ഇനിയങ്ങോട്ട് റൂമിയോണിൻ്റെ കാലമല്ലേ; ടൊയോട്ടയുടെ എർട്ടിഗയുടെ വില അറിയാം
ടൊയോട്ട തങ്ങളുടെ റൂമിയോൺ എംപിവി അവതരിപ്പിച്ചിരിക്കുകയാണ്, വാഹനത്തിൻ്റെ വില ആരംഭിക്കുന്നത് 10.29 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ്. മാരുതി എർട്ടിഗയുടെ റീബാഡ്ജ് പതിപ്പായ മോഡൽ അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. എംപിവിയുടെ ബുക്കിംഗ് തുക 11,000 രൂപയാണ്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ചുറ്റും ക്രോം ഇൻസെർട്ടുകൾ, ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ടെയിൽലൈറ്റുകളൊക്കെയാണ് പുതിയ റൂമിയോണിന് ലഭിക്കുന്നത്.
ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ടൊയോട്ട ഐ-കണക്‌ട് ടെക്‌നോളജി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളോടെയാണ് റൂമിയോണിന്റെ ഇൻ്റീരിയർ എത്തുന്നത്.

എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണെങ്കിലും പ്രീമിയം ഫീൽ നൽകാനായി 'ബേബി ക്രിസ്റ്റ' ലുക്കിലാണ് ടൊയോട്ട റൂമിയോണിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ എർട്ടിഗയേക്കാൾ ആഡംബരത്തവും ആകർഷണവും നൽകാൻ റൂമിയോണിന് സാധിച്ചിട്ടുണ്ട്. തങ്ങളുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ഇന്നോവയുടെ പുതുതലമുറ മോഡലിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റിയതിനു പിന്നാലെയാണ് മൾട്ടി പർപ്പസ് വാഹന നിരയിലെ മാരുതിയുടെ ഐഡന്റിറ്റിയായ എർട്ടിഗയെ ടൊയോട്ടയും കൂടെക്കൂട്ടിയിരിക്കുന്നത്.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പെട്രോളിന് പുറമെ 26.11 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സിഎൻജി വേരിയന്റും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ടൊയോട്ടയുടെ ബാഡ്‌ജിംഗും അതോടൊപ്പം ഈ കിടിലൻ മൈലേജ് കണക്കുകളും കൂടി ചേരുന്നതോടെ ആളുകൾ ഇരച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
| Variant | Prices |
| S MT | ₹10.29 Lakh |
| S AT | ₹11.89 Lakh |
| G MT | ₹11.45 Lakh |
| V MT | ₹12.18 Lakh |
| V AT | ₹13.68 Lakh |
| S MT CNG | ₹11.24 Lakh |
ടൊയോട്ട റൂമിയോൺ നിർമിക്കുന്നതും കമ്പനിക്ക് വിതരണം ചെയ്യുന്നതും മാരുതി സുസുക്കിയാവും. ഫസ്റ്റ് ഇൻ, ഫസ്റ്റ് ഔട്ട്' തന്ത്രം സ്വീകരിച്ചുകൊണ്ടാവും ജാപ്പനീസ് ബ്രാൻഡ് ഡെലിവറി പൂർത്തികരിക്കുക. എന്തായാലും വിപണിയിൽ ഒരു കലക്ക് കലക്കാനുള്ള എല്ലാ ചേരുവകളും റൂമിയോണിലുണ്ടാവും. ഹൈലൈറ്റാവുക ഇന്നോവ ക്രിസ്റ്റയുടെ ലുക്കാവുമെന്നതിലും സംശയമൊന്നും വേണ്ട.
പെട്രോളിനൊപ്പം ഒരു ഫാക്ടറി ഫിറ്റഡ് CNG പതിപ്പും നിർമ്മാതാക്കൾ ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. CNG വേരിയന്റിൽ 87 bhp കരുത്തും 121 Nm torque ഉം സൃഷ്ടിക്കുന്നു, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടൊയോട്ട റൂമിയോൺ CNG പരിവേഷത്തിൽ കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് ARAI കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.
കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ, റസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, സ്പങ്കി ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളോടെ S, G, V എന്നീ മൂന്ന് വേരിയന്റുകളിലാണ് റൂമിയോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ബലെനോ-ഗ്ലാൻസ കൊളാബ്രേഷന് സമാനമായി, എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട റൂമിയോൺ, മാരുതിയുടെ എംപിവിയിൽ നിന്ന് ഡിസൈൻ & സ്റ്റൈലിംഗ് ഘടകങ്ങളും പവർട്രെയിനുകളും കടംകൊണ്ടിട്ടുണ്ട്.
എന്നിരുന്നാലും, മെഷ് പാറ്റേണോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ, പുതിയ ഫ്രണ്ട് & റിയർ ബമ്പറുകൾ, പുതിയ സെറ്റ് അലോയി വീലുകൾ എന്നിങ്ങനെ ഇരു മോഡലുകളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന ചില ഘടകങ്ങൾ ടൊയോട്ട സജ്ജമാക്കിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, റൂമിയോണിൽ 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കൂൾഡ് കപ്പ് ഹോൾഡറുകൾ, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവ ലഭിക്കുന്നുണ്ട്.
അതോടൊപ്പം ടൊയോട്ട i-കണക്‌ട് സിസ്റ്റം 55 -ലധികം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കളെ എവിടെയായിരുന്നാലും കണക്റ്റിവിറ്റി നിലനിർത്താനും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അനുവദിക്കുന്നു. കൂടാതെ, റൂമിയോൺ ഒരു സ്മാർട്ട് വാച്ചും ഹേ സിരി ഫംഗ്ഷനും വാഗ്ദാനം ചെയ്യുന്നു, റിമോർട്ടായി വാഹനത്തിലെ വിവിധ ഫംഗ്ക്ഷനുകൾ നിയന്ത്രിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. നൂതന സേഫ്റ്റി ഫീച്ചറുകളിൽ ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ, ടൗ അലേർട്ട്, ഫൈൻഡ് മൈ കാർ.
കൂടാതെ നാല് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ABS വിത്ത് EBD, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ ഫീച്ചറുകളും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റൂമിയോണിന്റെ വരവ് ഇന്ത്യൻ വിപണിയിൽ ടൊയോട്ടയ്ക്ക് വിൽപ്പനയുടെ കാര്യത്ത് വലിയ ഒരു മാറ്റം വരുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിലെ ഹൈറൈഡർ & ഹൈക്രോസ് എന്നിവ തമ്മിലുള്ള ഗ്യാപ് നികത്താൻ സഹായിക്കുന്നു.


Click it and Unblock the Notifications








