27 കി.മീ വരെ മൈലേജുള്ള ഈ ടൊയോട്ട എംപിവി ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടുക അടുത്ത ദീപാവലിയും കഴിഞ്ഞ്

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ ടൊയോട്ടക്കിത് നല്ല വര്‍ഷമാണ്. പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ ഈ വര്‍ഷം ഇതുവരെ സ്ഥിരമായി മികച്ച വില്‍പ്പന നേടാന്‍ കമ്പനിക്കായിരുന്നു. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മുതല്‍ റൂമിയോണ്‍ വരെയുള്ള കാറുകള്‍ക്കുള്ള ഡിമന്‍ഡ് നിറവേറ്റുന്നതിനായി ടൊയോട്ട പുതിയ പ്ലാന്റ് തുറക്കാന്‍ വരെ പദ്ധതിയിടുന്നുണ്ട്.

എന്നാല്‍ ചില ടൊയോട്ട കാറുകള്‍ നിങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട ഗതികേടാണ്. അതായത് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ അടുത്ത ദീപാവലിക്ക് ഡെലിവറി എടുക്കാം. ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അതിന്റെ എല്ലാ മോഡലുകള്‍ക്കുമുള്ള താല്‍ക്കാലിക കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തിയ വേളയില്‍ റൂമിയോണ്‍, ഇന്നോവ ഹൈക്രോസ് എംപിവികളുടെ ചില വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ 12 മാസത്തിലധികം കാത്തിരിക്കണം. അവ വിശദമായി നോക്കാം.

toyota rumion

ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള ടൊയോട്ട കാറുകളില്‍ ആദ്യം റൂമിയോണ്‍ എംപിവിയാണ്. പെട്രോള്‍ പതിപ്പിനേക്കാള്‍ റൂമിയോണിന്റെ സിഎന്‍ജി പതിപ്പിന് വേണ്ടിയാണ് ആളുകള്‍ തള്ളിക്കയറുന്നത്. മൈലേജ് തന്നെയാണ് അതിന്റെ കാരണം. കിലോഗ്രാമിന് 27 കിലോമീറ്ററിനടുത്താണ് റൂമിയോണ്‍ സിഎന്‍ജിയുടെ മൈലേജ് പറയുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകുന്നത്.

10.29 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് അവസാന വാരം റൂമിയോണ്‍ വിപണിയില്‍ എത്തിയത്. റൂമിയോണ്‍ സിഎന്‍ജിയുടെ കാത്തിരിപ്പ് കാലയളവ് വാങ്ങുന്നയാളുടെ പ്രദേശത്തെ ആശ്രയിച്ച് 18 മാസം അല്ലെങ്കില്‍ ഒന്നര വര്‍ഷം വരെ പോകാം. കനത്ത ഡിമാന്‍ഡ് കാരണം സെപ്റ്റംബറില്‍ ടെയോട്ട റൂമിയോണ്‍ സിഎന്‍ജിയുടെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.

toyota urban cruiser hyryder

ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള കാറുകളുടെ പട്ടികയില്‍ രണ്ടാമത് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ സിഎന്‍ജിയാണ്. ഈ വര്‍ഷം ജനുവരിയിലാണ് ടൊയോട്ട ഹൈറൈഡര്‍ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തിച്ചത്. 13.23 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു കാര്‍ പുറത്തിറങ്ങിയത്. മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, സിട്രണ്‍ C3 എയര്‍ക്രോസ്, എംജി ആസ്റ്റര്‍ എന്നിവയാണ് ഹൈറൈഡറിന്റെ എതിരാളികള്‍.

1.5 ലിറ്റര്‍ കെ-സീരീസ് എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമായി ജോഡിയാക്കിയിരിക്കുന്നു. ഹൈറൈഡറിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ വരെയാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പിന്റെ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ 16 മാസം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.

toyota innova hycross

എംപിവി സെഗ്‌മെന്റിലെ രാജാവായ ഇന്നോവയുടെ പുതിയ തലമുറ പതിപ്പാണ് ഹൈക്രോസ്. പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളില്‍ ഇന്നോവ ഹൈക്രോസ് എംപിവി വാങ്ങാന്‍ സാധിക്കും. ടൊയോട്ട കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് 24.01 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഇന്നോവ ഹൈക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഇന്നേവ ഹൈക്രോസിന്റെ മൈലേജ് പറയുന്നത്. ഹൈക്രോസിന്റെ മാരുതി റീബാഡ്ജ്ഡ് പതിപ്പായ ഇന്‍വിക്‌റ്റോയുമായിട്ടാണ് പ്രധാന മത്സരം. ഹൈക്രോസിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് 15 മാസം വരെയാണ് കാത്തിരിക്കേണ്ടത്.

toyota vellfire

കൈയ്യില്‍ റെഡി ക്യാശുണ്ടെങ്കിലും ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ മോഡലുകളിലൊന്നായ വെല്‍ഫയര്‍ ഡെലിവറിയെടുക്കാനും ചില്ലറ കാത്തിരിപ്പൊന്നുമല്ല ഉള്ളത്. വാങ്ങുന്ന സ്ഥലം അനുസരിച്ച് ഒരു പുതിയ വെല്‍ഫയറിന് ഏകദേശം 15 മാസം വരെ കാത്തിരിപ്പ് കാലയളവുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഉടന്‍ ഒരു ടൊയോട്ട കാര്‍ വാങ്ങാന്‍ പോകുന്നയാളാണോ നിങ്ങള്‍. ആണെങ്കില്‍ നിങ്ങള്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലുമൊരു മോഡല്‍ വാങ്ങുമോ അല്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമോ?. നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

More from DriveSpark

Article Published On: Monday, November 6, 2023, 19:00 [IST]
English summary
Toyota rumion mpv cng variants waiting period goes up to 18 months details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X