27 കി.മീ മൈലേജുള്ള ടൊയോട്ടയുടെ ഫാമിലി കാര്‍ വാങ്ങാന്‍ തിക്കുംതിരക്കും; വിലയറിഞ്ഞാല്‍ നിങ്ങളും ക്യൂ നില്‍ക്കും

കേരളം ഇപ്പോള്‍ ഓണലഹരിയിലാണ്. വരും മാസങ്ങളില്‍ ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളും നവരാത്രി, ദീപാവലി ആഘോഷങ്ങളിലേക്ക് കടക്കുന്നതോടെ ഓട്ടോമൊബൈല്‍ വിപണിക്ക് തീപിടിക്കും. ഈ ഉത്സവ സീസണില്‍ പരമാവധി വില്‍പ്പന നേടിയെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടൊയോട്ട പുറത്തിറക്കിയ പുതുപുത്തന്‍ മോഡലാണ് റൂമിയോണ്‍ എംപിവി.

ഇന്നോവ എന്ന മോഡല്‍ കൊണ്ട് മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയില്‍ മുടിചൂടാ മന്നന്‍മാരായി വിലസുന്നവരാണ് ടൊയോട്ട. എന്നാല്‍ പ്രീമിയം വാഹനമായ ഇന്നോവ വാങ്ങാന്‍ ബജറ്റില്ലാത്ത ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിട്ടാണ് ടൊയോട്ട റൂമിയോണ്‍ എന്ന 7 സീറ്റര്‍ കാര്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എംപിവിയായ മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പാണിത്.

toyota rumion front

ജാപ്പനീസ് നിര്‍മാതാക്കളുടെ പങ്കാളിത്തത്തില്‍ പിറന്ന ഉല്‍പ്പന്നമായതിനാല്‍ തന്നെ ഈ എംപിവികള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. എന്നിരുന്നാലും മാരുതി സുസുക്കി എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ റൂമിയോണില്‍ ടൊയോട്ട കുറച്ച് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മറ്റ് ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പുകള്‍ പോലെ തന്നെ ക്യാബിനും മാരുതി മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.

7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ഡിജിറ്റല്‍ എംഐടിയുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രധാന ഫീച്ചറുകള്‍. സേഫ്റ്റി ഫീച്ചറുകള്‍ നോക്കിയാല്‍ 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും പുതിയ 7 സീറ്റര്‍ കാറില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

toyota rumion display

S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായിരിക്കും ടൊയോട്ട റൂമിയോണ്‍ വില്‍പ്പനക്കെത്തുക. മാരുതി സുസുക്കി എര്‍ട്ടിഗയില്‍ കാണുന്ന അതേ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ടൊയോട്ട റൂമിയോണിനും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 103 bhp പവറും 137 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്.

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്പോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ G, V വേരിയന്റുകളില്‍ ഓപ്ഷനലായിരിക്കും. ഇന്ന് ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ ഡിമാന്‍ഡ് പരിഗണിച്ച് റൂമിയോണ്‍ സിഎന്‍ജി പതിപ്പും ടൊയോട്ട പുറത്തിറക്കുന്നുണ്ട്. സിഎന്‍ജി പതിപ്പിലും ഇതേ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവര്‍ഔട്ട്പുട്ട് 88 bhp, 121.5 Nm ആയി കുറയും.

toyota rumion safety

റൂമിയോണിന്റെ മാനുവല്‍ ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 20.11 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് ടൊയോട്ട വ്യക്തമാക്കി. ടൊയോട്ട റൂമിയോണിന്റെ സിഎന്‍ജി പതിപ്പ് എര്‍ട്ടിഗയെ പോലെ മികച്ച മൈലേജ് നല്‍കുന്നു. റൂമിയോണ്‍ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

മികച്ച മൈലേജും ഫീച്ചറുകളാല്‍ സമ്പന്നമായ ക്യാബിനുമുള്ള ഈ ടൊയോട്ട കാറിന് 10.29 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. 13.68 ലക്ഷം രൂപയാണ് ടോപ് എന്‍ഡ് വേരിയന്റിന് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ഇന്ത്യയില്‍ ടൊയോട്ട റൂമിയോണിന്റെ ബുക്കിംഗ് നിലവില്‍ ആരംഭിച്ചിട്ടുണ്ട്.

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ടൊയോട്ട റൂമിയോണ്‍ എംപിവി ബുക്ക് ചെയ്യാവുന്നതാണ്. അതേ സമയം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ടൊയോട്ട റൂമിയോണ്‍ കാറുകളുടെ ഡെലിവറി സെപ്റ്റംബര്‍ 8 മുതല്‍ ലഭിച്ച് തുടങ്ങും. ബുക്കിംഗ് ജാലകം തുറന്ന് മണിക്കൂറുകള്‍ക്കകം എംപിവി ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നോവയുടെ നിര്‍മാതാക്കളില്‍ നിന്ന് ബജറ്റ് വിലയില്‍ വമ്പന്‍ സൗകര്യങ്ങളുള്ള 7 സീറ്റര്‍ കാര്‍ വന്നതോടെ അത് സ്വന്തമാക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. ഈ ഉത്സവ സീസണില്‍ റൂമിയോണ്‍ ടൊയോട്ടക്ക് വന്‍ നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി എര്‍ട്ടിഗയെ കൂടാതെ മാരുതി സുസുക്കി XL6,കിയ കാരെന്‍സ് എന്നീ കാറുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ റൂമിയോണ്‍ പടവെട്ടുന്നത്.

More from DriveSpark

Article Published On: Wednesday, August 30, 2023, 17:05 [IST]
English summary
Toyota rumion mpv booking amount and delivery date revealed details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X