തകർപ്പൻ മൈലേജ്, 3 വേരിയന്റുകൾ; വിലയും കൂടെ വന്നാൽ 'കിങ് ഓഫ് എംപിവി' എന്ന് വിളിക്കാം

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ റൂമിയോൺ എംപിവി അവതരിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ലോഞ്ച് ടൈംലൈൻ ജാപ്പനീസ് നിർമ്മാതാക്കൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വരും ആഴ്ചകളിൽ മാരുതി എർട്ടിഗയെ ബേസ് ചെയ്ത് ഒരുക്കിയിരിക്കുന്ന എംപിവിയുടെ വിലകൾ പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

102 bhp മാക്സ് പവറും 137 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനാണ് 2023 ടൊയോട്ട റൂമിയണിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി കണക്ട് ചെയ്തിരിക്കുന്നു.

വില വന്നാൽ റൂമിയോണിനെ കിങ് ഓഫ് എംപിവി എന്ന് വിളിക്കാം

പെട്രോളിനൊപ്പം ഒരു ഫാക്ടറി ഫിറ്റഡ് CNG പതിപ്പും നിർമ്മാതാക്കൾ ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. CNG വേരിയന്റിൽ 87 bhp കരുത്തും 121 Nm torque ഉം സൃഷ്ടിക്കുന്നു, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ ടൊയോട്ട റൂമിയോൺ CNG പരിവേഷത്തിൽ കിലോഗ്രാമിന് 26.11 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യും എന്നാണ് ARAI കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

അതേസമയം, പെട്രോൾ ഓട്ടോമാറ്റിക്ക് പതിപ്പ് ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകുമെന്ന് പറയപ്പെടുന്നു. മറുവശത്ത് പെട്രോൾ മാനുവൽ ഓപ്ഷൻ ലിറ്ററിന് 20.11 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. ഒരു ഏഴ് സീറ്റർ എംപിവിയെ സംബന്ധിച്ചിടത്തോളം ഇവ വളരെ മികച്ച കണക്കുകളാണ്. മാരുതി എർട്ടിഗ എംപിവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ റൂമിയോൺ ഇന്ത്യയിൽ അഞ്ച് കളർ ഓപ്ഷനുകളിലും മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.

വില വന്നാൽ റൂമിയോണിനെ കിങ് ഓഫ് എംപിവി എന്ന് വിളിക്കാം

മുകളിൽ സൂചിപ്പിച്ചതും പോലെ ലോഞ്ച് തീയതിയും ബുക്കിംഗുകളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇന്ത്യൻ വിപണിയിൽ ഒരു കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന മോഡലാണിത് എന്ന് നിസംശയം പറയാം. കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ, റസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, സ്പങ്കി ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളോടെ S, G, V എന്നീ മൂന്ന് വേരിയന്റുകളിലാണ് റൂമിയോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

ബലെനോ-ഗ്ലാൻസ കൊളാബ്രേഷന് സമാനമായി, എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ട റൂമിയോൺ, മാരുതിയുടെ എംപിവിയിൽ നിന്ന് ഡിസൈൻ & സ്റ്റൈലിംഗ് ഘടകങ്ങളും പവർട്രെയിനുകളും കടംകൊണ്ടിട്ടുണ്ട്. എന്നിരുന്നാലും, മെഷ് പാറ്റേണോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ, പുതിയ ഫ്രണ്ട് & റിയർ ബമ്പറുകൾ, പുതിയ സെറ്റ് അലോയി വീലുകൾ എന്നിങ്ങനെ ഇരു മോഡലുകളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയുന്ന ചില ഘടകങ്ങൾ ടൊയോട്ട സജ്ജമാക്കിയിട്ടുണ്ട്.

വില വന്നാൽ റൂമിയോണിനെ കിങ് ഓഫ് എംപിവി എന്ന് വിളിക്കാം

ഫീച്ചറുകളുടെ കാര്യത്തിൽ, റൂമിയോണിൽ 7.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, റിയർ എസി വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, കൂൾഡ് കപ്പ് ഹോൾഡറുകൾ, ഒന്നിലധികം യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവ ലഭിക്കുന്നുണ്ട്.

അതോടൊപ്പം ടൊയോട്ട i-കണക്‌ട് സിസ്റ്റം 55 -ലധികം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, ഇത് ഉപഭോക്താക്കളെ എവിടെയായിരുന്നാലും കണക്റ്റിവിറ്റി നിലനിർത്താനും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും അനുവദിക്കുന്നു. കൂടാതെ, റൂമിയോൺ ഒരു സ്മാർട്ട് വാച്ചും ഹേ സിരി ഫംഗ്ഷനും വാഗ്ദാനം ചെയ്യുന്നു, റിമോർട്ടായി വാഹനത്തിലെ വിവിധ ഫംഗ്ക്ഷനുകൾ നിയന്ത്രിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. നൂതന സേഫ്റ്റി ഫീച്ചറുകളിൽ ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ, ടൗ അലേർട്ട്, ഫൈൻഡ് മൈ കാർ.

വില വന്നാൽ റൂമിയോണിനെ കിങ് ഓഫ് എംപിവി എന്ന് വിളിക്കാം

കൂടാതെ നാല് എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ABS വിത്ത് EBD, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ ഫീച്ചറുകളും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റൂമിയോണിന്റെ വരവ് ഇന്ത്യൻ വിപണിയിൽ ടൊയോട്ടയ്ക്ക് വിൽപ്പനയുടെ കാര്യത്ത് വലിയ ഒരു മാറ്റം വരുത്താൻ സാധ്യതയുണ്ട്. അതോടൊപ്പം ബ്രാൻഡിന്റെ ഇന്ത്യൻ മോഡൽ നിരയിലെ ഹൈറൈഡർ & ഹൈക്രോസ് എന്നിവ തമ്മിലുള്ള ഗ്യാപ് നികത്താൻ സഹായിക്കുന്നു.

More from DriveSpark

Article Published On: Friday, August 11, 2023, 13:46 [IST]
English summary
Toyota rumion mpv mileage colours and variants explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X