GX ബുക്ക് ചെയ്ത് ബോറടിച്ച് ഇരുക്കുവാണോ? 40,000 രൂപ കൂടുതൽ അടച്ചാൽ ഹൈക്രോസിന്റെ ഈ സ്പെഷ്യൽ എഡിൻ സ്വന്തമാക്കാം

ടൊയോട്ട ഇന്നോവ സബ് ബ്രാൻഡിനുള്ളിൽ, വേരിയന്റ് ലൈനപ്പിൽ ഏറ്റവും ജനപ്രിയമായ ചോയ്‌സ് 'GX' ട്രിം ആണെന്ന് തോന്നുന്നു. GX പതിപ്പ് അടിസ്ഥാനമാക്കിയുള്ള ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷൻ ടൊയോട്ട അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇപ്പോൾ, GX ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷനും നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

അകത്തും പുറത്തും നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങളോടെയാണ് ഈ സ്പെഷ്യൽ എഡിഷന്റെ വരവ്, നോർമൽ മോഡലിനേക്കാൾ 40,000 രൂപ ഇതിന് അധിക ചെലവും വരും എന്നതും ശ്രദ്ധേയമാണ്. നിലവിൽ, ടൊയോട്ട പ്രീമിയം കളർ ഓപ്ഷനായി പ്ലാറ്റിനം വൈറ്റിനൊപ്പം ഏഴ്, എട്ട് സീറ്റിംഗ് ലേയൗട്ടുകളിൽ GX വേരിയന്റ് വാഗ്ദാനം ചെയ്യുന്നു.

ഇന്നോവ ഹൈക്രോസിന് പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

ഇത് GX ട്രിമ്മിനുള്ളിൽ നാല് വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസിനും ഈ ലിമിറ്റഡ് എഡിഷനൊപ്പം ഇതേ എണ്ണത്തിലുള്ള വേരിയന്റുകൾ ലഭിക്കുന്നു, ഏഴ്, എട്ട് സീറ്റിംഗിനൊപ്പം നോൺ പ്ലാറ്റിനം വൈറ്റ്, പ്ലാറ്റിനം വൈറ്റ് എന്നിവയാണ് ഓപ്ഷനിലുള്ളത്. അതത് GX വേരിയന്റിൽ നിന്ന് ലിമിറ്റഡ് എഡിഷൻ വേരിയന്റിലേക്ക് മാറുമ്പോൾ കൊടുക്കേണ്ടി വരുന്നത് 40,000 രൂപ അധികമാണ്.

ടൊയോട്ട വാഗ്ദാനം ചെയ്യുന്ന കോസ്‌മെറ്റിക് അപ്‌ഡേറ്റുകളിൽ ഈ അധിക വിലയെ ഞായീകരിക്കുന്നതാണ്. ടൊയോട്ട ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷനിലെ ഈ സൗന്ദര്യവർദ്ധക നവീകരണങ്ങളിൽ ചിലത് വേരിയന്റ് റേഞ്ചിൽ എംപിവിയുടെ GX വേരിയന്റിന് മുകളിൽ സ്ഥാനം പിടിക്കുന്ന VX ട്രിമ്മിൽ നിന്നാണ് എന്നത് ശ്രദ്ധേയമാണ്.

ഇന്നോവ ഹൈക്രോസിന് പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

എക്സ്റ്റീരിയറിൽ, ഫ്രണ്ട് ഫാസിയയിൽ വ്യത്യാസങ്ങൾ പ്രകടമാണ്. ഗ്രില്ലിന് ഇപ്പോൾ മധ്യഭാഗത്ത് കുറുകെയുള്ള ഒരു ക്രോം ജുവൽ ഗാർണിഷ് ലഭിക്കുന്നു. സാധാരണ ഹൈക്രോസ് GX -ൽ പെയിന്റ് ചെയ്യാത്ത നോർമൽ ബ്ലാക്ക് ഷെയ്ഡുള്ള ഭാഗത്തിന് പകരം ഫ്രണ്ട് ബമ്പറിന് സിൽവർ ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഈ ലിമിറ്റഡ് എഡിഷനെ മനോഹരമാക്കിക്കൊണ്ട് പിൻ ബമ്പറിലും ഇതേ ഇഫക്റ്റ് നമുക്ക് കാണാം.

അകത്തളത്തിൽ, സാധാരണ GX വേരിയന്റിന് വിരുദ്ധമായി ഒന്നിലധികം വ്യത്യാസങ്ങളും അപ്പ്ഡേറ്റുകളുമുണ്ട്. ചെസ്റ്റ്നട്ട് ഷെയ്ഡുള്ള ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളുമാണ് പ്രധാന വ്യത്യാസം. മുമ്പ് ഇവ ബ്ലാക്ക് ഷെയ്ഡിലായിരുന്നു. ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷന്റെ ഭാഗമായി, VX ട്രിമ്മിന് സമാനമായ സോഫ്റ്റ് ടച്ച് ചെസ്റ്റ്നട്ട് പ്ലാസ്റ്റിക്ക് പാർട്സുകൾ ഡാഷ്‌ബോർഡിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

ഇന്നോവ ഹൈക്രോസിന് പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

ഡോർ പാഡുകൾക്ക് ഇപ്പോൾ നോർമൽ GX -നേക്കാൾ കൂടുതൽ മികച്ചതായി തോന്നുന്ന ഒരു വുഡ് ഫിനിഷ് ഇഫക്റ്റ് ഇവയ്ക്ക് ലഭിക്കുന്നു. ഇവയൊഴികെ, സീറ്റ് അപ്‌ഹോൾസ്റ്ററി ഇപ്പോൾ ടൊയോട്ട VX ട്രിമ്മിൽ നൽകിയിട്ടുള്ള അതേ പ്ലഷ് യൂണിറ്റുകളാണ്. ഈ സീറ്റ് കവറുകൾക്ക് മധ്യഭാഗത്ത് ബ്രൗൺ നിറവും എഡ്ജുകളിലേക്ക് ബ്ലാക്ക് ഷെയ്ഡുമുള്ള ഡ്യുവൽ ടോൺ ഇഫക്റ്റുണ്ട്. സാധാരണ GX ട്രിമ്മുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും തന്നെയില്ല.

എക്സ്-ഷോറൂം വിലകൾ പരിഗണിക്കുമ്പോഴാണ് ഇന്നോവ ഹൈക്രോസ് ലിമിറ്റഡ് എഡിഷന് നോർമൽ GX -നേക്കാൾ 40,000 രൂപ കൂടുതൽ, ഇത് ഓൺ-റോഡ് വിലയിലേക്ക് വരുമ്പോൾ GX, GX ലിമിറ്റഡ് എഡിഷൻ എന്നിവയ്‌ക്കിടയിലുള്ള വില വ്യത്യാസം ഏകദേശം 70,000 രൂപയോളം ഉയരുന്നു. ഈ ചെറിയ സൗന്ദര്യവർധക മാറ്റങ്ങൾ പിന്നിലെ യാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതായിരുന്നു, ഇത് കൂടുതലും ഒരു ഷോഫർ ഡ്രിവൺ കാറായതിനാൽ പിന്നിൽ കൂടുതൽ പരിഗണ നൽകുന്നത് നല്ലതാണ്.

ഇന്നോവ ഹൈക്രോസിന് പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

മുമ്പത്തെപ്പോലെ, GX ട്രിമ്മിന് ഇപ്പോഴും 10 -സ്റ്റെപ്പ് CVT ഗിയർബോക്‌സ് ചോയ്‌സുമായി വരുന്ന ഒരേയൊരു 2.0 ലിറ്റർ പെട്രോൾ ഓപ്ഷൻ മാത്രമേ ലഭിക്കൂ. പെർഫോമൻസിന്റെ കാര്യത്തിൽ എംപിവി 171 bhp മാക്സ് പവറും 206 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

More from DriveSpark

Article Published On: Wednesday, November 15, 2023, 19:10 [IST]
English summary
Toyota introduced new limited edition based on gx variant for innova hycross
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X