ഹിറ്റടിച്ച് ഹിറ്റടിച്ച് ടൊയോട്ട ഒരു പോക്കാണല്ലോ; 2023 ൽ വൻ നേട്ടം
2022 സാമ്പത്തിക വർഷം എല്ലാ വാഹന നിർമാതാക്കളേയും സംബന്ധിച്ച് മികച്ച ഒരു വർഷം തന്നെയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.പ്രത്യേകിച്ച് ടൊയോട്ടയുടെ കാര്യം പറയുകയാണെങ്കിൽ 2022 സാമ്പത്തിക വർഷം വലിയ നേട്ടം തന്നെയാണ് നേടി കൊടുത്തത്. 2023 സാമ്പത്തിക വർഷത്തിൽ 1,74,015 യൂണിറ്റുകളാണ് ടൊയോട്ട വിറ്റത്.
2022 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 41 ശതമാനത്തിൻ്റെ വളർച്ചയാണ് കമ്പനി നേടിയത്. 2023 മാർച്ച് മാസത്തിൽ മാത്രം 18,670 യൂണിറ്റുകളാണ് വിറ്റത്. കമ്പനിയുടെ അടുത്തിടെ അവതരിപ്പിച്ച എല്ലാ മോഡലുകളും ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. പ്രത്യേകിച്ച് ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ, പുത്തൻ ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് അവരുടെ സെഗ്‌മെൻ്റുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

2022-23 സാമ്പത്തിക വർഷം മികച്ച ലാഭകരമായി അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. ഇനി വരാനിരിക്കുന്ന വർഷവും ഇത് നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ച എല്ലാ മോഡലുകൾക്കും വലിയ രീതിയിലുളള ജനപ്രീതിയാണ് നേടിയത്. 1997 മുതൽ ഇന്നു വരെ ടൊയോട്ടയുടെ മോഡൽ നിരയിൽ തിളങ്ങി നിൽക്കുന്ന ഒരു മോഡലാണ് പ്രിയസ്. 1997 മുതൽ 2003 വരെ ഫോർ ഡോർ സെഡാനായും അതിന് ശേഷം 2003 മുതൽ ഇന്നു വരെ ഫൈവ് ഡോർ ലിഫ്റ്റ്ബാക്ക് ശൈലിയിലും പ്രിയസ് അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോൾ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ജപ്പാനിൽ 4,600,000 JPY (ഏകദേശം 27.88 ലക്ഷം രൂപ) വിലയിൽ തങ്ങളുടെ രിയസ് PHEV പുറത്തിറക്കിയിരിക്കുകയാണ്. ഈ വർഷം ആദ്യം പ്രയസ് ഹൈബ്രിഡ് ലോഞ്ച് ചെയ്തതിന് ശേഷമാണ് ഈ PHEV -യുടെ വരവ്. ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമാണ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഹൈ കപ്പാസിറ്റി ഡ്രൈവ് ബാറ്ററി, ഹൈ ഔട്ട്പുട്ട് ഡ്രൈവ് മോട്ടോർ, ഹൈ എഫിഷൻസിയുള്ള പെട്രോൾ എഞ്ചിൻ എന്നിവയുടെ ഒരു സംയോജനമാണ്.

പുതിയ പ്രിയസ് PHEV -യുടെ പരമാവധി സിസ്റ്റം ഔട്ട്‌പുട്ട് 223 PS ആണ്. കൂടാതെ 19 ഇഞ്ച് ടയറുകൾക്ക് ഒപ്പം ലിറ്ററിന് 26 കിലോമീറ്ററും 17 ഇഞ്ച് ടയറുകളിൽ ലിറ്ററിന് 30.1 കിലോമീറ്ററും ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 19 ഇഞ്ച് ടയർ ഉപയോഗിച്ച് 87 കിലോമീറ്ററും 17 ഇഞ്ച് ടയറിനൊപ്പം 105 കിലോമീറ്ററുമാണ് ഇവി മോഡിൽ മാത്രം അവകാശപ്പെട്ട ഡ്രൈവിംഗ് റേഞ്ച്. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ ഇക്കണോമിക്കലാണ്.
ഏറ്റവും പുതിയ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പുതുതായി വികസിപ്പിച്ച 2.0 -ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റം കമ്പനി ഫീച്ചർ ചെയ്യുന്നു, ഇത് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത 6.7 സെക്കൻഡിൽ കൈവരിക്കാൻ സഹായിക്കുന്നു. റീജനറേഷൻ ബൂസ്റ്റ് കൊണ്ട് ഈ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, ഇത് ആക്സിലറേഷനും ബ്രേക്കിംഗിനും ഇടയിൽ നിരന്തരമായി സ്വിച്ച് ചെയ്യേണ്ട കുന്നിൻ പ്രദേശങ്ങളിൽ വളരെ ഉപയോഗപ്രദമാണ്.

ദൈർഘ്യമേറിയ ഡ്രൈവുകളിൽ, ദീർഘദൂരങ്ങൾ ഹാൻഡിൽ ചെയ്യാൻ ആവശ്യമായ ക്രൂയിസിംഗ് റേഞ്ച് ഉറപ്പാക്കുന്നതിന് ഒരു ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ എഞ്ചിൻ ബാറ്ററി പവർ സപ്ലിമെന്റ് ചെയ്യുന്നു. ടൊയോട്ടയുടെ അഭിപ്രായത്തിൽ മോട്ടോറിന്റെയും എഞ്ചിന്റെയും സംയോജനം PHEV വാഹനങ്ങൾക്ക് തനതായ പവർഫുള്ളും അതോടൊപ്പം തന്നെ സുഖപ്രദവുമായ ഡ്രൈവിംഗ് പെർഫോമെൻസ് നൽകുന്നു.
യുണീക്ക് PHEV എക്സ്റ്റേണൽ പവർ സപ്ലൈ മോഡ് പുതിയ പ്രിയസ് PHEV ബാറ്ററിയെ ഔട്ട്‌ഡോർ, ഹോളിഡേ ട്രിപ്പ് തുടങ്ങി മറ്റ് പല ആക്ടിവിറ്റികൾക്കും പവർ നൽകാൻ പ്രാപ്‌തമാക്കുന്നു, കൂടാതെ ഒരു എക്സ്റ്റേണൽ എമർജൻസി പവർ സപ്ലൈ മോഡും വാഹനത്തിനുണ്ട്. ടൊയോട്ട പ്രിയസ് PHEV -യുടെ എക്സ്റ്റീരിയർ നോർമൽ HEV -യ്ക്ക് സമാനമാണ്, എന്നാൽ പുതിയ കളർ സ്കീമുകളും സൂക്ഷ്മമായ വ്യത്യാസങ്ങളും ടൊയോട്ട നൽകിയിട്ടുണ്ട്.
പുതിയ ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്തിയതോടെ മുന്‍ഗാമിയായ ഇന്നോവ ക്രിസ്റ്റയെ ടൊയോട്ട വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നാണ് ഏവരും നിനച്ചിരുന്നത്. എന്നാല്‍ പിന്തുടര്‍ന്ന് വന്ന രീതികളില്‍ നിന്ന് മാറി നടന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഇന്നോവ ക്രിസ്റ്റ ഡീസല്‍ തുടര്‍ന്നും വിപണിയിലുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്നോവ ക്രിസ്റ്റയുടെ നിര്‍മാണം നിര്‍ത്തിയപ്പോള്‍ ഉണ്ടായിരുന്ന അതേ വിലയിലാണ് വേരിയന്റ് ഇപ്പോള്‍ ലഭ്യമാകുക. എന്നാല്‍ ഇന്നോവ ഹൈക്രോസിനേക്കാള്‍ വില കൂടുതലാണ്. 18.55 ലക്ഷം രൂപ മുതലാണ് ഹൈക്രോസിന്റെ വില ആരംഭിക്കുന്നത്. പുതിയ ടൊയോട്ട ഇന്നോവ ക്രിസ്്റ്റയുടെ G, GX വേരിയന്റുകളുടെ 7 സീറ്റര്‍, 8 സീറ്റര്‍ ലേഔട്ടുകളുടെ വിലയാണ് ഡീലര്‍ഷിപ്പുകള്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications








