അന്നു ഇന്നും എന്നു ടൊയോട്ട മുൻപിൽ തന്നെ; റെക്കോർഡ് വിൽപ്പന ഒരു വീക്ക്നെസ്സാണല്ലേ
ടൊയോട്ട കമ്പനി 2023 മാർച്ച് മാസം നേടിയത് റെക്കോർഡ് വിൽപ്പനയാണ്. ആഗോള വിൽപ്പനയിലും ഉത്പാദനത്തിലും വലിയ റെക്കോർഡ് വിൽപ്പനയാണ് നേടിയത്. 6.5 ശതമാനത്തിൽ നിന്ന് ഉയർന്ന് 9.13 ദശലക്ഷം കാറുകളായി ഉയർന്നിരിക്കുകയാണ്. കൊവിഡ് 19, അത് പോലെ തന്നെ ചിപ്പ് ക്ഷാമം എന്നിവയ്ക്ക് എല്ലാം ശേഷം ഉൽപ്പാദനം വീണ്ടെടുക്കാൻ സാധിച്ചത്.
അത് മാത്രമല്ല ടൊയോട്ടയുടെ പുതിയ പ്രസിഡൻ്റ് ചുമതല ഏറ്റെടുത്തതോടെയാണ് ഈ റെക്കോർഡ് വിൽപ്പന പുറത്ത് വന്നത്. ടൊയോട്ടയുടെ നിലവിലെ വിൽപ്പനയിൽ ഭൂരിഭാഗവും ഹൈബ്രിഡ്, ഗ്യാസോലിൻ-പവർ കാറുകളാണ്. തെക്കുകിഴക്കൻ ഏഷ്യയിലെയും യൂറോപ്പിലെയും വിൽപ്പന 1.1 ശതമാനം വർധിച്ചു. ജപ്പാന് പുറത്ത് കമ്പനി 8.20 ദശലക്ഷം വാഹനങ്ങൾ വിറ്റഴിച്ചു. മിനി വാഹനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര വിൽപ്പന 0.8% വർധിച്ച് 1.41 ദശലക്ഷം കാറുകളായി.

കമ്പനിയുടെ ആഗോള ഉൽപ്പാദനം 2016 സാമ്പത്തിക വർഷത്തിലെ 9.08 ദശലക്ഷം യൂണിറ്റുകളുടെ മുൻ റെക്കോർഡ് മറികടന്നു. 2018 സാമ്പത്തിക വർഷം വിറ്റ 9.55 ദശലക്ഷം വാഹനങ്ങളാണ് കമ്പനിയുടെ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന വിൽപ്പന. മാർച്ചിൽ മാത്രം, ടൊയോട്ടയുടെ ആഗോള ഉൽപ്പാദനം ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 3.8 ശതമാനം ഉയർന്ന് 899,684 യൂണിറ്റുകളായി. ലോകമെമ്പാടുമുള്ള വിൽപ്പന 1.5 ശതമാനം വർദ്ധിച്ച് 916,205 കാറുകളായി.
പുതിയ തലമുറ എത്തിയപ്പോള്‍ ക്വാളിസും ആദ്യ തലമുറ ഇന്നോവയും വഴിമാറിക്കൊടുത്ത പോലെ ക്രിസ്റ്റയെ അത്ര എളുപ്പം പിന്‍വലിക്കാന്‍ ടെയോട്ടക്ക് മനസ്‌വന്നില്ല. നിലവില്‍ സെഗ്‌മെന്റില്‍ ഒപ്പത്തിനൊപ്പം പോരാടുകയാണ് ക്രിസ്റ്റയും ഹൈക്രോസും. രണ്ട് എംപിവികള്‍ക്കും വിപണിയില്‍ വമ്പന്‍ ഡിമാന്‍ഡാണ്. 2016-ലാണ് ഇന്നോവ ക്രിസ്റ്റ ലോഞ്ച് ചെയ്തത്. അന്ന് മുതല്‍ വ്യക്തിഗത ഉപഭോക്താക്കള്‍ക്കിടയിലും ഫ്‌ലീറ്റ് ഉപഭോക്താക്കള്‍ക്കിടയിലും ജനപ്രിയമാണ് ക്രിസ്റ്റ.

ഇന്നോവ ക്രിസ്റ്റയുടെ ഭാവി സംബന്ധിച്ച് ഇപ്പോള്‍ സുപ്രധാനമായ ചില വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇന്നോവ ക്രിസ്റ്റയുടെ ഭാവി നീട്ടിക്കിട്ടിയതായും 2025 വരെ കാര്‍ ഉത്പാദനത്തിലുണ്ടാകുമെന്നുമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇന്നോവ ഹൈക്രോസ് സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതിനാലാണ് ടൊയോട്ട ട്രെന്‍ഡ് നിലനിര്‍ത്താനും രണ്ട് മോഡലുകള്‍ ഒരുമിച്ച് വില്‍ക്കാനുമുള്ള ഒരു പ്രധാന കാരണം. ഫീച്ചറുകളുടെ നീണ്ട നിര, പെട്രോള്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവ കാരണം ഇത് പോപ്പുലറായി.
ഡീസല്‍ എഞ്ചിനും പരുക്കന്‍ സ്വഭാവവും കാരണമാണ് ക്രിസ്റ്റ ഫ്‌ലീറ്റ് മാര്‍ക്കറ്റിലെ ജനപ്രിയനായത്. വമ്പന്‍ ഡിമാന്‍ഡ് കാരണം പുനരവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയ്ക്കും ഇന്നോവ ഹൈക്രോസിനുമായി 60,000-ത്തിലധികം ഓര്‍ഡറുകള്‍ ടൊയോട്ട തീര്‍പ്പാക്കാനുണ്ട്. ഹൈക്രോസിനൊപ്പം വിപണിയിലുണ്ടെന്ന് കരുതി ക്രിസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വാങ്ങാനാകുമെന്ന് കരുതരുത്. ഇന്നോവ ക്രിസ്റ്റ ഇപ്പോള്‍ ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ഇത് വാങ്ങാം. ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലതര്‍ സീറ്റുകള്‍ എന്നിവയുണ്ട്.
എന്നാല്‍ ചിപ്പ് ക്ഷാമം പുതിയ ഇന്നോവ ഹൈക്രോസിനെ ബാധിച്ചതിനാല്‍ 2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ മുന്‍ഗാമിയെ കൂടി നിലനിര്‍ത്താന്‍ ടൊയോട്ട നിര്‍ബന്ധിതരായി. രണ്ട് മോഡല്‍ വിപണിയിലുണ്ടായിട്ടും ക്രിസ്റ്റയുടെ ഡിമാന്‍ഡിന് ഇടിവില്ലാത്തതിനാല്‍ ഒരു വര്‍ഷം കൂടി ആയുസ്സ് നീട്ടിക്കൊടുക്കാന്‍ ടൊയോട്ട തുരുമാനിക്കുകയായിരുന്നു. 2016 മുതല്‍ 2022 ഡിസംബര്‍ വരെ ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം ഇന്നോവ ക്രിസ്റ്റയാണ് വിറ്റഴിച്ചത്. ഇത് തന്നെ ഈ മോഡല്‍ ഇന്ത്യക്കാര്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.


Click it and Unblock the Notifications








