എമിഷനെ പുറങ്കാലിനടിച്ച് മൈലേജിന്റെ മന്നനാവാൻ ഇന്നോവ ഹൈക്രോസ്; ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

സുസ്ഥിരമായ മൊബിലിറ്റിയ്ക്ക് എന്നും ഊന്നൽ നൽകുന്ന ഒരു ബ്രാൻഡാണ് ടൊയോട്ട. തങ്ങളുടെ ഈ സ്ട്രാറ്റജിയ്ക്ക് അനുസൃതമായി, ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM) ലോകത്തിലെ ആദ്യത്തെ ബിഎസ് VI (സ്റ്റേജ് II) ഇലക്ട്രിഫൈഡ് ഫ്ലെക്സ് ഫ്യുവൽ വാഹനം പുറത്തിറക്കിയിരിക്കുകയാണ്. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുമായി വരുന്ന ഇന്നോവ ഹൈക്രോസാണ് ഈ പ്രോട്ടോടൈപ്പ്.

പുതിയ മെയ്ഡ് ഇൻ ഇന്ത്യ ഇൻനോവ ഹൈക്രോസ് ഫ്ലെക്‌സ്-ഫ്യുവൽ പ്രോട്ടോടൈപ്പ്, കേന്ദ്ര ഗതാഗത മന്ത്രി ശ്രീ നിതിൻ ഗഡ്ഗരിയാണ് അനാച്ഛാദനം ചെയ്തത്. നിലവിൽ, ഫ്ലെക്‌സ്-ഫ്യുവൽ ഇന്നോവ ഹൈക്രോസിന്റെ ലോഞ്ച് ടൈംലൈനിനെ കുറിച്ച് ടൊയോട്ട വ്യക്തമായ ഒരു സ്ഥിരീകരണം നൽകിയിട്ടില്ല. പ്രോട്ടോടൈപ്പ് സൂക്ഷ്മമായ കാലിബ്രേഷനും ഹോമോലോഗേഷനും വിധേയമാകുമെന്നതിനാൽ ഇതിന് അല്പം സമയമെടുത്തേക്കാം. കൂടാതെ വാഹനത്തിന് ആവശ്യമായ അംഗീകാരങ്ങളും സർട്ടിഫിക്കേഷനും എല്ലാം നേടേണ്ടതുണ്ട്.

ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് എഥനോൾ ഒരു ഗ്രീനർ ഫ്യുവലായി കണക്കാക്കപ്പെടുമ്പോൾ, ഇതിന് കുറഞ്ഞ എനർജി ഡെൻസിറ്റിയാണ് ഉള്ളത്. ഇക്കാരണത്താൽ, ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾക്ക് കുറഞ്ഞ ഇന്ധനക്ഷമത അല്ലെങ്കിൽ മൈലേജാണുള്ളത്. ടൊയോട്ട പറയുന്നതനുസരിച്ച്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകൾക്കൊപ്പം എഥനോൾ ഉപയോഗിക്കുന്നത് ഈ പ്രശ്നത്തിനുള്ള പരിഹാരമാവും.

ഇത്തരം വാഹനങ്ങൾക്ക് ദൂരത്തിന്റെ 40 ശതമാനം വരെയും 60 ശതമാനം സമയവും ഇലക്ട്രിക് മോഡിൽ വഹിക്കാൻ കഴിയുന്നതിനാൽ സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളുകൾക്ക് (SHEVs) എഥനോൾ മിക്സ്ഡ് ഫ്യുവൽ ഉപയോഗിച്ച് മികച്ച ഔട്ട്പുട്ടുകൾ നൽകാൻ കഴിയും. ഇലക്ട്രിക് മോഡിൽ പെട്രോൾ മോട്ടോർ പൂർണ്ണമായും സ്വിച്ച് ഓഫ് ആണ് എന്നതും ശ്രദ്ധിക്കണം.

ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

SHEV -കളോടൊപ്പം എഥനോൾ മിക്സ്ഡ് ഫ്യുവൽ ഉപയോഗിക്കുന്നത് ഉയർന്ന മൈലേജ് കൈവരിക്കാൻ സഹായിക്കുന്നു. ഇലക്ട്രിക് മോഡ് ഡ്രൈവിംഗിന്റെ ഉയർന്ന അനുപാതം ഉള്ളതിനാൽ, കാർബൺ എമിഷനും കുറയുന്നു. 1.3 - 1.5 KWh ശേഷിയുള്ള വളരെ മിനിമലായ അഡ്വാൻസ്ഡ് കെമിസ്ട്രി ബാറ്ററികളാണ് ടൊയോട്ട ഇവയിൽ ഉപയോഗിക്കുന്നത്.

BEV -കൾക്കായി ഉപയോഗിക്കുന്ന 40-60 KWh ബാറ്ററികളേക്കാൾ വളരെ കുറവാണ് ഇത്. മിനിമൽ അഡ്വാൻസ്ഡ് കെമിസ്ട്രി ബാറ്ററികൾ ഉപയോഗിച്ച്, ഉയർന്ന ഇറക്കുമതി ചെലവും സപ്ലൈ സൈഡ് പരിമിതികളും ഒഴിവാക്കാനാകും എന്നും ടൊയോട്ട വ്യക്തമാക്കുന്നു. ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യുവൽ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്ന നിലവിലുള്ള 2.0 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിൻ തന്നെയാണ് ഉപയോഗിക്കുന്നത്.

ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

ഇത് സ്റ്റാൻഡേർഡ് ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് സമാനമാണ്. എന്നിരുന്നാലും, എഥനോൾ മിശ്രിതങ്ങളുടെ കൊറോസീവ് സ്വഭാവം കണക്കിലെടുത്ത്, ടൊയോട്ട എഞ്ചിനായി ചില പുതിയ ഭാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പുതിയ പിസ്റ്റൺ റിംഗ് ടോപ്പുകൾ, സ്പാർക്ക് പ്ലഗുകൾ, വാൽവ്, വാൽവ് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യുവൽ പ്രോട്ടോടൈപ്പ് രൂപകൽപന ചെയ്തിരിക്കുന്നത് നിലവിലുള്ള 20 ശതമാനം എഥനോൾ മിക്ച്ചറുകളും ഭാവിയിൽ അവതരിപ്പിക്കുന്ന ഹൈ എഥനോൾ മിക്ച്ചറുകളും ഉപയോഗിച്ച് പ്രവർത്തിക്കാനാണ്. കർശനമായ ബിഎസ് VI സ്റ്റേജ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി, ടൊയോട്ട എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ത്രീ-വേ കാറ്റലിസ്റ്റ് ഉപയോഗിച്ച് നവീകരിച്ചിട്ടുണ്ട്.

ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

എഥനോൾ ഉപയോഗിച്ച് യാതൊരു തടസ്സവുമില്ലാത്ത പെർഫോമെൻസ് ഉറപ്പാക്കാൻ, ഫ്യുവൽ പമ്പ്, ഫ്യുവൽ ഫിൽട്ടർ, ഫ്യുവൽ ലൈനുകൾ എന്നിവയിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പാർട്സുകളിൽ എല്ലാം എഥനോൾ സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. ഒന്നിലധികം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ വലിയ രീതിയിൽ രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടുന്നു.

പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അനുപാതം അല്ലെങ്കിൽ റേഷ്യോ ഇന്ത്യ തുടർച്ചയായി വർധിപ്പിക്കുകയാണ്. 2013-14 കാലയളവിലെ 1.53 ശതമാനത്തിൽ നിന്ന്, 2023 മാർച്ചിൽ എഥനോൾ മിശ്രിതം 11.5 ശതമാനം ആണ്. E20 (പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം) എന്ന മാർക്ക് 2025 ഏപ്രിലിൽ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

ലോകത്തെ ആദ്യ ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവൽ മോഡൽ

ഇത് പ്രതിവർഷം 35,000 കോടി രൂപ ലാഭിക്കാൻ അനുവദിക്കും. കൂടാതെ, ഗ്രീൻഹൗസ് എമിഷൻ 21 ദശലക്ഷം മെട്രിക് ടണ്ണോളം കുറയ്ക്കും. പെട്രോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് PM 2.5 എമിഷൻ 14 ശതമാനം വരെ കുറയും എന്നതും ശ്രദ്ധേയമാണ്. ഭാവിയിൽ കൂടുതൽ ഫ്ലെക്സ് ഫ്യുവൽ മോഡലുകൾ നിരത്തിൽ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, August 30, 2023, 11:11 [IST]
English summary
Toyota revealed worlds first electricfied flex fuel innova hycross prototype in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X