രണ്ട് കുടുംബത്തിന് ഒന്നിച്ച് പോകാം; 27 കി.മീ മൈലേജുള്ള ടൊയോട്ട എംപിവിയുടെ വിലയറിയാം ഓണത്തിന്

നമ്മള്‍ മലയാളികള്‍ ഒരു ഗൃഹോപകരണങ്ങളും വാഹനങ്ങളുമെല്ലാം വാങ്ങാന്‍ പറ്റിയ സമയമായി കണ്ടുവെക്കുന്നത് ഓണക്കാലമാണ്. കമ്പനികളുടെ മികച്ച ഓഫറുകള്‍ക്കൊപ്പം പുത്തന്‍ ലോഞ്ചുകള്‍ക്ക് കൂടി സാക്ഷ്യം വഹിക്കുന്ന സമയമാണ് ഉത്സവകാലം എന്നതാണ് അതിന്റെ കാരണം. ഈ ഓണക്കാലത്ത് ഫാമിലി കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കൂടെക്കൂട്ടാന്‍ ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളില്‍ ഒന്നായ ടൊയോട്ട പുതിയ ഒരു മോഡല്‍ കൊണ്ടുവന്നിരിക്കുകയാണ്.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) രണ്ടാഴ്ച മുമ്പാണ് റൂമിയോണ്‍ എംപിവി ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. ബേബി ക്രിസ്റ്റ ലുക്കിലെത്തുന്ന മള്‍ട്ടി പര്‍പ്പസ് വാഹനം ഇതിനോടകം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ മാസം അവസാനത്തോടെ റൂമിയോണിന്റെ വില പ്രഖ്യാപനം നടത്താന്‍ പോകുകയാണ് ടൊയോട്ട. മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ എര്‍ട്ടിഗയുടെ റീബാഡ്ജഡ്ഡ് പതിപ്പായ റൂമിയോണിന്റെ ബുക്കിംഗ് ജാലകവും ഉടന്‍ തുറക്കപ്പെടും.

toyota rumion

അടുത്ത മാസം ഡെലിവറി ആരംഭിക്കും. കുറച്ചു കാലമായി റൂമിയോണ്‍ ടൊയോട്ട ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ പതിപ്പിന് സമാനമായ സവിശേഷതകളോടെയാണ് എംപിവി ഇന്ത്യയില്‍ എത്തുന്നത്. മാരുതിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തത്തിന് കീഴില്‍ പുറത്തിറങ്ങുന്ന നാലാമത്തെ റീബാഡ്ജ് മോഡലാണ് റൂമിയോണ്‍. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്‍വിക്‌റ്റോ എന്ന നെയിംപ്ലേറ്റിന് കീഴില്‍ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പ് മാരുതി പുറത്തിറക്കിയിരുന്നു.

റൂമിയോണിനൊപ്പം ഇതിനകം ജനപ്രിയമായ ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, വെല്‍ഫയര്‍ എന്നിവ ഉള്‍പ്പെടുന്ന വിശാലമായ എംപിവി പോര്‍ട്‌ഫോളിയോ ആണ് ടൊയോട്ടക്കുള്ളത്. ഈ മാസം ആദ്യമാണ് പുതിയ തലമുറ വെല്‍ഫയര്‍ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആദ്യ കാഴ്ച്ചയില്‍ തന്നെ എര്‍ട്ടിഗയേക്കാള്‍ ആഡംബരത്തവും ആകര്‍ഷണവും നല്‍കാന്‍ റൂമിയോണിന് സാധിച്ചിട്ടുണ്ട്. മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ എന്നിവ പോലെ എര്‍ട്ടിഗയേക്കാള്‍ അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലിംഗിലാണ് റൂമിയോണ്‍ എത്തുന്നത്.

toyota rumion front

പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിംഗും ഇന്നോവ ക്രിസ്റ്റക്ക് സമാനമായ ഗ്രില്ലും പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളുമുള്ള പുതിയ ബമ്പറും റൂമിയോണിന് ലഭിക്കുന്നു. എന്നാല്‍ ഫീച്ചര്‍ ലിസ്റ്റ് പ്രതീക്ഷിച്ചതുപോലെ എര്‍ട്ടിഗക്ക് സമാനമാണ്. വുഡ് പോലെയുള്ള ഇന്‍സേര്‍ട്ടുകളുള്ള ഒരു ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്‌ബോര്‍ഡാണ് ടൊയോട്ട റൂമിയോണിന്റെ ഇന്റീരിയറിന്റെ അലങ്കാരം. എര്‍ട്ടിഗയ്ക്ക് സമാനമായ ബീജ് നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിയും അകത്തളത്തിന് മാറ്റ് കൂട്ടുന്നു.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോള്‍ സഹിതമുള്ള ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ക്യാബിനിനകത്തെ മറ്റ് പ്രധാന സവിശേഷതകള്‍. നാല് എയര്‍ബാഗുകള്‍, ABS, EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, എല്ലാ സീറ്റുകള്‍ക്കും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ സേഫ്റ്റി ഫീച്ചറുകളായി ലഭിക്കുന്നു.

toyota rumion safety

എഞ്ചിന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ എര്‍ട്ടിഗക്ക് സമാനമായി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനുമായാണ് ടൊയോട്ട റൂമിയോണ്‍ എംപിവി വരുന്നത്. പരമാവധി 103 bhp പവറില്‍ 137 Nm ടോര്‍ക്ക് സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഒപ്പം ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റും റൂമിയോണ്‍ എംപിവിക്ക് ലഭിക്കുന്നു.

സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് 88hp, 121.5Nm ആയി കുറയുന്നു. ഇന്ധനക്ഷമതയുടെ കാര്യത്തിലും റൂമിയോണ്‍ ഞെട്ടിക്കും. എംപിവിയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. അതേസമയം കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ എന്ന മികച്ച മൈലേജാണ് റൂമിയോണ്‍ സിഎന്‍ജിയുടെ ആകര്‍ഷണീയത.

മാരുതി സുസുക്കി എര്‍ട്ടിഗ (8.64 ലക്ഷം-13.08 ലക്ഷം), മാരുതി സുസുക്കി XL6 (11.56 ലക്ഷം-14.66 ലക്ഷം), കിയ കാരെന്‍സ് (10.45 ലക്ഷം-18.90 ലക്ഷം) എന്നിവക്കെതിരെയാണ് ഇന്ത്യന്‍ വിപണിയില്‍ റൂമിയോണിന്റെ പോരാട്ടം. 8.99 ലക്ഷം രൂപ മുതല്‍ 13.30 ലക്ഷം രൂപ വരെയാണ് റൂമിയോണിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Monday, August 21, 2023, 14:35 [IST]
English summary
Toyota rumion mpv launch by august end booking expected price details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X