ടൊയോട്ടയുടെ പുതിയ പുലിക്കുട്ടി 'റെയ്‌സ്' വരുന്നു; എസ്‌യുവി സെഗ്‌മെന്റ് ഇനി കത്തും

സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (SUV) ഇന്ന് ഇന്ത്യന്‍ വിപണിയിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എസ്‌യുവി സെഗ്‌മെന്റില്‍ അരങ്ങുവാഴുന്ന നിരവധി ബ്രാന്‍ഡുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. വിപണി പരിശോധിച്ചാല്‍ സബ്-4 മീറ്റര്‍ എസ്‌യുവി വിപണി വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളാണ് ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ വിലസുന്നത്.

ഇന്ത്യന്‍ കാര്‍പ്രേമികള്‍ക്കിടയില്‍ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡില്‍ ഒന്നാണ് ടൊയോട്ട. ജാപ്പനീസ് ബ്രാന്‍ഡാണെങ്കിലും ടൊയോട്ടക്ക് ഇന്ത്യക്കാരില്‍ നിന്ന് കിട്ടുന്ന ഇഷ്ടം പറഞ്ഞറിയിക്കാന്‍ ഒക്കില്ല. ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നത് എസ്‌യുവികള്‍ക്കിടയിലാണ്. എന്നാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ ടൊയോട്ടക്ക് ഇന്നൊരു പോരാളി ഇല്ല. ഈ സെഗ്മെന്റില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ എന്നൊരു കാര്‍ കമ്പനി മുമ്പ് വില്‍പ്പനക്ക് എത്തിച്ചിരുന്നു.

toyota urban cruiser

എന്നാല്‍ ആ മോഡലിന്റെ വില്‍പ്പന നിശബ്ദമായി ടെയോട്ട അവസാനിപ്പിച്ചു. വെബ്‌സൈറ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെട്ട മോഡല്‍ ഇന്ന് ഇന്ത്യയില്‍ വില്‍പ്പനക്കില്ല. അര്‍ബന്‍ ക്രൂയിസര്‍ (Toyota Urban Cruiser) നിര്‍ത്തലാക്കാനുള്ള കാരണം വ്യക്തമായി അറിയില്ല. എന്നിരുന്നാലും തുടക്കകാലത്ത് നേടിയിരുന്ന വില്‍പ്പന പില്‍ക്കാലത്ത് കുറഞ്ഞതിനാല്‍ ഇതിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ടൊയോട്ട തയാറാകുകയായിരുന്നുവെന്നാണ് സംസാരം.

പിന്നാലെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ (Toyota Urban Cruiser Hyryder) എന്ന മിഡ്‌സൈസ് എസ്‌യുവി ടൊയോട്ട വിപണിയില്‍ എത്തിക്കുക കൂടി ചെയ്തതോടെ വിടവാങ്ങല്‍ അനിവാര്യമായി. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ മാരുതി സുസുക്കി ബ്രെസയുടെ (Maruti Suzuki Brezza) ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായിരുന്നു. ജാപ്പനീസ് വാഹന ഭീമന്‍ കൈകോര്‍ത്തതിന്റെ ഫലമായി ബ്രെസയെ റീബാഡജ് ചെയ്ത് ടൊയോട്ട അര്‍ബന്‍ ക്രൂയിസറായി രാജ്യത്ത് വില്‍ക്കുകയായിരുന്നു.

ബ്രെസ ഇന്നും ബെസ്റ്റ് സെല്ലറായി തുടരുമ്പോള്‍ അര്‍ബന്‍ ക്രൂയിസറിന് ഇടക്ക് കാലിടറി. ഈ മോഡല്‍ പോയതോടെ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ ടൊയോട്ടക്ക് സാന്നിധ്യമില്ലാതായി. ഈ സാഹചര്യത്തില്‍ അര്‍ബന്‍ ക്രൂയിസറിനെ മറ്റൊരു പേരില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടൊയോട്ട പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൊയോട്ട ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതാണ് ഈ ഊഹാപോഹങ്ങള്‍ക്ക് ബലം നല്‍കുന്നത്.

ടൊയോട്ട റെയ്‌സ് (Toyota Raize), ടൊയോട്ട റെയ്‌സ് സ്‌പേസ് (Toyota Raize Space) എന്നീ പേരുകളാണ് ടൊയോട്ട ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുന്നത്. മാരുതി ബ്രെസയുടെ റീബാഡ്ജ് ചെയ്ത പതിപ്പില്‍ ഈ പേരുകള്‍ ഉപയോഗിക്കാനാണ് സാധ്യത. 5 സീറ്ററിനൊപ്പം 7 സീറ്റര്‍ ലേഔട്ടിലും കാര്‍ പുറത്തിറക്കുമെന്നാണ് സൂചന. അതുകൊണ്ടാണ് റെയ്‌സ് സ്‌പേസ് എന്ന പേരും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

toyota raize trademarked

7 സീറ്റര്‍ ലേഔട്ടില്‍ വരുന്ന മോഡലിനായിരിക്കും റെയ്‌സ് സ്‌പേസ് എന്ന പേര് ഉപയോഗിക്കാന്‍ സാധ്യത. പുതിയ പേരിനൊപ്പം ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയും ട്രെന്‍ഡിംഗ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയും കസ്റ്റമേഴ്‌സിന്റെ മനസ്സില്‍ കയറിക്കൂടാനായിരിക്കും ടൊയോട്ട റെയ്‌സിന്റെ ശ്രമം. ബ്രെസയെ അപേക്ഷിച്ച് വ്യതിരിക്തമായ എക്‌സ്റ്റീരിയര്‍ പ്രൊഫൈലായിരിക്കും റെയ്‌സിന് ടൊയോട്ട നല്‍കിയേക്കുക. മുന്‍വശത്തായിരിക്കും കാര്യമയ മാറ്റങ്ങള്‍. പുതിയ ഗ്രില്ലടക്കം നല്‍കിയേക്കാം.

പുതിയ സെറ്റ് അലോയ്‌വീലുകള്‍ നല്‍കി സൈഡ് പ്രൊഫൈലും മൊഞ്ചാക്കും. എന്നാല്‍ അകത്തളം ബ്രെസയുമായി സമാനത പുലര്‍ത്തും. നിറങ്ങളുടെ കാര്യത്തിലും വ്യത്യാസം പ്രകടമായിരിക്കും. മാരുതി സുസുക്കി ബ്രെസയില്‍ ഉപയോഗിക്കുന്ന അതേ 1.5 ലിറ്റര്‍, K15C പെട്രോള്‍ എഞ്ചിന്‍ തന്നെ ടൊയോട്ട റെയ്‌സിനും തുടിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 101 bhp കരുത്തും 136 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടായിരിക്കും എഞ്ചിന്‍ ജോടിയാക്കുക.

toyota raize

അടുത്തിടെ മാരുതി ബ്രെസ സിഎന്‍ജി പുറത്തിറക്കിയിരുന്നു. അതിനാല്‍ തന്നെ ടൊയോട്ട റെയ്‌സ് യാഥാര്‍ത്ഥ്യമായാല്‍ മോഡലിന് സിഎന്‍ജി കിറ്റും കമ്പനി നല്‍കിയേക്കും. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 88 bhp പവറും 121.5 Nm ടോര്‍ക്കും പുറത്തെടുക്കും. എന്നാല്‍ സിഎന്‍ജി മോഡലില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാകും ഓഫര്‍ ചെയ്യുക. മാരുതിയുടെ മറ്റ് സിഎന്‍ജി മോഡലുകളെ പോലെ തന്നെ ബ്രെസ സിഎന്‍ജിയും മൈലേജിന്റെ കാര്യത്തില്‍ പുലിയാണ്.

കിലോഗ്രാമിന് 26 കിലോമീറ്റര്‍ ആണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തന്നെ റെയ്‌സിന്റെ സിഎന്‍ജി പതിപ്പും ഏകദേശം ഇതേ മൈലേജ് കണക്കുകള്‍ തന്നെയാകും നല്‍കുക. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ടൊയോട്ട റെയ്‌സിന് ഏകദേശം 9 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന പ്രാരംഭ എക്സ് ഷോറൂം വില. ഒരുപക്ഷേ മാരുതി ബ്രെസ എസ്‌യുവിയുടെ റീബാഡ്ജ്ഡ് പതിപ്പിന് റെയ്‌സ് എന്ന പേര് ഉപയോഗിക്കുന്നില്ലെന്ന് വെക്കുക.

എന്നാല്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx) ക്രോസ്ഓഫര്‍ എസ്‌യുവിക്ക് ഈ പേര് ഇടാനാണ് സാധ്യത. 2023 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച ഫ്രോങ്ക്‌സ് ഈ മാസം തന്നെ വിപണിയില്‍ എത്താനിരിക്കുകയാണ്. ഫ്രോങ്ക്‌സിന്റെ ടൊയോട്ട ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനാല്‍ തന്നെ ഈ പേര് ഫ്രോങ്ക്‌സിന്റെ റീബാഡ്ജ്ഡ് പതിപ്പിന് ലഭിച്ചാലും അത്ഭുതപ്പെടാനില്ല.

മറ്റൊരു കാര്യമെന്തെന്നാല്‍ ടൊയോട്ട കഴിഞ്ഞ വര്‍ഷം 'ടൈസര്‍' (Toyota Taisor) എന്ന മറ്റൊരു പേരിനും വാണിജ്യമുദ്ര ചാര്‍ത്തിയിരുന്നു. ബ്രെസയുടെയോ ഫ്രാങ്ക്‌സിന്റെയോ ഏതെങ്കിലുമൊരു പതിപ്പിന് ഈ പേരും ടൊയോട്ടയുടെ പരിഗണനയില്‍ വന്നുകൂടെന്നില്ല. ഏതായാലും വൈകാതെ തന്നെ ടൊയോട്ട ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഇന്ന് സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റ് അതിവേഗമാണ് വളരുന്നത്.

അതിനാല്‍ തന്നെ അവിടെ തങ്ങളുടെ ഇരിപ്പിടം ഒഴിച്ചിടുന്നത് ബുദ്ധിയല്ലെന്ന് ടൊയോട്ടക്ക് നന്നായി അറിയാം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടൊയോട്ട റെയ്‌സ് ഒരു കോംപാക്ട് എസ്‌യുവിയാണ്. അര്‍ബന്‍ ക്രൂയിസറിനേക്കാള്‍ ഉപഭോക്താക്കളുടെ മനസ്സിലേക്ക് പേര് എളുപ്പത്തില്‍ പതിയുമെന്നതിനാല്‍ സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ പുതിയ മോഡലിന് ഈ പേര് നല്‍കാനാകും ടൊയോട്ട ശ്രമിക്കുക.

More from DriveSpark

Article Published On: Saturday, April 8, 2023, 19:00 [IST]
English summary
Toyota raize space names trademarked in india may used for rebadged maruti brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X