ഒരു കൈയ്യബദ്ധം; നാറ്റിക്കരുത്, ഉപഭോക്താക്കളോട് ക്ഷമാപണം നടത്തി ടൊയോട്ട
ടൊയോട്ട തങ്ങളുടെ രണ്ട് ലക്ഷത്തിൽ പരം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 2,60000 കാർ ഉടമകളുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 2.15 ലക്ഷം ഉപഭോക്താക്കളുടെ ഭാഗിക വിവരങ്ങൾ ചോർന്നിരുന്നു. ക്ലൗഡ് കോൺഫിഗറേഷനുകളുടെ സംവിധാനത്തിൽ വന്ന പിഴവാണ് ഇങ്ങനെയൊരു സംഭവത്തിന് കാരണം.
വിവരങ്ങൾ ചോർന്ന എല്ലാ ഉപഭോക്താക്കളോടും കമ്പന് നേരിട്ട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 2016 നും 2023 നും ഇടയ്ക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിരവധി ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഇൻ-വെഹിക്കിൾ ടെർമിനൽ ഐഡി, ഷാസി നമ്പർ, വാഹന ലൊക്കേഷൻ വിവരങ്ങൾ, സമയം എന്നിവ ചോർന്നേക്കാവുന്ന ഉപഭോക്താക്കൾക്ക് വേണ്ടി അവർ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് കമ്പനി കഴിഞ്ഞ മാസം ക്ഷമാപണവും അറിയിപ്പും അയച്ചിരുന്നു.

ഇവികളിലേക്ക് പൂർണ്ണമായും ചുവടു വെയ്ക്കുന്നതിന് മുമ്പ് ലാർജ് സെഗ്‌മെന്റ് കാറുകൾക്കും ഹൈബ്രിഡ് കാറുകൾക്കുമിടയിലായിരുന്നു ടൊയോട്ട കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹൈബ്രിഡ് കാർ വിഭാഗത്തെ പരിഗണിച്ചു കൊണ്ട് ടൊയോട്ട അടുത്തിടെ അർബൻ ക്രൂയിസർ ഹൈറൈഡർ ഇന്നോവ ഹൈക്രോസ് എന്നീ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിച്ചു.
ഇതുവരെ ജാപ്പനീസ് വാഹന ഭീമന്മാർ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ക്യുമുലേറ്റീവ് വിൽപ്പന കണക്കുകളാണ് ഇത് എന്നതും ശ്രദ്ധേയമാണ്. മൊത്തം 19,379 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിൽ വിറ്റത്, കൂടാതെ ഏകദേശം 1,031 യൂണിറ്റ് അർബൻ-ക്രൂയിസർ ഹൈറൈഡർ എസ്‌യുവികൾ കയറ്റുമതിയും ചെയ്തു. 2023 ഏപ്രിലിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ടൊയോട്ടയ്ക്ക് 32 ശതമാനം വളർച്ചയുണ്ടായി എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2023 -ലെ ആദ്യ അഞ്ച് മാസങ്ങളിൽ 42 ശതമാനം വളർച്ച കൈവരിച്ചുകൊണ്ട് TKM ഒരു പോസിറ്റീവ് പെർഫോമൻസ് റൺ തന്നെ തുടരുന്നു. ഈ കാലയളവിൽ ടൊയോട്ട 82,763 യൂണിറ്റുകളാണ് വിറ്റത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 58,505 യൂണിറ്റുകളുടെ വിൽപ്പനയെ ഏകദേശം കാൽലക്ഷം യൂണിറ്റുകൾക്ക് മറികടന്നു.
സാധാരണ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന കാറുകൾ ടൊയോട്ടയ്ക്ക് തങ്ങളുടെ മോഡൽ നിരയിൽ ഉണ്ട്. ഫോർച്യൂണർ, ഇന്നോവ, അർബൻ ക്രൂയിസർ, ഗ്ലാൻസ, ഹൈലക്‌സ്, ലെജൻഡർ, കാംറി, വെൽഫയർ തുടങ്ങിയ കാറുകൾക്കൊപ്പം, ടൊയോട്ടയ്‌ക്ക് എല്ലാ വിഭാഗത്തിൽ പെട്ടവർക്കുമായി ഒരു കാർ ഉണ്ട്.

ഈ ഡിമാൻഡ് സ്കെയിൽ കാരണം, നിർമ്മാതാക്കൾ തങ്ങളുടെ ബിദാദി പ്രൊഡക്ഷൻ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് പ്രവർത്തനങ്ങളും നടപ്പിലാക്കി. അതിനാൽ ഒരു പുതിയ കാറിന്റെ കാത്തിരിപ്പ് കാലയളവ് അല്ലെങ്കിൽ സ്പെയർ പാർട്സിന്റെ ലഭ്യത ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് കസ്റ്റമേർസിന്റെ ആവശ്യങ്ങൾ പരിഹരിക്കാനും മെച്ചപ്പെടുത്താനുമാണ് ഈ പുതിയ നീകംക ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം 'ഐക്കണ്‍' എന്ന മോഡലിലൂടെ ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ലൈനപ്പ് വിപുലീകരിച്ചിരുന്നു. ഇപ്പോള്‍ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റില്‍ ഒരു പുത്തന്‍ പോരാളിയെ കൂടി കളത്തിലിറക്കാന്‍ പോകുകയാണ് കമ്പനി. സെഗ്‌മെന്റ് ഇപ്പോള്‍ വാഴുന്ന ഹ്യുണ്ടായി ക്രെറ്റക്ക് വെല്ലുവിളി ഉയര്‍ത്താനായി പുതിയ യാരിസ് ക്രോസ് എസ്‌യുവിയെ ടൊയോട്ട അവതരിപ്പിച്ചു.
തുടക്കത്തില്‍ എസ്‌യുവി ഇന്തോനേഷ്യയിലായിരിക്കും വില്‍പ്പനക്കെത്തുക. മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന അര്‍ബന്‍ ക്രൂയിസര്‍ ഐക്കണാണ് ഈ മോഡലിന്റെ അടിസഥാനം. കാലക്രമേണ പുതിയ യാരിസ് ക്രോസ് എസ്‌യുവി ഏഷ്യയിലെ മറ്റ് വിപണികളിലും വില്‍പ്പനക്കെത്തിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ടയുടെ സെഡാന്‍ കാറായ യാരിസില്‍ നിന്നാണ് പുത്തന്‍ എസ്‌യുവിക്ക് പേര് ലഭിച്ചിരിക്കുന്നത്. മസ്‌കുലാര്‍ ഡിസൈനിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.
ടൊയോട്ടയുടെ മോഡുലാര്‍ DNGA പ്ലാറ്റ്‌ഫോമിലാണ് യാരിസ് ക്രോസിന്റെ നിര്‍മാണം. അവാന്‍സ എംപിവി, യാരിസ് സെഡാന്‍, റൈസ് എസ്‌യുവി എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാങ്കേതികതകളാല്‍ കുത്തിനിറച്ച ടൊയോട്ടയുടെ TNGA പ്ലാറ്റ്‌ഫോമിന്റെ ചെലവ്ചുരുങ്ങിയ പതിപ്പാണ് മോഡുലാര്‍ DNGA പ്ലാറ്റ്‌ഫോം. യൂറോപ്പിലും ജപ്പാനിലും വില്‍ക്കുന്ന യാരിസ് ക്രോസ് TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.


Click it and Unblock the Notifications








