ഇന്ത്യയില്‍ ഇത്രയും കോടീശ്വരന്‍മാരോ! 2.10 കോടി വിലയുള്ള ഈ എസ്‌യുവിയുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട

ടൊയോട്ടയുടെ ഏറ്റവും ജനപ്രിയമായ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളാണ് ലാന്‍ഡ് ക്രൂയിസര്‍. സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം ഇഷ്ടതോഴനാണ് കക്ഷി. കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ അവതരിപ്പിച്ച ഈ മോഡല്‍ ഈ വര്‍ഷം നടന്ന 2023 ഓട്ടോ എക്‌സ്‌പോയിലൂടെ ജാപ്പനീസ് കമ്പനി ഇന്ത്യയിലുമെത്തിച്ചു. അവതരണം മാത്രമല്ല ഓട്ടോ എക്‌സ്‌പോയിലൂടെ കമ്പനി വില പ്രഖ്യാപനവും നടത്തി.

2.10 കോടി രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറക്കിയ കാറിന്റെ ഡെലിവറി ജനുവരി അവസാനവാരം തുടങ്ങിയിരുന്നു. ഇപ്പോള്‍ ടൊയോട്ടയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയെ കുറിച്ചുള്ള ഒരു സുപ്രധാന വാര്‍ത്ത പുറത്ത് വന്നിട്ടുണ്ട്. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) ഇന്ത്യയില്‍ ലാന്‍ഡ് ക്രൂയിസറിന്റെ പുതിയ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്നതാണ് അത്. അതിനെ കുറിച്ച് ചുവടെ നമുക്ക് വിശദമായി നോക്കാം.

toyota land cruiser

ലാന്‍ഡ് ക്രൂയിസറിനെ പോലെ തന്നെ ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, റൂമിയോണ്‍ എന്നീ മോഡലുകളുടെ ചില വേരിയലന്റുകളുടെയും ബുക്കിംഗ് അടുത്തിടെ കമ്പനി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഹൈക്രോസ് എംപിവിയുടെയും ഹൈറൈഡര്‍ എസ്‌യുവിയുടെയും സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളുടെ ബുക്കിംഗ് ആയിരുന്നു നിര്‍ത്തിയത്. അതേസമയം റൂമിയേണ്‍ എംപിവിയുടെ സിഎന്‍ജി പതിപ്പുകളുടെ ബുക്കിംഗ് ജാലകമായിരുന്നു താല്‍ക്കാലികമായി അടച്ചത്.

കനത്ത ഡിമാന്‍ഡ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ വാഹനങ്ങളുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇതേകാരണം കൊണ്ട് തന്നെയാണ് ലാന്‍ഡ് ക്രൂയിസറിന്റെ കാര്യത്തിലും സമാനമായ നടപടി സ്വീകരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ബുക്കിംഗ് എപ്പോള്‍ പുനരാരംഭിക്കുമെന്ന് ബ്രാന്‍ഡ് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ബുക്കിംഗ് ജാലകം വീണ്ടും തുറന്നാല്‍ അത് ഔദ്യോഗികമായി പ്രഖ്യാപിക്കാനിടയുണ്ട്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

toyota land cruiser rear profile

പ്രഷ്യസ് വൈറ്റ് പേള്‍, സൂപ്പര്‍ വൈറ്റ്, ഡാര്‍ക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിട്യൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മൈക്ക എന്നിവയാണ് ഇതിന്റെ എക്‌സ്റ്റീരിയര്‍ നിറങ്ങള്‍. നിരവധി പ്രീമിയം സവിശേഷതകളുമായാണ് നിര്‍മ്മാതാവില്‍ നിന്നുള്ള മുന്‍നിര എസ്‌യുവിയായ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 വരുന്നത്. ഓള്‍-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ അപ്ഹോള്‍സ്റ്ററി, 14 സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സിസ്റ്റം തുടങ്ങിയവ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ലാന്‍ഡ് ക്രൂയിസര്‍ കഴിവുറ്റ ഒരു ഓഫ്-റോഡര്‍ എസ്‌യുവിയാണെന്ന് നിങ്ങള്‍ക്ക് അറിയാം. അത് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. TNGA അടിസ്ഥാനമാക്കിയുള്ള GA-F പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ലാന്‍ഡ് ക്രൂയിസര്‍. മുന്‍ പതിപ്പുകള്‍ പോലെ തന്നെ ലാന്‍ഡ് ക്രൂയിസറിന്റെ പുതുതലമുറ പതിപ്പിലും 4×4 ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വരുന്നു. വ്യത്യസ്തമായ സസ്‌പെന്‍ഷന്‍ ടെക്‌നോളജിക്കൊപ്പം എസ്‌യുവിയിലെ ഭാരം വിതരണം മെച്ചപ്പെടുത്തിയിട്ടുണ്ട്.

toyota land cruiser side design

മുന്‍ഗാമിയെ അപേക്ഷിച്ച് എസ്‌യുവിയുടെ പുതിയ പതിപ്പിന് ഏകദേശം 200 കിലോ ഭാരം കുറവാണ്. കൈനറ്റിക് ഡൈനാമിക് സസ്പെന്‍ഷന്‍ സിസ്റ്റം വന്നതോടെ ലാന്‍ഡ് ക്രൂയിസര്‍ എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ആഗോള മാര്‍ക്കറ്റില്‍ ലാന്‍ഡ് ക്രൂയിസര്‍ ടൊയോട്ട പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. എന്നാല്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലാന്‍ഡ് ക്രൂയിസര്‍ ഇന്ത്യയില്‍ ലഭിക്കുകയുള്ളൂ.

415 bhp പവറും 650 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. 3.3 ലിറ്റര്‍ V6 ടര്‍ബോ ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഡീസല്‍ പതിപ്പിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ പരമാവധി 309 bhp പവറും 700 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു.

ടൊയോട്ട മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത കാലത്തായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കലിലെടുത്ത് ഇന്ത്യയില്‍ ഒരു പുത്തന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നുണ്ട്. കര്‍ണാടകയിലെ ബിദാദിയിലാണ് ടൊയോട്ടയുടെ രണ്ട് വാഹന നിര്‍മാണശാലകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ തന്നെയാണോ അതോ മറ്റ് എവിടെയെങ്കിലുമാണോ പ്ലാന്റ് സ്ഥാപിക്കുകയെന്ന കാര്യം തീര്‍ച്ചയില്ല.

More from DriveSpark

Article Published On: Thursday, November 16, 2023, 10:00 [IST]
English summary
Toyota land cruiser bookings halted in india due to overwhelming demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X