങൾ ആനുവൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് വിധേയമാക്കേണ്ടതുണ്ട് എന്നതും ശ്രദ്ധിക്കണം. കേന്ദ്ര സർക്കാരിന്റെ ഈ സമീപകാല തീരുമാനം കണക്കിലെടുക്കുമ്പോൾ, ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും എട്ട് സീറ്റർ പതിപ്പുകൾക്കായി ടൊയോട്ട തങ്ങളുടെ പദ്ധതിയുമായി എങ്ങനെ മുമ്പോട്ട് പോകുമെന്ന് കണ്ടറിയണം.

ടൊയോട്ടയുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ

നിലവിൽ, രണ്ട് എംപിവികളും സ്റ്റാൻഡേർഡ് ഏഴ് സീറ്റർ കോൺഫിഗറേഷനുമായാണ് വിൽപ്പനയ്ക്ക് എത്തുന്നത്, അതേസമയം ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മിഡിൽ റോയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ ലേയൗട്ടും ഇരു മോഡലുകളും വാഗ്ദാനം ചെയ്യുന്നു. രണ്ട് എംപിവികളുടെയും എട്ട് സീറ്റർ പതിപ്പുകൾ, മെച്ചപ്പെടുത്തിയ സീറ്റിംഗുകളും മൂന്ന് യാത്രക്കാരെ സൈഡ് ബൈ സൈഡായി ഉൾക്കൊള്ളാൻ മൂന്നാം നിരയിൽ അധിക സ്പെയ്സും നൽകാനായി സജ്ജിമാക്കും.

എന്നിരുന്നാലും, സർക്കാരിന്റെ പുതിയ വിധി കാരണം, സ്വകാര്യ വ്യക്തികൾക്ക് പ്രൈവറ്റ് ആവശ്യങ്ങൾക്കായി ഈ പതിപ്പുകൾ വാങ്ങാൻ കഴിയില്ല. പകരം, എട്ട് സീറ്റർ വേരിയന്റുകൾ കൊമേർഷ്യൽ ആവശ്യങ്ങൾക്കോ ക്യാബ് ഓപ്പറേറ്റർമാർക്കോ മാത്രമായി പരിമിതപ്പെടുത്തും. ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും എട്ട് സീറ്റർ പതിപ്പുകൾ ലൈനപ്പിലുടനീളം ലഭ്യമാകുമോ അതോ ബേസ് സ്പെക്ക് വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുമോ എന്നതും ഇനി കണ്ടറിയാം.

ടൊയോട്ടയുടെ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ

സാധാരണഗതിയിൽ, ക്യാബ് ഓപ്പറേറ്റർമാരോ കൊമേർഷ്യൽ ഫ്ലീറ്റ് ഉടമകളോ ആണ് ബേസ് സ്പെക്ക് വേരിയന്റുകൾ തിരഞ്ഞെടുക്കുന്നു, കുറഞ്ഞ ചെലവിൽ എംപിവികളുടെ ഉപയോഗത്തിനും പ്രായോഗികതയ്ക്കും ഈ അടിസ്ഥാന പതിപ്പ് മുൻഗണന നൽകുന്നു. ഇന്നോവ ക്രിസ്റ്റയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം എംപിവിയായിട്ടാണ് ഇന്നോവ ഹൈക്രോസിനെ ടൊയോട്ട അവതരിപ്പിച്ചത്.

2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 2.0 ലിറ്റർ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് യൂണിറ്റുമായി രണ്ട് പവർട്രെയിൻ കോൺഫിഗറേഷനുകൾ എംപിവി വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, ഇന്നോവ ക്രിസ്റ്റ 2.4 ലിറ്റർ എഞ്ചിൻ ഉൾക്കൊള്ളുന്ന ഒരു ഡീസൽ യൂണിറ്റുമായി മാത്രം ടൊയോട്ട് വീണ്ടും പുറത്തിറക്കി, ഇത് നിലവിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രം ലഭ്യമാണ്. എന്നാൽ എട്ട് സീറ്റർ മോഡലുകൾ ടാക്സി/ ഫ്ലീറ്റ് ഓപ്പറ്റർമാർക്കായി ടൊയോട്ട അവതരിപ്പിച്ചാൽ വിപണിയിൽ അവ വൻ ഹിറ്റായിരിക്കും എന്നതിൽ സംശയം ഒന്നുമില്ല.

More from DriveSpark

Article Published On: Monday, June 5, 2023, 19:22 [IST]
English summary
Toyota innova crysta hycross 8 seater models can be regestered only in commercial category
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X