ഒടുവിൽ ടൊയോട്ടയും; 2035 -ൽ മുഴുവൻ മോഡലുകളും ഇലക്ട്രിക്കിലേക്കെന്ന് കമ്പനി
ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുമോ ടൊയോട്ട എന്ന ചോദ്യത്തിന് കമ്പനി നിരവധി തവണ മറുപടി പറഞ്ഞിരുന്നു. ഇവി മയത്തിൽ ഞങ്ങൾ വശംവദരാവില്ല എന്ന് ആണയിട്ട് പറഞ്ഞിരുന്ന കമ്പനി ഇപ്പോൾ 2030 -ഓടെ മുഴുവനായി ഇലക്ട്രിക്കിലേക്ക് തിരിയും എന്നാണ് അറിയിച്ചിരിക്കുന്നത്. പക്ഷേ അത് ഇന്ത്യയിൽ അല്ല. യൂറോപ്യൻ വിപണിയിലെ കാര്യമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
2035 മുതൽ വിൽക്കുന്ന കാറുകളെല്ലാം സീറോ എമ്മിഷൻ ആയിരിക്കണമെന്ന നിയമം വന്നത് കൊണ്ട് ടൊയോട്ടയ്ക്കും ആ നിയമത്തിന് മുന്നിൽ തല കുനിക്കാതെ പറ്റില്ല. സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വികസിപ്പിക്കാനും അത് വിൽക്കാനുമുള്ള പദ്ധതികൾ അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഒറ്റ ചാർജിൽ 1,448 കിലോമീറ്റർ സഞ്ചരിക്കാൻ ഇവിയെ പ്രാപ്തമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

പക്ഷേ ഇത് ടെയോട്ടയുടെ മാത്രം പ്രശ്നമല്ല യൂറോപ്പ്യൻ യൂണിയനിലെ എല്ലാ വാഹന നിർമാതാക്കളുടേയും കാര്യമാണ്. ഒരിടയ്ക്ക് തങ്ങൾ ഹൈബ്രിഡ് കാറുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ടൊയോട്ട അഭിപ്രായപ്പെട്ടിരുന്നത്. ഒരു ഇവിക്ക് വേണ്ടി ഉപയോഗിക്കുന്ന ലിഥിയം ബാറ്ററി ഉണ്ടെങ്കിൽ 10 ഹൈബ്രിഡ് കാറുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് കമ്പനി വാദിച്ചത്.
ഇവി വാങ്ങാന്‍ താല്‍പര്യമുള്ളവരെ പോലും പിന്തിരിപ്പിക്കുന്ന ഒരു കാര്യമാണ് റേഞ്ച് ഉത്കണ്ഠ. നമ്മുടെ കൈവശം ഒരു പെട്രോള്‍ കാറോ ഡീസല്‍ കാറോ ആണ് ഉള്ളതെങ്കില്‍ ഇന്ധനം തീര്‍ന്നാല്‍ വീണ്ടും നിറച്ച് യാത്ര തുടരാം. ഇന്ധനം നിറക്കാന്‍ മിനിറ്റുകള്‍ മാത്രമേ വേണ്ടി വരികയുള്ളൂ. എന്നാല്‍ ബാറ്ററി ഇവികളുടെ കാര്യം അങ്ങനെ അല്ല. ബാറ്ററിയിലെ ചാര്‍ജ് തീര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഓടണമെങ്കില്‍ വീണ്ടും ചാര്‍ജ് ചെയ്യണം.

ഇന്ത്യയില്‍ ബാറ്ററി ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ വികസന ഘട്ടത്തില്‍ നമുക്കത് വിടാം. എന്നാല്‍ പല ലോക രാജ്യങ്ങളിലും മികച്ച ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ട്. എന്നിരുന്നാലും ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം അവിടെയും പ്രശ്‌നമാണ്. ഇപ്പോള്‍ വിപണിയിലുള്ള ഇവികള്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 300 മുതല്‍ 400 കിലോമീറ്റര്‍ വരെ മാത്രമേ സഞ്ചരിക്കാനാകൂ.
അതിനാല്‍ തന്നെ ഈ കാറുകള്‍ ദൂരയാത്രകള്‍ക്ക് പോകുമ്പോള്‍ പണി തരുമെന്ന പേടി പലര്‍ക്കുമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ടൊയോട്ടയുടെ ശ്രമം. ഇവികളിലേക്കുള്ള മാറ്റം മന്ദഗതിയില്‍ നടപ്പാക്കുന്നതിന് പലരും ടൊയോട്ടയെ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സിനിമ സ്‌റ്റൈല്‍ മറുപടിയാണ് ടൊയോട്ടക്ക് നല്‍കാനുള്ളത്. നിലവിലുള്ള ഇലക്ട്രിക് കാറുകളില്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്.
നൂതന ബാറ്ററി സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. സോളിഡ് സ്റ്റേറ്റ് ബാറ്ററികള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട ഇപ്പോള്‍. പത്ത് മിനിറ്റിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനാകുമെന്നതാണ് സോളിഡ് സ്റ്റേറ്റ് ടെക്‌നോളജിയുടെ പ്രത്യേകത. ഈ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. താങ്ങാവുന്ന വിലയില്‍ മാസ് മാര്‍ക്കറ്റ് ഇവികളും മികച്ച ശേഷിയുളള ഇവികളും വികസിപ്പിക്കാനുള്ള ശ്രമങ്ങളിലും കൂടിയാണ് ടൊയോട്ട.
ഉടന്‍ തന്നെ കമ്പനി ലിഥിയം-അയണ്‍ ബാറ്ററികളുടെ അടുത്ത തലമുറയെ അവതരിപ്പിച്ചേക്കും. ടൊയോട്ടയുടെ BZ4X ഇവിയിലെ പെര്‍ഫോമന്‍സ് പതിപ്പുകളുടെ ബാറ്ററിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികമാണ് റേഞ്ച് കൂടാന്‍ സാധ്യത. നിലവില്‍ BZ4X 615 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുന്നത്. അപ്പോള്‍ 1000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററികളായിരിക്കും ഇത്. 10 മുതല്‍ 20 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയാകും.


Click it and Unblock the Notifications