ദിഗംബരനെ വെല്ലുന്ന പരകായപ്രവേശം; കാർമാറാട്ടം ഇങ്ങനെ തിരിച്ചറിയാം

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടൊയോട്ട റൂമിയോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗ്ലാൻസയ്ക്കും അർബൻ ക്രൂയിസറിനും ഹൈറൈഡറിനും ശേഷം റീബാഡ്ജ് ചെയ്ത നാലമത്തെ മാരുതി മോഡലാണിത്. മാരുതി എർട്ടിഗയുടെ ബാഡ്ജ്ഡ് എഞ്ചിനിയർഡ് ആവർത്തനമായിരിക്കും റൂമിയോൺ. അതിനാൽ തന്നെ പവർട്രെയിനും ഫീച്ചർ ലിസ്റ്റും മാരുതി എംപിവിയുമായി റൂമിയോൺ പങ്കിടും. എന്നിരുന്നാലും, ഇരു മോഡലുകളും തമ്മിൽ ഡിസൈനിലും സ്റ്റൈലിംഗിലും ചില പ്രകടമായ മാറ്റങ്ങളുണ്ടാലും. അവ ഏതെല്ലാം എന്ന് നമുക്ക് ഒന്നു പരിശോധിക്കാം.

വ്യത്യസ്‌തമായ അലോയി വീൽ ഡിസൈൻ: ഇരു എംപിവികളിലും 15 ഇഞ്ച് അലോയി വീലുകളാവും മാരുതി ടൊയോട്ട കൂട്ടുകെട്ട് വാഗ്ദാനം ചെയ്യുന്നത്, എങ്കിലും, റൂമിയോണിന് എർട്ടിഗയിൽ നിന്ന് അല്പം വ്യത്യസ്തമായ ഡിസൈനും സ്റ്റൈലിംഗുമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. ഇതിനോടകം തന്നെ ടൊയോട്ട ഈ മോഡലിനെ ദക്ഷിണാഫ്രിക്കൻ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ, ഇന്ത്യൻ സ്‌പെക്ക് മോഡലിനും അതേ സ്വിർൾ-ടൈപ്പ് പാറ്റേൺ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.

ദിഗംബരനെ വെല്ലുന്ന പരകായപ്രവേശം; കാർമാറാട്ടം ഇങ്ങനെയറിയാം

പുതിയ ഫ്രണ്ട് ഗ്രില്ല്: രണ്ട് മോഡലുകൾക്കുമിടയിൽ വളരെ പെട്ടെന്ന് വേർതിരിച്ച് അറിയാവുന്ന ഘടകം എന്നത് റൂമിയോണിലെ പുതിയ ഗ്രില്ലായിരിക്കും എന്ന് നിസംശയം പറയാം. ക്രോം ഔട്ട്‌ലൈനാൽ ചുറ്റപ്പെട്ട ഫ്രണ്ട് ഫാസിയയിൽ എംപവിയ് ഒരു മെഷ് പാറ്റേനാണ് ലഭിക്കുന്നത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് ഗ്രില്ലിന്റെ ഒരു മിനിയേച്ചർ പതിപ്പായി തോന്നാം.

ഗ്രില്ലിന്റെ മധ്യഭാഗത്ത് ക്രോം എലമെന്റുകൾ നിറച്ച ഒരു സമീപനമാണ് എർട്ടിഗയിൽ മാരുതി നൽകിയിരിക്കുന്നത്. അതേസമയം, ഈ രണ്ട് എംപിവികളും ഒരേ പ്രൊജക്ടർ ഹെഡ്‌ലാമ്പ് യൂണിറ്റുകളാണ് പങ്കിടുന്നത്. എന്നിരുന്നാലും ഇരു മോഡലുകളുടേയും ഫ്രണ്ട് ഫാസിയയ്ക്ക് വ്യത്യസ്തമായ ലുക്ക് നൽകുന്നതിൽ കാര്യമായ പങ്ക് തന്നെ വഹിക്കുന്നുണ്ട്.

ദിഗംബരനെ വെല്ലുന്ന പരകായപ്രവേശം; കാർമാറാട്ടം ഇങ്ങനെയറിയാം

റീപ്രൊഫൈൽ ചെയ്‌ത ബമ്പറുകൾ: റൂമിയണിൽ മുന്നിലും പിന്നിലും ഉള്ള ബമ്പറുകൾ ടൊയോട്ട പുനർനിർമ്മിച്ചിട്ടുണ്ട്. ഫ്രണ്ട് ബമ്പറിന്റെ താഴത്തെ പകുതിയിൽ ടൊയോട്ട സിൽവർ അല്ലെങ്കിൽ ബ്രഷ്ഡ് അലുമിനിയം ഇൻസേർട്ടുകൾ ചേർത്തിട്ടുണ്ട്. അതോടൊപ്പം പുതിയ ഗ്രില്ല് പാറ്റേണിന് അനുസൃതമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. മാരുതി എർട്ടിഗയെ അപേക്ഷിച്ച് ഫോഗ് ലാമ്പ് ഹൗസിംഗിലും ഡിസൈൻ & സ്റ്റൈലിംഗ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് ഫ്രണ്ട് പ്രൊഫൈലിന് കൂടുതൽ അഗ്രസ്സീവ് ലുക്ക് നൽകുന്നു.

ഇന്റീരിയർ തീം: ഇന്റീരിയർ തീമിൽ ഇരു മോഡലുകൾക്കും ചെറിയ സാമ്യതകൾ വരുന്നുണ്ട്. എന്നിരുന്നാലും ഡാഷ്ബോർഡ് ഫിനിഷിലും എലമെന്റുകളിലും ചെറിയ മാറ്റങ്ങളുണ്ട്. റുമിയോണിന്റെ ഡാഷ്ബോർഡിൽ ടൊയോട്ട വുഡ് ഇൻസേർടട്ടുകൾ അവതരിപ്പിച്ചിരിക്കുന്നതായി നമുക്ക് കാണാനാവും. എർട്ടിഗയ്ക്ക് ഡ്യുവൽ ടോൺ ബീജും & ബ്ലാക്ക് ക്യാബിൻ ലഭിക്കുമ്പോൾ, ടൊയോട്ട പതിപ്പ് അല്പം കൂടെ ലൈറ്റ് തീമിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഫീച്ചറുകളെ കാര്യത്തിൽ, എർട്ടിഗയുടെ അതേ സ്റ്റിയറിംഗ് വീൽ, ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലേയൗട്ട് എന്നിവ റൂമിയോണിന് ലഭിക്കും.

ദിഗംബരനെ വെല്ലുന്ന പരകായപ്രവേശം; കാർമാറാട്ടം ഇങ്ങനെയറിയാം

പുതിയ കളർ ഓപ്ഷനുകൾ: ഡിഗ്നിറ്റി ബ്രൗൺ, മാഗ്മ ഗ്രേ, ഓക്‌സ്‌ഫോർഡ് ബ്ലൂ, ഓബർൺ റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ, ആർട്ടിക് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളിലാണ് നിലവിൽ എർട്ടിഗയെ മാരുതി വിപണിയിൽ എത്തിക്കുന്നത്. എന്നാൽ റൂമിയോണിനൊപ്പം ഇത്രയും കളർ ഓപ്ഷനുകൾ ലഭ്യമാക്കുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഗ്ലോബൽ സ്‌പെക്ക് പതിപ്പിൽ കാണുന്നതിന് സമാനമായി, ആഗോളതലത്തിൽ വാഹന നിർമ്മാതാക്കൾ സീൽ ഗ്രേ എന്ന വ്യത്യസ്തമായ ഗ്രേ ഷെയ്ഡ് റൂമിയോണിന് ലഭിക്കും.

എഞ്ചിൻ: ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും റൂമിയോണിൽ എർട്ടിഗയിൽ വരുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട നൽകുന്നത്. 102 bhp മാക്സ് പവറും 136.8 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന ഈ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായി കണക്ട് ചെയ്തിരിക്കുന്നു. റൂമിയോണിന്റെ CNG പതിപ്പും ടൊയോട്ട താമസിയാതെ തന്നെ വിപണിയിൽ എത്തിക്കാൻ പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Friday, August 11, 2023, 8:30 [IST]
English summary
Toyota rumion vs maruti ertiga major differences explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X