കൈക്കലാക്കാൻ കാലതാമസമുണ്ടേലും കണ്ടിരിക്കാം; ടോപ്പ് സ്പെക്ക് റൂമിയോണിൽ വരുന്നത് ഇതൊക്കെ
ടൊയോട്ട അടുത്തിടെ കോംപാക്ട് എംപിവി സെഗ്‌മെന്റിൽ പുതിയ റൂമിയണുമായി ചുവടു വെച്ചു, ബ്രാൻഡിന്റെ ഏറ്റവും അഫോർഗബിളായ എംപിവിയായി ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയാണ് ഈ മോഡലിന്റെ സ്ഥാനം. അടിസ്ഥാനപരമായി മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് ചെയ്‌ത പതിപ്പായ പുതിയ ടൊയോട്ട റൂമിയോൺ S, G, V എന്നീ മൂന്ന് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
റൂമിയോണിന്റെ ടോപ്പ്-സ്പെക്ക് V വേരിയന്റ് പ്രദർശിപ്പിക്കുന്ന ഒരു വോക്ക്‌റൗണ്ട് വീഡിയോയാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്, വാഹനത്തിന്റെ ഡിസൈൻ സവിശേഷതകളും എന്തെല്ലാമാണ് എന്ന് ഈ വീഡിയോ എടുത്തുകാണിക്കുന്നു. എക്സ്റ്റീരിയറിൽ നിന്ന് തുടങ്ങുമ്പോൾ, ടൊയോട്ട റൂമിയോൺ V വേരിയന്റിൽ ഫ്രണ്ട് ട്രപസോയിഡൽ ഗ്രില്ലിനായി ക്രോം സറൗണ്ടുകൾ അവതരിപ്പിക്കുന്നതായി കാണാം.

ഇത് പ്രീ-ഫേസ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടേതിന് സമാനമാണ് എന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. ഫ്രണ്ട് ബമ്പറിലെ ട്രപസോയിഡൽ എയർ ഡാമിന് ചുറ്റും കൂടുതൽ ക്രോം ആക്‌സന്റുകളും ദൃശ്യമാണ്. റൗണ്ട് ഷെയിപ്പിലുള്ള ഹാലജൻ ഫോഗ് ലാമ്പുകൾ ഇപ്പോൾ ഫ്രണ്ട് ബമ്പറിന്റെ കോണിലുള്ള പുതുക്കിയ ആരോഹെഡ് ആകൃതിയിലുള്ള ബ്ലാക്ക്ഡ്-ഔട്ട് ഹൗസിംഗിന് ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നു.
ഹാലജൻ പ്രൊജക്ടറുകളുള്ള ഹെഡ്‌ലാമ്പ് ഹൗസിഗുകൾ എർട്ടിഗയിൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഒന്നുമില്ലാതെ നിലനിർത്തിയിട്ടുണ്ട്. എർട്ടിഗ ZXI+ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ടൊയോട്ട റൂമിയോൺ V -യുടെ സൈഡ് പ്രൊഫൈലിൽ ശ്രദ്ധേയമായ ഒരേയൊരു മാറ്റം എന്നത് 15 ഇഞ്ച് മെഷീൻ കട്ട് അലോയി വീലുകളുടെ വ്യത്യസ്ത രൂപകൽപ്പനയും ഡിസൈനുമാണ്.

ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഇല്ക്ട്രിക്കലി അഡ്ജസ്റ്റബിൾ & ഫോൾഡബിൾ എക്സ്റ്റേണൽ റിയർവ്യൂ മിററുകൾ ഉൾപ്പെടെ, ബാക്കി സൈഡ് പ്രൊഫൈലിൽ യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. റിയർ പ്രൊഫൈലിലേക്ക് നീങ്ങുമ്പോഴും വളരെ ചെറിയ മാറ്റങ്ങളാണുള്ളത്, എൽഇഡി ഇൻസേർട്ടുകൾ ഉൾക്കൊള്ളുന്ന റാപ്പ്എറൗണ്ട് വെർട്ടിക്കൽ ടെയിൽ ലാമ്പുകളും ലൈസൻസ് പ്ലേറ്റ് ഹൗസിംഗിന് മുകളിൽ ഒരു ക്രോം സ്ട്രിപ്പും റൂമിയോണിന് ലഭിക്കുന്നു.
ഇനി അകത്തേക്ക് നീങ്ങുമ്പോൾ, റൂമിയോണും എർട്ടിഗയും തമ്മിലുള്ള പ്രധാന വിഷ്വൽ വ്യത്യാസം എന്നത് റൂമിയോണിലെ സെൻട്രൽ ഡാഷ്‌ബോർഡ് ലെയറിന് മാർബിൾ ടൈപ് ഫിനിഷ് ലഭിക്കുന്നു എന്നതാണ്, ഇത് എർട്ടിഗയിൽ ഫോക്‌സ് വുഡ് ഫിനിഷിലാണ് ഒരുക്കിയിരിക്കുന്നത്. അത് കൂടാതെ ക്യാബിൻ ലേയൗട്ടും ഫീച്ചർ ലിസ്റ്റും എർട്ടിഗ ZXI+ യുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നതാണ്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് കൺസോളിൽ TFT MID സ്ക്രീൻ, ടിൽറ്റ് അഡ്ജസ്റ്റബിലിറ്റിയുള്ള മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവയും റൂമിയോൺ V -ൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റൂഫ് മൗണ്ടഡ് എസി വെന്റുകൾ എന്നിവ മാറ്റം കൂടാതെ നിലനിർത്തിയിരിക്കുന്ന മറ്റ് സവിശേഷതകളുടെ പട്ടികയിൽപ്പെടുന്നു.
എർട്ടിഗയുടെ അതേ പവർട്രെയിൻ തന്നെയാണ് ടൊയോട്ട റൂമിയോണും കരുത്തേകുന്നത്. പരീക്ഷിച്ച 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സുസുക്കി-ടൊയോട്ട കൂട്ടുകെട്ട് ഉപയോഗിക്കുന്നത്. ഈ ടോപ്പ്-സ്പെക്ക് V വേരിയന്റിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ഈ യൂണിറ്റ് പരമാവധി 103 PS പവറും 136.8 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. മൈലേജിന്റെ കാര്യത്തിലും വൻ വാഗ്ദാനമാണ് ടൊയോട്ട നൽകുന്നത്, മാനുവൽ പതിപ്പിന് ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്,നിൽ ലിറ്ററിന് 20.11 കിലോമീറ്ററുമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
ഇത് കൂടാതെ ഒരു ഫാക്ടറി ഫിറ്റഡ് CNG ഓപ്ഷനും റൂമിയോണിൽ ലഭ്യമാണ്. CNG പിതപ്പ് കിലോഗ്രാമിന് 26.11 കിലോമീറ്റ് ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്. സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ നാല് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) തുടങ്ങിയവ ജാപ്പനീസ് നിർമ്മാതാക്കൾ ഈ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 13.68 ലക്ഷം രൂപയാണ് ടോപ്പ്-സ്പെക്ക് മോഡലിന്റെ എക്സ്-ഷോറൂം വില.


Click it and Unblock the Notifications








