ഹൈക്രോസും ഹൈറൈഡറുമെത്തിയതോടെ ടൊയോട്ടക്ക് വെച്ചടി വെച്ചടി കയറ്റം; ജൂണ്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ്. ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ്, ഹൈലക്‌സ്, കാമ്രി, വെല്‍ഫെയര്‍ എന്നിങ്ങനെ ഒരുപിടി മികച്ച വാഹനങ്ങളാണ് ഇന്ത്യയില്‍ ടൊയോട്ടയുടെ ലൈനപ്പിലുള്ളത്. 2023 ജൂണ്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഹൈറൈഡര്‍, ഹൈക്രോസ് എന്നീ ജനപ്രിയ മോഡലുകളുടെ മികവില്‍ ടൊയോട്ട 18.75 ശതമാനം വളര്‍ച്ച നേടി.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2023 ജൂണില്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉള്‍പ്പെടെ 19,608 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 16,512 യൂണിറ്റുകളാണ് ടൊയോട്ട വിറ്റത്. എന്നാല്‍ മുന്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായി. 2023 മെയ് മാസത്തില്‍ ടൊയോട്ട 20,000 യൂണിറ്റിലധികം വില്‍പ്പന നടത്തി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

toyota innova hycross

ഇന്ത്യയിലുടനീളം മൊത്തം 18,237 യൂണിറ്റുകള്‍ വിതരണം ചെയ്തതായി കാര്‍ നിര്‍മ്മാതാക്കള്‍ ശനിയാഴ്ച പുറത്തുവിട്ട സെയില്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം കയറ്റുമതി 1,371 യൂണിറ്റായി ഉയര്‍ന്നിട്ടുമുണ്ട്. ടൊയോട്ടയുടെ ഏറ്റവും പുതിയ രണ്ട് മുന്‍നിര മോഡലുകളായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ മിഡ്‌സൈസ് എസ്‌യുവിയുടെയും ഇന്നോവ ഹൈക്രോസ് എംപിവിയുടെയും വില്‍പ്പനയാണ് തുണയായത്.

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെയും ഇന്നോവ ഹൈക്രോസിന്റെയും അവതരണം മുതല്‍ മികച്ച സ്വീകാര്യതയാണ് കസ്റ്റമേഴ്‌സിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് സെയില്‍സ് ആന്‍ഡ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുല്‍ സൂദ് പറഞ്ഞു. കഴിഞ്ഞ ആറ് മാസങ്ങളില്‍ ടൊയോട്ടയുടെ വില്‍പ്പന വെച്ചടി വെച്ചടി കയറുകയാണ്. ഹൈറൈഡറിനും ഹൈക്രോസിനുമുള്ള വമ്പന്‍ ഡിമാന്‍ഡാണ് അതിനുള്ള കാരണങ്ങളിലൊന്ന്.

toyota hyryder

2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ടൊയോട്ടയുടെ വില്‍പ്പന 36.46 ശതമാനം മെച്ചപ്പെട്ട് 1.02 ലക്ഷം യൂണിറ്റായി. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 75,017 യൂണിറ്റായിരുന്നു വില്‍പ്പന. 27,354 യൂണിറ്റാണ് അധികം വിറ്റത്. പ്രതിമാസ വില്‍പ്പനക്കൊപ്പം 2023 രണ്ടാം പാദത്തില്‍ ടൊയോട്ട 32.80 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. ഇക്കാലയളവില്‍ 55,528 യൂണിറ്റാണ് ടൊയോട്ട വിറ്റത്.

2022 രണ്ടാം പാദത്തില്‍ 41813 യൂണിറ്റായിരുന്നു വില്‍പ്പന. 13715 യൂണിറ്റാണ് വേളിയം വളര്‍ച്ച. 2023 ആദ്യ പാദത്തില്‍ ടൊയോട്ട 46,665 യൂണിറ്റാണ് വിറ്റത്. ഹൈറൈഡറും ഹൈക്രോസും കഴിഞ്ഞാല്‍ ടൊയോട്ടയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡല്‍ ഫോര്‍ച്യൂണര്‍ എസ്യുവിയാണ്. മാരുതി സുസുക്കി ബലേനോയെ അടിസ്ഥാനമാക്കിയുള്ള ഗ്ലാന്‍സ, കാമ്രി ഹൈബ്രിഡ് സെഡാന്‍, വെല്‍ഫയര്‍ പ്രീമിയം എംപിവി എന്നിവയും തരക്കേടില്ലാത്ത വില്‍പ്പന നേടി.

അടുത്തിടെയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ലൈഫ്‌സ്‌റ്റൈല്‍ വാഹനമായ ഹൈലക്‌സ് പുറത്തിറക്കിയത്. കാറുകള്‍ക്കുള്ള ഡിമാന്‍ഡ് പരിഗണിച്ച് നിലവില്‍ മൂന്ന് ഷിഫ്റ്റുകളായാണ് ടൊയോട്ടയുടെ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്നും ഫുള്‍സൈസ് എസ്‌യുവി, എംപിവി സെഗ്മെന്റിലാണ് ടൊയോട്ട മുന്നേറുന്നത്. തങ്ങളുടെ കൂട്ടാളിയായ മാരുതി സുസുക്കിയുടെ അതേപാതയില്‍ ഇലക്ട്രിക്കിലേക്ക് നേരെ മാറാതെ നിലവില്‍ ഹൈബ്രിഡ് കാറുകളില്‍ ആണ് ടൊയോട്ടയും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് പിന്നാലെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഹൈബ്രിഡ് ഹൃദയവുമായി മൂന്നാം തലമുറ ഇന്നോവ ടൊയോട്ട നിരത്തിലിറക്കിയത്. ഹൈറൈഡറിന്റെ മാരുതി റീബാഡ്ജ്ഡ് പതിപ്പാണ് ഗ്രാന്‍ഡ് വിറ്റാര എസ്‌യുവി. ഇന്നോവ ഹൈക്രോസ് എംപിവിയുടെ റീബാഡ്ജ് പതിപ്പായ ഇന്‍വിക്‌ടോ അടുത്ത വാരം മാരുതി അവതരിപ്പിക്കാന്‍ പോകുകയാണ്.

More from DriveSpark

Article Published On: Saturday, July 1, 2023, 18:18 [IST]
English summary
Toyota sales june 2023 recorded 19 percentage growth details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X