Toyota Innova Crysta എംപിവിക്ക് ആയുസ് നീട്ടി കിട്ടി; നിര്‍ത്തലാക്കുന്നത് എന്നാണെന്ന് അറിയാം...

മള്‍ട്ടിപര്‍പ്പസ് വാഹന (MPV) സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ടൊയോട്ട ഇന്നോവയുടെ (Toyota Innova) മൂന്നാം തലമുറ പതിപ്പായ ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) കഴിഞ്ഞ വര്‍ഷമാണ് നിരത്തിലെത്തിയത്. പുതിയ മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍ മുന്‍ഗാമിയെ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന പതിവ് ടൊയോട്ട തെറ്റിച്ചത് ഇന്നോവ ക്രിസ്റ്റയുടെ (Toyota Innova Crysta) കാര്യത്തിലായിരുന്നു. ഇന്നോവ നെയിംപ്ലേറ്റിന് കീഴില്‍ ഒന്നല്ല രണ്ട് മോഡലുകള്‍ വില്‍പ്പനക്കെത്തിച്ച് ഈ വര്‍ഷം ഫെബ്രുവരിയില്‍ ടൊയോട്ട ചരിത്രം തിരുത്തി.

പുതിയ തലമുറ എത്തിയപ്പോള്‍ ക്വാളിസും ആദ്യ തലമുറ ഇന്നോവയും വഴിമാറിക്കൊടുത്ത പോലെ ക്രിസ്റ്റയെ അത്ര എളുപ്പം പിന്‍വലിക്കാന്‍ ടെയോട്ടക്ക് മനസ്‌വന്നില്ല. നിലവില്‍ സെഗ്‌മെന്റില്‍ ഒപ്പത്തിനൊപ്പം പോരാടുകയാണ് ക്രിസ്റ്റയും ഹൈക്രോസും. രണ്ട് എംപിവികള്‍ക്കും വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡാണ്. 2016-ലാണ് ഇന്നോവ ക്രിസ്റ്റ ലോഞ്ച് ചെയ്തത്. അന്ന് മുതല്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്കിടയിലും ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കിടയിലും ജനപ്രിയമാണ് ക്രിസ്റ്റ.

toyota innova crysta front design

ഇന്നോവ ക്രിസ്റ്റയുടെ ഭാവി സംബന്ധിച്ച് ഇപ്പോള്‍ സുപ്രധാനമായ ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ഭാവി നീട്ടിക്കിട്ടിയതായും 2025 വരെ കാര്‍ ഉത്പാദനത്തിലുണ്ടാകുമെന്നുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇന്നോവ ഹൈക്രോസ് സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതിനാലാണ് ടൊയോട്ട ട്രെന്‍ഡ് നിലനിര്‍ത്താനും രണ്ട് മോഡലുകള്‍ ഒരുമിച്ച് വില്‍ക്കാനുമുള്ള ഒരു പ്രധാന കാരണം. ഫീച്ചറുകളുടെ നീണ്ട നിര, പെട്രോള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ കാരണം ഇത് പോപ്പുലറായി.

ഡീസല്‍ എഞ്ചിനും പരുക്കന്‍ സ്വഭാവവും കാരണമാണ് ക്രിസ്റ്റ ഫ്‌ലീറ്റ് മാര്‍ക്കറ്റിലെ ജനപ്രിയനായത്. വമ്പന്‍ ഡിമാന്‍ഡ് കാരണം പുനരവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയ്ക്കും ഇന്നോവ ഹൈക്രോസിനുമായി 60,000-ത്തിലധികം ഓര്‍ഡറുകള്‍ ടൊയോട്ട തീര്‍പ്പാക്കാനുണ്ട്. ഹൈക്രോസിനൊപ്പം വിപണിയിലുണ്ടെന്ന് കരുതി ക്രിസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകുമെന്ന് കരുതരുത്. ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്.

toyota innova crysta front view

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ഇത് വാങ്ങാം. ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവയുണ്ട്.

കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകളും ക്രിസ്റ്റയില്‍ കാണാം. ഫ്‌ലീറ്റ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ് ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് മുകളില്‍ പറഞ്ഞുവല്ലോ. എങ്കിലും വ്യക്തിഗത ഉപഭോക്താക്കളും ഇന്നോവ ക്രിസ്റ്റ തേടി ധാരാളമായി എത്തുന്നുണ്ടെന്നാണ് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നത്.

ഡ്രൈവിംഗ് ക്രേസ് ഉള്ളവര്‍ക്കാണ് ഇന്നോവ ക്രിസ്റ്റ ഡീസലിനോട് താല്‍പര്യം കാണിച്ചെത്തുന്നത്. 2022 നവംബറിലാണ് ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിയത്. ഇന്നോവയുടെ പേര് മോശമാക്കാതെ ഹൈക്രോസും മികച്ച ബുക്കിംഗുകള്‍ നേടിയെടുത്തു. ഇപ്പോള്‍ ഹൈക്രോസിന്റെ ഡെലിവറികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ടോപ് സ്‌പെക് വേരിയന്റുകള്‍ക്ക് മാരക ഡിമാന്‍ഡ് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തായി ബുക്കിംഗ് നിര്‍ത്തിവെക്കേണ്ട സാഹചര്യം വരെ വന്നു.

സെമികണ്ടക്ടര്‍ ക്ഷാമത്തില്‍ നിന്ന് ജാപ്പനീസ് വാഹന ഭീമന്‍മാര്‍ പൂര്‍ണമായി കരകയറിയിട്ടില്ലെന്ന് വേണം കരുതാന്‍. ZX, ZX (O) എന്നീ ഹൈക്രോസ് വേരിയന്റുകളുടെ വില്‍പ്പനയെ ആണ് ഇത് പ്രതികൂലമായി ബാധിച്ചത്. ഇതോടെയാണ് ഇന്നോവ ഹൈക്രോസിന്റെ ZX, ZX (0) ട്രിമ്മുകളുടെ ബുക്കിംഗ് നിര്‍ത്തിവെച്ചത്. 24 മാസം അതായത് രണ്ട് വര്‍ഷത്തിലധികമാണ് ഈ വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടത്.

ബുക്കിംഗുകള്‍ സുഗമമായി തീര്‍പ്പാക്കാനായി ടൊയോട്ട ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്നോവ മോഡലുകള്‍ക്കുള്ള ഓര്‍ഡര്‍ ബാക്ക്ലോഗ് തടയുന്നതിനും കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിനുമായി ടൊയോട്ട അതിന്റെ കാര്‍ നിര്‍മാണ ശാലയില്‍ ഒരു ഷിഫ്റ്റ് കൂടി ചേര്‍ത്തിരിക്കുകയാണ്. ചിപ്പ് ക്ഷാമം കുറവില്ലായിരുന്നുവെങ്കില്‍ ഡെലിവറി വേഗത്തിലാക്കാന്‍ ടൊയോട്ട അധിക ഷിഫ്റ്റുകള്‍ നേരത്തെ തന്നെ ഏര്‍പ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നോവ ക്രിസ്റ്റയുടെ ഉത്പാദനം നിര്‍ത്താന്‍ ടൊയോട്ട നേരത്തെ പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ചിപ്പ് ക്ഷാമം പുതിയ ഇന്നോവ ഹൈക്രോസിനെ ബാധിച്ചതിനാല്‍ 2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ മുന്‍ഗാമിയെ കൂടി നിലനിര്‍ത്താന്‍ ടൊയോട്ട നിര്‍ബന്ധിതരായി. രണ്ട് മോഡല്‍ വിപണിയിലുണ്ടായിട്ടും ക്രിസ്റ്റയുടെ ഡിമാന്‍ഡിന് ഇടിവില്ലാത്തതിനാല്‍ ഒരു വര്‍ഷം കൂടി ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ടൊയോട്ട തുരുമാനിക്കുകയായിരുന്നു. 2016 മുതല്‍ 2022 ഡിസംബര്‍ വരെ ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം ഇന്നോവ ക്രിസ്റ്റയാണ് വിറ്റഴിച്ചത്. ഇത് തന്നെ ഈ മോഡല്‍ ഇന്ത്യക്കാര്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.

Article Published On: Monday, April 24, 2023, 13:56 [IST]
English summary
Toyota innova crysta production likely to end by 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X