ഇത് തിരിച്ചുവിളിയുടെ സീസൺ ആണോ; മാരുതിയും ടൊയോട്ടയും എന്ത് ഭാവിച്ചാണോ

കുറച്ചു ദിവസമായിട്ട് വാഹനങ്ങൾ തിരിച്ചു വിളിക്കുന്ന ട്രെൻഡാണ് നടക്കുന്നത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അർബൻ ക്രൂയിസർ ഹൈറൈഡറിനും ഗ്ലാൻസയും തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2022 ഡിസംബർ 8 മുതൽ 2023 ജനുവരി 12 വരെ നിർമ്മിച്ച മൊത്തം 1,390 യൂണിറ്റുകളെയാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗിന്റെ കൺട്രോളർ അസംബ്ലിയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നത്തെ തുടർന്നാണ് തിരിച്ചുവിളിച്ചതെന്നാണ് കമ്പനി പറയുന്നത്.

നാളിതുവരെ,എയർബാഗിൻ്റെ ഭാഗങ്ങളിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തകരാർ ബാധിച്ച കാറുകളുടെ ഉപഭോക്താക്കൾക്ക് ടൊയോട്ട സൗജന്യമായി ബന്ധപ്പെട്ട ഭാഗം മാറ്റി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തിരിച്ചുവിളിക്കൽ കാമ്പെയ്‌നിന് കീഴിലുള്ള വാഹനങ്ങളുടെ ഉടമകളോട് വാഹന ഉപയോഗം പരമാവധി കുറയ്ക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്

ഇത് തിരിച്ചുവിളിയുടെ സീസൺ ആണോ; മാരുതിയും ടൊയോട്ടയും എന്ത് ഭാവിച്ചാണോ
.

അതേ സമയം, ടൊയോട്ട ഡീലർഷിപ്പുകൾ ആവശ്യമായ ഭാഗം മാറ്റിസ്ഥാപിക്കുന്നതിനായി ഈ വാഹനങ്ങളുടെ ഉപഭോക്താക്കളെ വ്യക്തിഗതമായി ബന്ധപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതേ തകരാറുമായി ബന്ധപ്പെട്ട് മാരുതി സുസുക്കിയും അവരുടെ ഉൽപ്പന്ന ശ്രേണിയിലുടനീളം 17,000 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്, തകരാർ അറിയിച്ചിരിക്കുന്ന മോഡലുകളിൽ ഗ്രാൻഡ് വിറ്റാരയും ബലെനോയും ഉൾപ്പെടുന്നു.

ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഇക്കോ, ബ്രെസ്സ, ബലെനോ, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്. തിരിച്ചുവിളിക്കലിലൂടെ, ഈ ബാധിച്ച മോഡലുകൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ എയർബാഗ് കൺട്രോളറിന്റെ ഭാഗം സൗജന്യമായി മാറ്റുകയും ചെയ്യും. അപൂർവ സന്ദർഭങ്ങളിൽ, വാഹനാപകടമുണ്ടായാൽ എയർബാഗുകളും സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും വിന്യസിക്കാതിരിക്കാൻ ഇത് കാരണമാകുമെന്നാണ് കമ്പനി സംശയിക്കുന്നത്. അത് കൊണ്ട് തന്നെ വാഹനം അപകടത്തിൽപെട്ടാൽ യാത്രക്കാരുടെ മരണത്തിലായിരിക്കും കലാശിക്കുന്നത്.

തകരാറിലായ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും മാരുതി സുസുക്കി നിർദേശിച്ചിട്ടുണ്ട്. റീകോൾ ലിസ്റ്റിൽ ഉളള വാഹനങ്ങളുടെ ഉടമകൾക്ക് അംഗീകൃത സർവീസ് സെൻ്ററിൽ നിന്ന് എത്രയും പെട്ടെന്ന് ബന്ധപ്പെടാനുളള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ ടൊയോട്ട ഒരു കിടിലൻ മോഡലാണ് അവതരിപ്പിച്ചത്

ടൊയോട്ട ഹൈലക്സ് എക്സ്ട്രീം ഓഫ് റോഡ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചുകൊണ്ട് 2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട ഓഫ്-റോഡ് പ്രേമികളുടെ മനം കീഴടക്കുകയാണ്. ടൊയോട്ട ഹിലക്സ് ഓഫ് റോഡ് കണ്‍സെപ്റ്റിനെക്കുറിച്ച് പറയുമ്പോള്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച പിക്ക്-അപ്പ് എസ്‌യുവി, ഓഫ്-റോഡ് ലക്ഷ്യംവെച്ച് നടപ്പാക്കിയ പരിഷ്‌ക്കരണങ്ങളിലൂടെ കാഴ്ചക്കാരോട് തന്റെ നിലപാട് വ്യക്തമാക്കുകയാണ്. ടൊയോട്ട 6 ഇഞ്ച് ലിഫ്റ്റ് കിറ്റ് ഉപയോഗിച്ച് ഹൈലക്‌സ് എക്‌സ്ട്രീം കണ്‍സെപ്റ്റ് ഉയര്‍ത്തിയിട്ടുണ്ട്.

ഇത് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴിലുള്ള ധാരാളം സ്ഥലം ഫ്രീയാക്കി വിട്ടു. എന്നാല്‍ 5-സ്‌പോക്ക് അലോയ് വീലുകളും ഭീമന്‍ ഓഫ്‌റോഡ് ടയറുകളും ഉപയോഗിച്ച് ടൊയോട്ട ഈ വിടവ് സമര്‍ത്ഥമായി നികത്തി. ഓഫ്‌റോഡിങ്ങിന് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ട്രെഡ് പാറ്റേണുള്ള ടയറുകളാണിത്. കൂടാതെ, ഹൈലക്സ് എക്സ്ട്രീം കണ്‍സെപ്റ്റ് പിക്ക്-അപ്പ് എസ്‌യുവിയിലെ സസ്പെന്‍ഷനും ടൊയോട്ട അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

പിക്ക്-അപ്പ് എസ്‌യുവിയുടെ നാല് കോണുകളിലും ഗ്യാസ് ചാര്‍ജുള്ള ഡാംപറുകള്‍ ഉള്ള കട്ടിയുള്ള കോയിലോവര്‍ സ്പ്രിംഗുകള്‍ കൂടാതെ അധികമായി കസ്റ്റം മെയിഡ് അണ്ടര്‍ബോഡി പ്രെട്ടക്ഷനുമെല്ലാം ഹൈലക്‌സ് കണ്‍സപ്റ്റിലെ ശ്രദ്ധേയമായ ചില മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.കൂടാതെ, ഹൈലക്‌സ് എക്‌സ്ട്രീം ഓഫ്‌റോഡ് കണ്‍സപ്റ്റ് പിക്ക്-അപ്പ് എസ്‌യുവിയുടെ മുന്നിലും പിന്നിലും ടൊയോട്ട ഓഫ്-റോഡ് ബമ്പറുകളും ഉപയോഗിച്ചിട്ടുണ്ട്. പുതിയ ഫ്രണ്ട് ബമ്പറില്‍ ഒരു സംയോജിത വിഞ്ച്, ഒരു ജോഡി ഫോഗ് ലാമ്പുകള്‍, അധിക ടോ ഹുക്കുകള്‍ എന്നിവയും വരുന്ന വിവരം എടുത്തുപറയേണ്ടതാണ്.

കടുത്ത പരിഷ്‌കരണങ്ങളാണ് ടൊയോട്ട ഹൈലക്‌സ് എക്സ്ട്രീം ഓഫ് റോഡ് കണ്‍സെപ്റ്റ് പിക്ക്-അപ്പ് എസ്‌യുവിയില്‍ നടത്തിയത്. കൂടാതെ, ടൊയോട്ട ഫോര്‍ച്യൂണറില്‍ പരീക്ഷിച്ച 2.8 ലിറ്റര്‍, 4-സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ അടങ്ങുന്ന പവര്‍ട്രെയിന്‍ ഇതിന് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 2023 ഓട്ടോ എക്സ്പോയില്‍ ടൊയോട്ട ഹൈലക്സ് എക്സ്ട്രീം ഓഫ് റോഡ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ജാപ്പനീസ് വാഹന നിര്‍മ്മാതാവ് ഇന്ത്യയിലെ നിരവധി ഓഫ്-റോഡ് പ്രേമികളെ ആകര്‍ഷിക്കുമെന്നുറപ്പാണ്. ജനങ്ങളുടെ അതായത് വാഹനപ്രേമികളുടേയും ഓഫ് റോഡ് ഭ്രാന്തന്മാരുടെ ആവശ്യം അറിഞ്ഞ് വണ്ടി അവതരിപ്പിക്കാൻ ടൊയോട്ടയെ കഴിഞ്ഞേ വേറെ ആരുമുളളു എന്ന് തോന്നി പോകും

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota recalls urban cruiser and hyryder
Story first published: Thursday, January 19, 2023, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X