23 കി.മീ മൈലേജുള്ള എംപിവിക്കായി 'കൂട്ടയിടി'! ഡിമാന്‍ഡ് മുതലെടുക്കാനുള്ള ടൊയോട്ടയുടെ തന്ത്രം കൊള്ളാം!

എംപിവി സെഗ്‌മെന്റിലെ രാജാക്കന്‍മാരായ ടൊയോട്ട ഇന്നോവയുടെ പുതുതലമുറ പതിപ്പായ ഹൈക്രോസും (Toyota Innova HyCross) വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരിച്ചതിനാല്‍ തന്നെ മികച്ച ഇന്ധനക്ഷമതയാണ് കാര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. എംപിവിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകള്‍ക്കായി ജനം ഇരച്ചെത്തുകയാണ്.

ലിറ്ററിന് 23 കിലോമീറ്ററിന് മുകളിൽ ഇന്ധനക്ഷമത പറയുന്ന ഹൈബ്രിഡ് മോഡലുകൾക്കുള്ള കനത്ത ഡിമാൻഡ് കാരണം ബുക്കിങ് വരെ നിർത്തിവെക്കേണ്ട സാഹചര്യം വന്നിരുന്നു. ഇതിനിടെ പെട്രോള്‍ GX വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ലിമിറ്റഡ് എഡിഷന്‍ നിശബ്ദമായി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. 20.07 ലക്ഷത്തിനും 20.22 ലക്ഷം രൂപക്കും ഇടയിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് GX ലിമിറ്റഡ് എഡിഷന്റെ എക്‌സ്-ഷോറൂം വില.

toyota innova hycross imited edition gx trim

പുതുതായി പുറത്തിറക്കിയ ഇന്നോവ ഹൈക്രോസ് GX ലിമിറ്റഡ് എഡിഷന് സ്റ്റാന്‍ഡേര്‍ഡ് GX ട്രിമ്മിനെക്കാള്‍ 40,000 രൂപയാണ് അധികമായി മുടക്കേണ്ടത്. അകത്തും പുറത്തും നിരവധി സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളോടെയാണ് ഈ സ്‌പെഷ്യല്‍ എഡിഷന്റെ വരവ്, നിലവില്‍, ടൊയോട്ട പ്രീമിയം കളര്‍ ഓപ്ഷനായി പ്ലാറ്റിനം വൈറ്റിനൊപ്പം ഏഴ്, എട്ട് സീറ്റിംഗ് ലേയൗട്ടുകളില്‍ GX വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ഇത് GX ട്രിമ്മിനുള്ളില്‍ നാല് വകഭേദങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട ഇന്നോവ ഹൈക്രോസിനും ഈ ലിമിറ്റഡ് എഡിഷനൊപ്പം ഇതേ എണ്ണത്തിലുള്ള വേരിയന്റുകള്‍ ലഭിക്കുന്നു, ഏഴ്, എട്ട് സീറ്റിംഗിനൊപ്പം നോണ്‍ പ്ലാറ്റിനം വൈറ്റ്, പ്ലാറ്റിനം വൈറ്റ് എന്നിവയാണ് ഓപ്ഷനിലുള്ളത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷനിലെ ഈ സൗന്ദര്യവര്‍ദ്ധക നവീകരണങ്ങളില്‍ ചിലത് എംപിവിയുടെ വേരിയന്റ് റേഞ്ചില്‍ GX-ന് മുകളില്‍ സ്ഥാനം പിടിക്കുന്ന VX ട്രിമ്മില്‍ നിന്നുള്ളതാണെന്നതാണ് ശ്രദ്ധേയം.

toyota innova hycross imited edition gx trim

വളരെ മിനിമലായ അപ്ഡേറ്റുകളാണ് ലിമിറ്റഡ് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ നടപ്പാക്കിയിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ മധ്യഭാഗത്ത് ഇപ്പോള്‍ കുറുകെ ഒരു ക്രോം ഗാര്‍ണിഷ് ലഭിക്കുന്നു. ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ പുതിയ ഫോക്‌സ് സില്‍വര്‍ പെയിന്റ് ചെയ്ത സ്‌കിഡ് പ്ലേറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 9500 രൂപ അധികമായി നല്‍കിയാല്‍ പ്ലാറ്റിനം വൈറ്റ് എക്സ്റ്റീരിയര്‍ പെയിന്റ് ഷേഡ് തിരഞ്ഞെടുക്കാം.

GX ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഉയര്‍ന്ന ട്രിമ്മുകളില്‍ കാണപ്പെടുന്ന ബമ്പര്‍ ഗാര്‍ണിഷുകളും വലിയ അലോയ് വീലുകളും പോലുള്ള ചില സവിശേഷതകള്‍ ഈ വേരിയന്റില്‍ കാണാന്‍ സാധിക്കില്ല. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX ലിമിറ്റഡ് എഡിഷന്റെ ക്യാബിനിലാണ് കാര്യമായ നവീകരണം വരുത്തിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിലും ഡോര്‍ ട്രിമ്മുകളിലും ഇപ്പോള്‍ ആഡംബരപൂര്‍ണമായ സോഫ്റ്റ്-ടച്ച്, ചെസ്റ്റ്‌നട്ട് ബ്രൗണ്‍ ഫിനിഷ് ഉണ്ട്.

toyota innova hycross imited edition gx trim interior

മുമ്പ് വിലയേറിയ VX ട്രിമ്മിനായി കരുതിവച്ചിരുന്ന ഒരു ഫീച്ചറാണിത്. വിന്‍ഡോ കണ്‍ട്രോളുകള്‍ക്ക് ചുറ്റുമുള്ള ഫോക്‌സ് വുഡ് ട്രിം ഇന്റീരിയറിന് ചാരുത പകരുന്നു. സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ഫിനിഷ് ലഭിക്കുന്ന ഫാബ്രിക് സീറ്റ് കവറുകള്‍ മൊത്തത്തിലുള്ള മൊഞ്ച് കൂട്ടുന്നു. ലിമിറ്റഡ് എഡിഷന്‍ മോഡല്‍ 7 സീറ്റര്‍, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ വരുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമായിരിക്കും. സാധാരണ GX ട്രിമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവയല്ലാതെ മറ്റ് മാറ്റങ്ങള്‍ ഇല്ല.

പവര്‍ട്രെയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ ലിമിറ്റഡ് എഡിഷന്‍ വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡ് GX ട്രിമ്മില്‍ കാണപ്പെടുന്ന 2.0-ലിറ്റര്‍, നാചുറലി ആസ്പിറേറ്റഡ്, മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് വരുന്നത്. 172 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ഒരു CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം GX ലിമിറ്റഡ് എഡിഷനില്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ള സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുന്നില്ല.

toyota innova hycross imited edition gx trim

താരതമ്യേന ജനപ്രീതി കുറഞ്ഞ നോണ്‍-ഹൈബ്രിഡ് വേരിയന്റിനെ എംപിവി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിച്ച് ആകര്‍ഷകമാക്കാനാണ് ടൊയോട്ട ഹൈക്രോസ് GX ലിമിറ്റഡ് എഡിഷനിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX ലിമിറ്റഡ് എഡിഷന്‍ ഡിസംബര്‍ വരെയോ സ്റ്റോക്കുകള്‍ തീരുന്നത് വരെയോ മാത്രമായിരിക്കും വാങ്ങാന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Tuesday, November 21, 2023, 12:34 [IST]
English summary
Toyota innova hycross gx limited edition launched in india price updates specs powertrain details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X