7 പേര്‍ക്ക് സുഖയാത്ര, ഒപ്പം ഹൈബ്രിഡ് എഞ്ചിനും; ഇന്ത്യക്കുള്ള ടൊയോട്ടയുടെ അടുത്ത 'ഗിഫ്റ്റ്' ഈ എസ്‌യുവിയോ?

സമീപകാലത്ത് വിപണിയില്‍ എത്തിച്ച മോഡലുകള്‍ വമ്പന്‍ ഹിറ്റായതോടെ ഡിമാന്‍ഡ് നിറവേറ്റാന്‍ ഇന്ത്യയില്‍ പുത്തന്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുകയാണ് ടൊയോട്ട (Toyota). ഇന്നോവ ഹൈക്രോസ് എംപിവി, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡർ എസ്‌യുവി എന്നിവ സമീപകാലത്തായി വില്‍പ്പനയില്‍ മികച്ച സംഭാവനകളാണ് നല്‍കുന്നത്.

ഡിമാന്‍ഡ് കൂടുന്ന മുറയ്ക്ക് കാത്തിരിപ്പ് കാലയളവ് കൂടുന്നത് ഒഴിവാക്കാനാണ് കര്‍ണാടകയിലെ ബിദാദിയില്‍ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കാന്‍ ടൊയോട്ട ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. പുത്തന്‍ പ്ലാന്റിന്റെ വാര്‍ത്തകള്‍ക്കൊപ്പം തന്നെ വന്ന മറ്റൊരു സംഗതി ടൊയോട്ട ഒരു പുതിയ മൂന്നുവരി എസ്‌യുവി വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നതാണ്. ഇന്ത്യയിലും ട്രെന്‍ഡിംഗായി മാറിയ എസ്‌യുവികള്‍ക്കുള്ള ജനപ്രിയത മുതലെടുക്കാന്‍ കൂടുതല്‍ മോഡലുകള്‍ അണിനിരത്താനാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ശ്രമം. ഈ വാഹനത്തിന് നിലവില്‍ 340D എന്നാണ് കോഡ്‌നാമം നല്‍കിയിരിക്കുന്നത്.

 toyota corolla cross

ഇതിനോടകം ആഗോള വിപണിയില്‍ ലഭ്യമായ കൊറോള ക്രോസ് എസ്‌യുവിയുടെ ഏഴ് സീറ്റര്‍ ആവര്‍ത്തനമായിരിക്കും വരാന്‍ പോകുന്ന മോഡല്‍. ഗ്ലോബല്‍ മോഡലിനേക്കാള്‍ വലിപ്പം കൂടുതലായിരിക്കും കൊറോള ക്രോസിന്റെ ഇന്ത്യന്‍ സ്‌പെക്കിന്. സ്റ്റാന്‍ഡേര്‍ഡ് 5 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ ആഗോള തലത്തില്‍ ലഭ്യമാകുന്ന കൊറോള ക്രോസിന് 2640 mm വീല്‍ബേസാണുള്ളത്. അതേസമയം ഇന്ത്യന്‍ പതിപ്പിന്റെ വീല്‍ബേസ് ഏകദേശം 150 mm വര്‍ധിപ്പിക്കും. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കുന്നതിനായാണ് ഈ മാറ്റം.

സബ്കോംപാക്റ്റ്, കോംപാക്റ്റ് കാറുകള്‍, എസ്‌യുവികള്‍, എംപിവികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന TNGA-C പ്ലാറ്റ്‌ഫോമിലായിരിക്കും വരാന്‍ പോകുന്ന 7 സീറ്റര്‍ എസ്‌യുവി പണികഴിപ്പിക്കുക. ഓള്‍-വീല്‍-ഡ്രൈവ് ലേഔട്ടുകളെ ഈ പ്ലാറ്റ്‌ഫോം പിന്തുണയ്ക്കുന്നു. 5 സീറ്റര്‍ കൊറോള ക്രോസിന് പുറമെ കൊറോള, GR കൊറോള, C-HR, ഇന്നോവ ഹൈക്രോസ്, പ്രിയസ്, ലെക്‌സസ് UX കോംപാക്ട് ലക്ഷ്വറി എസ്‌യുവി എന്നിവയുള്‍പ്പെടെ നിരവധി മോഡലുകള്‍ ഈ പ്ലാറ്റ്‌ഫോമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 toyota corolla cross interior

പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍ മെഡ്, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ഇന്റീരിയറിനായി അപ്ഹോള്‍സ്റ്ററി തീമുകള്‍ എന്നിവ പോലുള്ള സൂക്ഷ്മമായ മാറ്റങ്ങളായിരിക്കാം ഗ്ലോബല്‍ സ്‌പെക്കില്‍ നിന്നും ഇന്ത്യന്‍ പതിപ്പിനെ മാറ്റിനിര്‍ത്തുക. ഫുള്‍-TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പനോരമിക് സണ്‍റൂഫ് എന്നിവ നിലവിലെ മോഡലില്‍ നിന്ന് കടംകൊള്ളും.

1.8-ലിറ്റര്‍, 2.0-ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്കൊപ്പം 1.8-ലിറ്റര്‍, 2.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ വിദേശ വിപണികളില്‍ കൊറോള ക്രോസ് വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ടെയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ഹൈക്രോസ് തുടങ്ങിയ മോഡലുകളുടെ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് നിലവില്‍ വന്‍ ഡിമാന്‍ഡാണ്. അതുകൊണ്ട് 7 സീറ്റര്‍ കൊറോള ക്രോസിനും 2.0-ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ വ്യത്യസ്തമായ ട്യൂണിംഗായിരിക്കും ഇതിന് ലഭിക്കുക.

 toyota corolla cross side

ടൊയോട്ടയുടെ മോഡല്‍ നിരയില്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും ഇന്നോവ ഹൈക്രോസിനും ഇടയിലായിരിക്കും 7 സീറ്റര്‍ കൊറോള ക്രോസ് സ്ഥാനം പിടിക്കുക. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ എന്നീ മോഡലുകളുമായിട്ടായിരിക്കും മത്സരം. 2026 ആദ്യ പാദത്തോടെ ടൊയോട്ടയുടെ മൂന്നാമത്തെ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാന്റ് സ്ഥാപിക്കാന്‍ ഉടന്‍ 3,300 കോടി രൂപ നിക്ഷേപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാന്റ് ടൊയോട്ടയുടെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 1 ലക്ഷം യൂണിറ്റ് വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 3.42 ലക്ഷം കാറുകളാണ് വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദന ശേഷി. പുതിയ പ്ലാന്റിന്റെ ഉദ്ഘാടനത്തിന് ശേഷം ഇത് 4.42 ലക്ഷമായി ഉയരും. പുതിയ പ്ലാന്റ് ഏകദേശം 2,000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്.

 toyota corolla cross top view

നിലവില്‍ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി പോലുള്ള ജനപ്രിയ മോഡലുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ടൊയോട്ട ഉപഭോക്താക്കളുടെ മോഡലുകള്‍ക്ക് 12 മാസത്തിലധികം നീണ്ട കാത്തിരിപ്പ് കാലയളവുണ്ട്. പുത്തന്‍ പ്ലാന്റ് വരുന്നതോടെ ഇത് കുറയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഹൈക്രോസ്, ഹൈറൈഡര്‍ എന്നീ ഹൈബ്രിഡ് മോഡലുകള്‍ നിര്‍മിക്കുന്ന ഈ പ്ലാന്റിലാകും 7 സീറ്റര്‍ കൊറോളയുടെയും നിര്‍മാണം.

More from DriveSpark

Article Published On: Sunday, November 26, 2023, 14:00 [IST]
English summary
Toyota new suv for india might be 7 seater corolla cross details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X